കൗമാരക്കാർക്ക് സുരക്ഷിതമായ AI ലഭിക്കേണ്ടതിൻ്റെ പ്രാധാന്യം
കൗമാരക്കാരുടെ സുരക്ഷിതമായ AI ഉപയോഗം ഉറപ്പാക്കുന്നതിനായി ഞങ്ങൾ പിന്തുടരുന്ന സുരക്ഷാ സംവിധാനങ്ങൾ, നയങ്ങൾ, ഒപ്പം ഈ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ ഞങ്ങൾ രൂപീകരിച്ചിട്ടുള്ള മാർഗ്ഗരേഖകൾ എന്നിവ ഇവിടെ പങ്കുവെക്കുന്നു.
എഐക്കൊപ്പം വളരുന്ന ആദ്യ തലമുറയാണ് കൗമാരക്കാർ; ഈ സാങ്കേതികവിദ്യ അവരുടെ ഭാവിയെ വലിയ രീതിയിൽ രൂപപ്പെടുത്തും. ഇന്ന്, ഒരൊറ്റ ആഴ്ചയിൽ തന്നെ ChatGPT ഉപയോഗിക്കുന്ന കൗമാരക്കാരിൽ ഏകദേശം 10-ൽ 9 പേരും പഠനം, വിവരശേഖരണം, കഴിവ് വികസനം, അല്ലെങ്കിൽ ഉൽപ്പാദനക്ഷമത എന്നിവയ്ക്കായി അത് ഉപയോഗിക്കുന്നു. അതുകൊണ്ടാണ് കൗമാരക്കാർക്ക് എഐയിലേക്കുള്ള ആക്സസ് നിർണായകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നത്. പ്രായപൂർത്തിയാകുന്നതുവരെ കൗമാരക്കാരെ ഇത് ഉപയോഗിക്കുന്നത് തടയുന്നത്, മുൻ തലമുറയോട് 18 വയസ്സാകുന്നതുവരെ ഇന്റർനെറ്റോ സെർച്ച് എഞ്ചിനുകളോ ഒഴിവാക്കാൻ പറയുന്നതുപോലെയായിരിക്കും; അതോടെ അവരുടെ കാലഘട്ടത്തെ നിർവചിക്കുന്ന സാങ്കേതികവിദ്യകളിൽ ഒന്നിനെ ഉപയോഗിക്കാൻ അവർ കുറച്ച് മാത്രം തയ്യാറായിരിക്കും. എന്നാൽ ഈ ആക്സസ് നൽകുന്നതിനോടൊപ്പം കൗമാരക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സുരക്ഷാ മുൻകരുതലുകൾ കൂടി ഉറപ്പാക്കേണ്ടതുണ്ട്.
അടുത്തിടെ നടന്ന OpenAI അക്കാദമി(പുതിയ വിൻഡോയിൽ തുറക്കുന്നു) പരിപാടിക്കിടെ, Oriana McKenzie തൻ്റെ പഠനഭാരം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സാമാർത്ഥ്യത്തോടെ പഠിക്കാനും ChatGPT തന്നെ എങ്ങനെയാണ് സഹായിച്ചതെന്ന് പങ്കുവെക്കുകയുണ്ടായി; ഇത് വഴി താണ് ഹൈസ്കൂൾ ക്ലാസിൽ ഒന്നാം സ്ഥാനം നേടിയതായും അവർ പറഞ്ഞു. ഇതിലൂടെ തനിക്കേറെ പ്രിയപ്പെട്ട കായിക വിനോദങ്ങൾക്കും വിദ്യാലയത്തിലെ മറ്റ് പരിപാടികൾക്കും ആവശ്യമായ സമയം അവർക്ക് കണ്ടെത്താൻ സാധിച്ചു. കൗമാരക്കാർക്ക് തങ്ങളെ പഠിക്കാനും പുതിയ കാര്യങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്ന AI സാങ്കേതികവിദ്യ ലഭ്യമാകുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് സാധ്യമാകുന്നത് എന്ന് വ്യക്തമാക്കുന്നതാണ് Oriana-യുടെ ഈ അനുഭവം.
