പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

K–12 അധ്യാപകർക്ക് പ്രായോഗികമായ AI വൈദഗ്ധ്യം വളർത്തിയെടുക്കാൻ സഹായിക്കുന്നു

ലോഡിംഗ്…

പ്രതിദിനം, K–12 അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വലിയൊരു സമൂഹം വിദ്യാർത്ഥികളുടെ ബൗദ്ധിക വികാസത്തിനും അവരുടെ ശോഭനമായ ഭാവിക്കുമായി അശ്രാന്തം പരിശ്രമിക്കുന്നുണ്ട്. അതേസമയം തന്നെ, പരിമിതമായ സമയവും വർദ്ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങളും പ്രായോഗിക സഹായങ്ങളുടെ കുറവുമെല്ലാം കൈകാര്യം ചെയ്യുന്നതിനൊപ്പം സാങ്കേതികവിദ്യയിലുണ്ടാകുന്ന അതിവേഗ മാറ്റങ്ങളെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോകേണ്ട വലിയൊരു വെല്ലുവിളിയും അവർ നേരിടുന്നുണ്ട്.

അതുകൊണ്ടാണ് OpenAI അക്കാദമി, Walton Family Foundation(പുതിയ വിൻഡോയിൽ തുറക്കുന്നു)-നുമായി സഹകരിച്ച്, ഈ വേനൽക്കാലത്ത് K–12 അധ്യാപകർക്കായി ഒരു പ്രധാന AI Skills Jam സംഘടിപ്പിക്കുന്നത്; അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും കേവലമൊരു കൗതുകത്തിനപ്പുറം ഈ സാങ്കേതികവിദ്യ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാം എന്ന് നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുന്ന ഉയർന്ന വിശ്വസനീയമായ ഒരു അന്തരീക്ഷം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുമ്പ് വൻ വിജയമായി മാറിയ Nonprofit AI Jam(പുതിയ വിൻഡോയിൽ തുറക്കുന്നു), Small Business AI Jam(പുതിയ വിൻഡോയിൽ തുറക്കുന്നു) എന്നിവയുടെ തുടർച്ചയായി നടത്തുന്ന ഈ പരിപാടിയിൽ യു.എസ്-ലെ വിവിധ നഗരങ്ങളിലായി 1,600-ത്തിലധികം K–12 അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും പ്രാദേശിക വിദ്യാഭ്യാസ നേതാക്കളും നേരിട്ട് പങ്കെടുക്കുന്ന പരിശീലന ശില്പശാലകൾ ഉണ്ടായിരിക്കുന്നതാണ്. ഈ AI Skills Jam വഴി, AI സാങ്കേതികവിദ്യയ്ക്ക് എങ്ങനെ തങ്ങളുടെ അധ്യാപനം, പ്ലാനിംഗ്, ആശയവിനിമയം, മറ്റ് ദൈനംദിന ജോലികൾ എന്നിവയെ കൂടുതൽ ഫലപ്രദമായി പിന്തുണയ്ക്കാൻ സാധിക്കുമെന്ന് കണ്ടെത്താൻ അധ്യാപകരെ സഹായിക്കാനും അതോടൊപ്പം വിദ്യാഭ്യാസ മേഖലയിൽ AI സാക്ഷരതയും ഉത്തരവാദിത്തമുള്ള ഉപയോഗവും വളർത്തിയെടുക്കാനും OpenAI അക്കാദമി ലക്ഷ്യമിടുന്നു.