ഈ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കൗമാരക്കാരുടെ പ്രായത്തിന് അനുയോജ്യമായ ശകതമായ സുരക്ഷാ മുൻകരുതലുകൾ ആവശ്യമാണ്. ഇതിനായി അവരുടെ പ്രായത്തിനനുസരിച്ചുള്ള സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ പുതിയ കാര്യങ്ങൾ അന്വേഷിച്ചറിയാനും പഠിക്കാനും നിർമ്മിക്കാനും അവരെ സഹായിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനങ്ങളും ഉണ്ടായിരിക്കണം. AI സാങ്കേതികവിദ്യ കൂടുതൽ കരുത്താർജ്ജിച്ചുവരുന്ന ഈ സാഹചര്യത്തിൽ, സാങ്കേതികവിദ്യയുടെ വളർച്ചക്കൊപ്പം അതിൻ്റെ പ്രയോജനങ്ങൾ കൗമാരക്കാർക്ക് ലഭ്യമാക്കുക എന്നതും, അതോടൊപ്പം തന്നെ അവരുടെ പ്രായത്തിന് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുക എന്നതും നമ്മുടെ വലിയൊരു ഉത്തരവാദിത്തമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ, കൗമാരക്കാർക്കുള്ള അടിസ്ഥാന സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുക പ്രായം മുൻകൂട്ടി പ്രവചിക്കുന്ന സാങ്കേതികവിദ്യ നടപ്പിലാക്കുക, പേരൻ്റൽ കണ്ട്രോളുകൾ വിപുലീകരിക്കുക എന്നിവ ഇതിൻ്റെ ഭാഗമായി ഞങ്ങൾ ചെയ്തിട്ടുണ്ട്; ഇതിനുപുറമേ, കുട്ടികൾ ഉത്തരവാദിത്തത്തോടെയും ആരോഗ്യകരമായും AI ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളെ സഹായിക്കുന്ന കുടുംബ വിഭവങ്ങൾ(പുതിയ വിൻഡോയിൽ തുറക്കുന്നു) തയ്യാറാക്കുകയും, കേവലം ഉത്തരങ്ങൾ നൽകുന്നതിനപ്പുറം കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന പഠന ഫീച്ചറുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ പ്രവർത്തനത്തെ നയിക്കുന്നത് നാല് പ്രധാന പ്രതിബദ്ധതകളാണ്:
- മറ്റ് ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാതെ വരുന്ന സാഹചര്യങ്ങളിൽ പോലും ഞങ്ങൾ കൗമാരക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്.
- ആവശ്യസമയങ്ങളിൽ പ്രായോഗികമായ സഹായം കൊടുക്കുന്നതിലാണ് ഞങ്ങളുടെ താൽപ്പര്യം.
- ഞങ്ങൾ കൗമാരക്കാരെ കൗമാരക്കാരായിട്ടാണ് കാണുന്നത്.
- വ്യക്തമായ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നതിലൂടെ ഞങ്ങൾ സുതാര്യത ഉറപ്പുവരുത്തുന്നു.
AI സാങ്കേതികവിദ്യ വഴി കൗമാരക്കാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് മികച്ച രീതിയിലുള്ള പഠനനാനുഭവമാണ്; അതുകൊണ്ട് തന്നെ കുട്ടികളിൽ സജീവമായ പങ്കാളിത്തം, വിമാർശനാത്മക ചിന്ത, ആഴത്തിലുള്ള അറിവ് എന്നിവ വളർത്തുന്നതിനുള്ള പഠന സഹായികളാണ് ഞങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകർ, ലേണിംഗ് സയൻ്റിസ്റ്റുകൾ, പഠനബോധന ശാസ്ത്ര വിദഗ്ധർ എന്നിവരുമായി സഹകരിച്ചാണ് ഞങ്ങൾ സ്റ്റഡി മോഡ്(പുതിയ വിൻഡോയിൽ തുറക്കുന്നു) രൂപകൽപ്പന ചെയ്തിരിക്കുന്നത്; ഇത് വെറുതെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം കുട്ടികളെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ, വ്യവസ്ഥാപിതമായ വിശദീകരണങ്ങൾ, സ്വയം വിലയിരുത്താനുള്ള അവസരങ്ങൾ എന്നിവ നൽകിക്കൊണ്ട് കണക്കുകളും അതിലുള്ള ക്രിയകകളും ഘട്ടം ഘട്ടമായി കണ്ടുപിടിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. സ്റ്റഡി മോഡ് പോലുള്ള സംവിധാനങ്ങളുടെ പ്രാരംഭ വിലയിരുത്തലുകൾ വിദ്യാർത്ഥികളുടെ പഠന മികവിൽ വലിയ മുന്നേറ്റം കാണിക്കുന്നതായി തെളിയിച്ചിട്ടുണ്ട്; ഇത് AI സാങ്കേതികവിദ്യയ്ക്ക് എങ്ങനെ പഠനഫലങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും എന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ വിപുലമായ ഗവേഷണങ്ങൾക്ക് വലിയ രീതിയിൽ സഹായകരമാകുന്നുണ്ട്.
കൗമാരക്കാർക്ക് ഈ മോഡ് സ്വന്തമായി ഓൺ ചെയ്യാൻ സാധിക്കുമെങ്കിലും, ഇപ്പോൾ തങ്ങളുടെ കുട്ടികളുടെ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിട്ടുള്ള രക്ഷിതാക്കൾക്ക് സ്റ്റഡി മോഡ് ഓൺ ചെയ്യുന്നതിനായി നേരിട്ട് പേരൻ്റൽ കൺട്രോളുകൾ-ലേക്ക് ആക്സസ്സ് ചെയ്യാവുന്നതാണ്. ഇത് പ്രവർത്തനക്ഷമമാക്കിയാൽ, കുട്ടി പുതിയൊരു ചാറ്റ് ആരംഭിക്കുമ്പോഴൊക്കെ ഈ ഫീച്ചർ തനിയെ പ്രവർത്തിക്കാൻ തുടങ്ങും; വിദ്യാലയത്തിലെ ഗൃഹപാഠങ്ങൾക്കും പഠന ആവശ്യങ്ങൾക്കുമായി ChatGPT എങ്ങനെ ഉപയോഗിക്കണമെന്ന് നിശ്ചയിക്കാൻ ഇത് കുടുംബങ്ങൾക്ക് മറ്റൊരു സുരക്ഷാ മാർഗ്ഗം കൂടി നൽകുന്നു.

കൗമാരക്കാർക്കായി വിദ്യാഭ്യാസപരമായ സ്റ്റാർട്ടർ പ്രോംപ്റ്റുകൾ ഞങ്ങൾ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്; ഇതിലൂടെ ഒരു പഠനവിഷയത്തെ ലളിതമായ ഘട്ടങ്ങളായി തിരിക്കുക, ക്ലാസ് നോട്ടുകളെ ഒരു സ്റ്റഡി ഗൈഡാക്കി മാറ്റുക, ഫ്ലാഷ് കാർഡുകളും പരിശീലന ചോദ്യങ്ങളും തയ്യാറാക്കുക, ഒപ്പം നൽകിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും വ്യക്തതയും പരിശോധിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് കുട്ടികൾക്ക് കൂടുതൽ എളുപ്പമായിത്തീരും.