Teaching for Tomorrow: Closing the Expectations Gap Report(പുതിയ വിൻഡോയിൽ തുറക്കുന്നു) എന്ന പേരിൽ Walton Family Foundation-നും Gallup-ഉം നടത്തിയ ഗവേഷണം വ്യക്തമാക്കുന്നത്, ആഴ്ചയിൽ ഒരിക്കൽ എങ്കിലും AI ടൂളുകൾ ഉപയോഗിക്കുന്ന അധ്യാപകർക്ക് ആഴ്ചയിൽ ശരാശരി 5.9 മണിക്കൂർ വരെ ലാഭിക്കാൻ കഴിയുന്നുണ്ടെന്നാണ്. ഒരു അധ്യയന വർഷം മുഴവൻ കണക്കാക്കുകയാണെങ്കിൽ ഇത് ഏകദേശം ആറാഴ്ചത്തെ സമയത്തിന് തുല്യമാണ്. ഈ രീതിയിൽ ലാഭിക്കുന്ന സമയം വിദ്യാർത്ഥികൾക്ക് കൂടുതൽ വ്യക്തമായ ഫീഡ്ബാക്ക് നൽകാനും ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിൽ പാഠ്യപദ്ധതികൾ തയ്യാറാക്കാനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്താനും അല്ലെങ്കിൽ കൃത്യസമയത്ത് വീട്ടിലെത്താൻ പോലും തങ്ങളെ സഹായിക്കുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. ഈ AI Skills Jam-ലൂടെ അധ്യാപകർക്കും സ്കൂൾ അധികൃതർക്കും തങ്ങളുടെ ദൈനംദിന ജോലികളിൽ AI ടൂളുകൾ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാനും അതിൻ്റെ പ്രയോജനം നേടാനും ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നതാണ്.

Jam-ൽ പങ്കെടുക്കുന്നവർക്ക് പാഠ്യപദ്ധതികൾ തയ്യാറാക്കൽ, രക്ഷിതാക്കളുമായും സഹപ്രവർത്തകരുമായുള്ള ആശയവിനിമയം, ഓഫീസ് ജോലികൾ തുടങ്ങിയ ദൈനംദിന കാര്യങ്ങളിൽ AI എങ്ങനെ ഉൾപ്പെടുത്താമെന്ന് പഠിക്കാൻ OpenAI പരിശീലകരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കും. ക്ലാസ് മുറികളിലെയും സ്കൂളുകളിലെയും യഥാർത്ഥ ആവശ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നേരിട്ടുള്ള പരിശീലനമായിരിക്കും ഈ സെഷനുകളിൽ ലഭിക്കുക; ഇതിലൂടെ വിവിധ ടൂളുകൾ പരീക്ഷിച്ചു നോക്കാനും സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെക്കാനും ആത്മവിശ്വാസം വളർത്തിയെടുക്കാനുമുള്ള സമയവും സൗകര്യവും അധ്യാപകർക്ക് ലഭിക്കും. ഇതിന് പുറമെ, തങ്ങൾ ഇവിടെ തുടങ്ങി വെച്ച കാര്യങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകുന്നതിനായി, AI-യുടെ മികച്ച ഉപയോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സൗജന്യമായി നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ OpenAI അക്കാദമി(പുതിയ വിൻഡോയിൽ തുറക്കുന്നു)-യുമായി ഇവരെ ബന്ധിപ്പിക്കുന്നതുമാണ്. വെറും ഒരു ദിവസത്തെ ശില്പശാല നടത്തുക എന്നതല്ല OpenAI-യുടെ ലക്ഷ്യം; മറിച്ച് അദ്ധ്യാപകരുമായും സ്കൂൾ അധികൃതരുമായും വിദ്യാഭ്യാസ മേഖലയിലെ പങ്കാളികളുമായും ഉള്ള ബന്ധം കാലക്രമേണ കൂടുതൽ വിപുലമാക്കുക എന്നതാണ്. 

“പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കുന്നതിലും അവയുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുന്നതിലും അധ്യാപകർ എപ്പോഴും മുൻപന്തിയിലാണ്," OpenAI-യുടെ എഡ്യൂക്കേഷൻ വൈസ് പ്രസിഡൻ്റായ Leah Belsky പറഞ്ഞു. "K-12 അദ്ധ്യാപകർക്കായുള്ള ഈ AI Skills Jam-ലൂടെ അദ്ധ്യാപകർക്കും സ്കൂൾ അധികൃതർക്കും പ്രായോഗികമായ പിന്തുണയും വിശ്വസനീയമായ പഠനാന്തരീക്ഷവും വിദ്യാഭ്യാസ മേഖലയിൽ AI എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം എന്ന് സ്വയം തീരുമാനിക്കാനുള്ള നേരിട്ടുള്ള അവസരങ്ങളും നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. AI ലഭ്യമാക്കുക എന്നത് തുടക്കം മാത്രമാണ്; എന്നാൽ ഈ ടൂളുകൾ വിവേകത്തോടെ ഉപയോഗിക്കാനും ജീവിതത്തിലെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ആത്മാവിശ്വാസവും പ്രാപ്തിയും വളർത്തിയെടുക്കുക എന്നതാണ് ശരിക്കുള്ള നേട്ടം." 

K–12 അധ്യാപകർക്കായുള്ള AI Skills Jam പദ്ധതിയുടെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട പരിശീലന കേന്ദ്രങ്ങളും പങ്കാളികളായ സ്ഥാപനങ്ങളും ഇനിപ്പറയുന്നു: 

  • ജോൺസ്ബറോ, GA, ക്ലെയ്റ്റൺ കൗണ്ടി പബ്ലിക് സ്കൂളുകളുടെ സഹകരണത്തോടെ — ജൂലൈ 8, ബുധനാഴ്ച
  • ഫെയർഫാക്സ്, VA, ഫെയർഫാക്സ് കൗണ്ടി പബ്ലിക് സ്കൂളുകളുടെ സഹകരണത്തോടെ — ജൂലൈ 9, വ്യാഴാഴ്ച
  • ഓർലാൻഡോ, FL, പേരൻ്റ് ടീച്ചർ അസോസിയേഷനുമായി ചേർന്ന്, PTA കോൺഫറൻസിൽ വെച്ച് — ജൂലൈ 11, ശനിയാഴ്ച
  • ചിക്കാഗോ, IL, ഡിസ്ട്രിക്റ്റ് 211-ൻ്റെ സഹകരണത്തോടെ — ജൂലൈ 15, ബുധനാഴ്ച
  • സാൻ ബെർണാർഡിനോ, CA, സാൻ ബെർണാർഡിനോ സിറ്റി യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ സഹകരണത്തോടെ — ജൂലൈ 22, ബുധനാഴ്ച
  • ഫീനിക്സ്, AZ, വേർട്ടെക്സ് എഡ്യൂക്കേഷൻ & ലെഗസി ട്രഡീഷണൽ സ്കൂളുകളുടെ സഹകരണത്തോടെ  — ജൂലൈ 31, വെള്ളിയാഴ്ച
  • സാൾട്ട് ലേക്ക് സിറ്റി, UT, ഡേവിസ് സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ സഹകരണത്തോടെ  — ഓഗസ്റ്റ് 7, വെള്ളിയാഴ്ച
  • ലാസ് വെഗാസ്, NV, വെർട്ടെക്സ് എഡ്യൂക്കേഷൻ & ലെഗസി ട്രഡീഷണൽ സ്കൂളുകളുടെ സഹകരണത്തോടെ  —സെപ്റ്റംബർ 4, വെള്ളിയാഴ്ച

ഈ ശ്രമം വിജയിപ്പിക്കാൻ സഹായിച്ച സ്കൂൾ ഡിസ്ട്രിക്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അദ്ധ്യാപകർ, പങ്കാളിത്ത സ്ഥാപനങ്ങൾ, ഒപ്പം Walton Family Foundation എന്നിവരോടുള്ള ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. വിദ്യാഭ്യാസ മേഖലയിൽ AI കൂടുതൽ ഉപകാരപ്രദവും ഉത്തരവാദിത്തമുള്ളതും എല്ലാവർക്കും എളുപ്പത്തിൽ പ്രാപ്യവുമാക്കുന്നതിന് അവരുടെ നേതൃത്വവും വൈദഗ്ധ്യവും അത്യന്താപേക്ഷിതമാണ്.

രചയിതാവ്

OpenAI