ഞങ്ങൾ ഞങ്ങളുടെ സംവേദനാത്മക പഠനാനുഭവങ്ങൾ കൂടുതൽ വിപുലീകരിക്കുന്നത് തുടരുകയാണ്. കേവലം നിഷ്ക്രിയമായി വിവരങ്ങൾ ഉൾക്കൊള്ളുന്നതിനേക്കാൾ പഠനവിഷയങ്ങളുമായി സജീവമായി ഇടപഴകുമ്പോഴാണ് മനുഷ്യർ കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ പഠിക്കുന്നതെന്ന് ഗവേഷണങ്ങൾ നിരന്തരം തെളിയിച്ചിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽ പുറത്തിറക്കിയതു മുതൽ, നിലവിൽ ആഴ്ചയിൽ 1.8 കോടി ഉപയോക്താക്കൾ ChatGPT‑യിലെ സംവേദനാത്മക ഗണിത-ശാസ്ത്ര പഠന സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്; കൂടാതെ ഇൻ്റഗ്രലുകൾ, മൈറ്റോസിസ് എന്നിവ മുതൽ ചന്ദ്രൻ്റെ വിവിധ ഘട്ടങ്ങൾ, പ്രകാശസംശ്ലേഷണം ഉൾപ്പെടെയുള്ള 250-ലധികം പുതിയ വിഷയങ്ങളിലേക്ക് ഞങ്ങൾ ഈ പഠനാനുഭവങ്ങൾ വ്യാപിപ്പിച്ചിട്ടുമുണ്ട്. ഇതിനുപുറമെ, ഓഡിയോ ഉപയോഗിച്ചുകൊണ്ട് 61-ലധികം ഭാഷകളിലെ വാക്കുകൾ കൃത്യമായി എങ്ങനെ ഉച്ചരിക്കണമെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഉച്ചാരണ പരിശീലന ഫീച്ചറും ഞങ്ങൾ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.
ChatGPT ഉപയോഗിക്കുന്ന ഒരാൾക്ക് 18 വയസ്സിൽ താഴെയാണ് പ്രായമെന്ന് ഞങ്ങളുടെ സിസ്റ്റം കണക്കാക്കുന്നുവെങ്കിൽ, അവർക്ക് പ്രായാനുസൃതമായ അനുഭവം(പുതിയ വിൻഡോയിൽ തുറക്കുന്നു) ഞങ്ങൾ സ്വയമേവ നൽകും. കൗമാരക്കാർക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും സൃഷ്ടിക്കാനും പര്യവേഷണം നടത്താനും തുടർന്നും ChatGPT ഉപയോഗിക്കാം, എന്നാൽ അവർക്കു അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ മുന്നിൽ വരുന്നത് തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ള അധിക സുരക്ഷാ മുൻകരുതലുകൾ ഇതിലുണ്ടാകും. ക്രൂരമായ അക്രമങ്ങൾ, സ്വയം ഹാനിവരുത്തൽ, അപകടകരമായ ഓൺലൈൻ ചലഞ്ചുകൾ, തെറ്റായ ശരീര സങ്കൽപ്പങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ, അപകടകരമായതോ പ്രണയപരമോ ലൈംഗികപരമോ ആയ റോൾ പ്ലേകൾ എന്നിവക്കെതിരെയുള്ള ശക്തമായ നിയന്ത്രണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ChatGPT എന്നത് പുതിയ കാര്യങ്ങൾ പഠിക്കാനും സർഗ്ഗാത്മകത വളർത്താനുമുള്ള ഒരു ഉപാധിയായി മാത്രം നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം; അല്ലാതെ യഥാർത്ഥ ജീവിതത്തിലെ ബന്ധങ്ങൾക്ക് പകരമാവുക എന്നതല്ല.
ആരോഗ്യകരമായ സാങ്കേതിക ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഞങ്ങൾ ChatGPT രൂപകൽപ്പന ചെയ്യുന്നത്. ChatGPT‑യിൽ ദീർഘസമയം ചെലവഴിക്കുന്ന കൗമാരക്കാർക്ക്, ഇനി മുതൽ കൃത്യമായ ഇടവേളകളിൽ അൽപ്പം മാറിനിൽക്കാനും വിശ്രമിക്കാനും ആവശ്യപ്പെടുന്ന ഇടവേളാ ഓർമ്മപ്പെടുത്തലുകൾ ലഭിക്കും. കുട്ടികൾക്ക് പഠനത്തിനും സർഗ്ഗാത്മകതയ്ക്കും പ്രശ്നപരിഹാരങ്ങൾക്കുമായി AI ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം തന്നെ, സമതുലിതമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തിയെടുക്കാൻ അവരെ സഹായിക്കുക എന്നതാണ് ഈ ഓർമ്മപ്പെടുത്തലുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങൾക്ക്, കൗമാരക്കാരുടെ ഓൺലൈൻ ഇടപെടലുകളെ ഒരുമിച്ച് നിയന്ത്രിക്കാൻ കുടുംബങ്ങളെ സഹായിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിനായി ഞങ്ങൾ രൂപകൽപ്പന ചെയ്ത പേരൻ്റൽ കണ്ട്രോളുകൾ-ഉം അറിയപ്പുകളും വഴി അവർക്ക് കുട്ടികളുടെ ഉപയോഗ സമയം പരിമിതപ്പെടുത്താനും വോയ്സ്മോഡ് ഓഫാക്കാനും ഇമേജ് ജനറേഷൻ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും സാധിക്കും. കൂടാതെ സ്വയം ഹാനിവരുത്താനുള്ള പ്രവണതകൾ പോലെയുള്ള ഉയർന്ന അപകട സാധ്യതയുള്ള സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് അടിയന്തിര അറിയിപ്പുകൾ ലഭിക്കുകയും ചെയ്യും.
ഓൺലൈനിലെ അക്രമ ഭീഷണികളോ അക്രമപ്രവർത്തികളോ സംബന്ധിച്ച ഞങ്ങളുടെ ഉപയോഗ നയങ്ങൾ ലംഘിച്ചതിനാൽ ബന്ധിപ്പിച്ചിരിക്കുന്ന കൗമാരക്കാരൻ്റെ അക്കൗണ്ട് നിർജ്ജീവമാക്കിയിട്ടുള്ള സാഹചര്യങ്ങളിലേക്കും ഞങ്ങൾ ഈ അറിയിപ്പുകൾ വിപുലീകരിക്കുകയാണ്. ഗൗരാവമുള്ള ഒരു സംഭവം നടന്നിട്ടുണ്ടെന്ന് മാതാപിതാക്കളെ അറിയിക്കാൻ ഈ സമീപനം സഹായിക്കുന്നു. അതേസമയം കൗമാരക്കാരുടെ സ്വകാര്യത മാനിക്കുകയും ഓഫ്ലൈനിൽ സംഭാഷണങ്ങളും പിന്തുണയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ ഫീച്ചറുകൾ വികസിപ്പിക്കുമ്പോൾ, ഓൺലൈൻ അക്രമം തടയുന്നതിൽ മുൻനിരയിലുള്ള Moonshot(പുതിയ വിൻഡോയിൽ തുറക്കുന്നു) ഉൾപ്പെടെ നിരവധി വിദഗ്ധരുമായി ഞങ്ങൾ കൂടിയാലോചിച്ചു; ഈ ഇടപെടലുകൾ വിവേകപൂർണ്ണവും ഫലപ്രദവും അവശ്യ സമയങ്ങളിൽ കുടുംബങ്ങളെ സഹായിക്കുന്നതിൽ കേന്ദ്രീകരിച്ചതുമാണെന്ന് ഉറപ്പാക്കുന്നതിനായിരുന്നു അത്.

AI സാങ്കേതികവിദ്യ എങ്ങനെ ഏറ്റവും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മാതാപിതാക്കൾക്കും കൗമാരക്കാർക്കും അധ്യാപകർക്കും വ്യക്തമായ മാർഗനിർദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിനായി കൗമാരക്കാർക്ക് എഐ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ സഹായിക്കുന്ന കുടുംബ ഗൈഡ്(പുതിയ വിൻഡോയിൽ തുറക്കുന്നു), എഐയെക്കുറിച്ച് നിങ്ങളുടെ കൗമാരക്കാരനോട് സംസാരിക്കാനുള്ള നിർദേശങ്ങൾ(പുതിയ വിൻഡോയിൽ തുറക്കുന്നു), ChatGPT ഉപയോഗിക്കുന്ന മാതാപിതാക്കൾക്കുള്ള നിർദേശങ്ങൾ(പുതിയ വിൻഡോയിൽ തുറക്കുന്നു) എന്നിവയുൾപ്പെടെയുള്ള വിജ്ഞാന പ്രസിദ്ധീകരണങ്ങൾ 50-ലധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുക എന്നത് ഏതെങ്കിലും ഒരു കമ്പനിക്ക് മാത്രമായി ചെയ്യാൻ കഴിയുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ കൗമാരക്കാർ, മാതാപിതാക്കൾ, അധ്യാപകർ, ബാലസുരക്ഷാ വിദഗ്ധർ, മെൻ്റൽ ഹെൽത്ത് വിദഗ്ധർ, ഗവേഷകർ, സർക്കാരുകൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവരുമായി ചേർന്ന് വളരെ അടുത്ത് പ്രവർത്തിക്കുന്നുണ്ട്. കൗമാരക്കാരുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും പുതിയ സൈബർ സുരക്ഷാ ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും ഞങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്താനും ഒപ്പം ഞങ്ങളുടെ സുരക്ഷാ നയങ്ങൾ സ്വതന്ത്ര വിദഗ്ധരുടെ അറിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പുവരുത്താനും ഈ കൂട്ടായ്മകൾ ഞങ്ങളെ സഹായിക്കുന്നു.
ഞങ്ങളുടെ ഈ പ്രവർത്തനം പഠനത്തെയും അതുപോലെതന്നെ കുട്ടികളുടെ മാനസിക ക്ഷേമത്തെയും മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പൊതുവായ സമീപനത്തിൻ്റെ ഭാഗമാണ്. സജീവമായ പങ്കാളിത്തവും വിമർശനാത്മക ചിന്തകയും കൂടുതൽ ശക്തമാക്കിക്കൊണ്ട് അദ്ധ്യാപനത്തെയും പഠനത്തെയും പിന്തുണയ്ക്കാൻ AI സാങ്കേതികവിദ്യയ്ക്ക് എങ്ങനെ സാധിക്കുമെന്ന് കൃത്യമായി മനസ്സിലാക്കാൻ ഞങ്ങൾ American Federation of Teachers ഉൾപ്പെടെയുള്ള അധ്യാപകരുമായും വിദ്യാർത്ഥികളുമായും വിവിധ പഠന സംഘടനകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നു. ഇതിന് പുറമെ മെൻ്റൽ ഹെൽത്ത്, ശിശുവികസനം, യുവജനസുരക്ഷ എന്നീ മേഖലകളിലെ വിദഗ്ധരുമായും ഞങ്ങൾ വളരെ അടുത്ത് പ്രവർത്തിക്കുന്നുണ്ട്; ഇതിൽ American Psychological Association(പുതിയ വിൻഡോയിൽ തുറക്കുന്നു), ഞങ്ങളുടെ Global Physicians Network കൂടാതെ Expert Council on Well-Being and AI എന്നിവ ഉൾപ്പെടുന്നു.
ഒരു മികച്ച ഡിജിറ്റൽ പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഇതിനായി ഒരു പ്രത്യേക AI Safety Institute വഴി ആഗോള തലത്തിൽ നടപ്പിലാക്കാൻ കഴിയുന്ന യുവജന AI സുരക്ഷയ്ക്കുള്ള ആഗോള മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഡെവലപ്പർമാർക്ക് അവരുടെ AI സിസ്റ്റങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ള നയങ്ങളും ടൂളുകളും ഓപ്പൺ സോഴ്‌സ്-ആയി നൽകുകയും ഞങ്ങളുടെ കണ്ടെത്തലുകളും മികച്ച മാതൃകകളും പങ്കിടുന്നതിനായി Common Sense Media(പുതിയ വിൻഡോയിൽ തുറക്കുന്നു), everyone.ai(പുതിയ വിൻഡോയിൽ തുറക്കുന്നു) തുടങ്ങിയ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
ഈ വർഷം, കുടുംബങ്ങളുടെയും കൗമാരക്കാരുടെയും സുരക്ഷിതമായ ഓൺലൈൻ അനുഭവങ്ങൾക്കായി ദീർഘകാലമായി പ്രവർത്തിക്കുന്ന Family Online Safety Institute(പുതിയ വിൻഡോയിൽ തുറക്കുന്നു) (FOSI)-ൽ ഞങ്ങളും പങ്കാളികളായി. മാതാപിതാക്കളുടെ മേൽനോട്ടവും ഉത്തരവാദിത്തമുള്ള വ്യവസായ ശീലങ്ങളും മുൻനിർത്തിക്കൊണ്ട് കൗമാരക്കാർക്ക് AI സാങ്കേതികവിദ്യയുടെ പ്രയോജനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കും. ഈ പങ്കാളിത്തം ഏതൊക്കെ രീതികളാണ് ഫലപ്രദമെന്ന പൊതുവായ ധാരണ ഉണ്ടാക്കാനും പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ മുൻകരുതലുകളും മാതാപിതാക്കൾക്കായുള്ള ടൂളുകളും ശക്തമാക്കാനും കുട്ടികൾക്ക് സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും AI പ്രയോജനപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ള പൊതുവായ ശ്രമങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
യുവതലമുറയുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന് നിരന്തരമായ മുന്നേറ്റങ്ങൾ ആവശ്യമാണ്. വരും മാസങ്ങളിൽ കൗമാരക്കാരുടെ പ്രായത്തിന് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനും മാതാപിതാക്കൾക്ക് കൂടുതൽ ടൂളുകളും നിയന്ത്രണങ്ങളും നൽകാനും ഞങ്ങൾ നിരന്തരം പ്രവർത്തിക്കും. ഒപ്പം ഗുരുതരമായ ഓൺലൈൻ ഭീഷണികൾക്കെതിരെയുള്ള മുൻകരുതലുകൾ മെച്ചപ്പെടുത്തുക, ആരോഗ്യ കരമായ AI ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ വിപുലീകരിക്കുക, കൂടാതെ കൗമാരക്കാർക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ സജീവമായി പഠിക്കാനും AI ഉപയോഗിക്കാനും സഹായിക്കുന്ന കൂടുതൽ സുരക്ഷിത പഠനാനുഭവങ്ങൾ ഒരുക്കുക എന്നിവയും ഇതിൻ്റെ ഭാഗമായി ഞങ്ങൾ നടപ്പിലാക്കും.
ചെയ്യാൻ ഇനിയും കൂടുതലുണ്ടെന്ന് ഞങ്ങൾക്കറിയാം, ലോകമെമ്പാടുമുള്ള കൗമാരക്കാർ, മാതാപിതാക്കൾ, അധ്യാപകർ, വിദഗ്ധർ, വിവിധ കൂട്ടായ്മകൾ എന്നിവരുമായി സഹകരിച്ച് കൗമാരക്കാർക്ക് സുരക്ഷിതമായി ഇത് ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരാൻ പ്രതിജ്ഞാബദ്ധരാണ്.


