പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

2026 ജൂലൈ 16

OpenAI-ലൂടെ Cars24 ആശയവിനിമയം നടത്തുകയും വളരുകയും ചെയ്യുന്ന വിധം

OpenAI-യുടെ ഏജൻ്റുകൾ ഉപയോഗിച്ച് Cars24 പ്രതിമാസം 10 ലക്ഷത്തിലധികം മിനിറ്റുകൾ ഉപഭോക്തൃ സംവാദങ്ങൾ കൈകാര്യം ചെയ്യുകയും 12% ലീഡുകൾ വീണ്ടെടുക്കുകയും വിവിധ ടീമുകളിലേക്ക് AI പ്രവർത്തനശൈലി വിജയകരമായി എത്തിക്കുകയും ചെയ്യുന്നു.

നീല, പർപ്പിൾ നിറങ്ങൾ സമന്വയിപ്പിച്ച രൂപരേഖയിൽ കാണിച്ചിരിക്കുന്ന Cars24 ലോഗോ
കമ്പനിയുടെ വലിപ്പം: Enterprise
മേഖല: ഏഷ്യ-പസഫിക് & ഓഷ്യാനിയ
ഇൻഡസ്ട്രി: സാങ്കേതിക വിദ്യ
ഉൽപ്പന്നങ്ങൾ: API, ChatGPT, കോഡെക്സ്

1M+

AI സംവിധാനങ്ങൾ വഴി ഓരോ മാസവും നടത്തുന്ന ആകെ സംഭാഷണങ്ങളുടെ സമയം മിനിറ്റിൽ

50%

ഉപഭോക്തൃ പിന്തുണയിലെ പ്രശ്നപരിഹാര നിരക്കിലെ വർധന

80%

പ്രധാന സേവന പ്രക്രിയകൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയത്തിലുണ്ടായ കുറവ്

12%

AI സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുനർബന്ധപ്പെടലിലൂടെ തിരിച്ചുപിടിച്ച മുമ്പ് നഷ്ടമായ വിൽപ്പനക്കാരൻ്റെ ലീഡ് വിവരങ്ങൾ

ലോഡിംഗ്…

ഇന്ത്യയിലെ കാർ വാങ്ങുന്നവർക്കും വിൽപ്പനക്കാർക്കുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ AI അധിഷ്ഠിത ഓട്ടോമോട്ടീവ് ആവാസവ്യവസ്ഥ ഒരുക്കുന്ന കമ്പനിയാണ് Cars24. ഇന്ത്യക്ക് പുറമെ യു.എ.ഇ., ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും ഇവർക്ക് ബിസിനസ്സ് ശൃംഖലയുണ്ട്. ഒരു കാർ തിരഞ്ഞെടുക്കുന്നത് മുതൽ ലോൺ സൗകര്യം, പുനർവിൽപ്പന, വാഹനം വാങ്ങിയ ശേഷമുള്ള മറ്റ് സേവനങ്ങൾ എന്നിങ്ങനെ ഒരു കാർ ഉടമസ്ഥൻ്റെ മുഴുവൻ ആവശ്യങ്ങളെയും കമ്പനി പിന്തുണയ്ക്കുന്നു. ഭൂരിഭാഗം ഇടപാടുകളും ഇപ്പോഴും ഡിജിറ്റൽ ആകാതെ മാനുവലായും സങ്കീർണ്ണമായ വ്യവസ്ഥകൾക്ക് കീഴിലും കാര്യക്ഷമതയില്ലാതെയും ആയിരിക്കുന്ന ഒരു വിപണിയിൽ കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ പുനർവിൽപ്പനാ മേഖലയിലൂടെ വാഹനങ്ങളുടെ പ്രവർത്തനക്ഷമതാ കാലയളവ് ദീർഘിപ്പിക്കാൻ ഇവർ സഹായിക്കുന്നു.

സങ്കീർണ്ണമായ സംഭാഷണ അധിഷ്ഠിത വിപണിയെ വിപുലപ്പെടുത്തൽ

പരമ്പരാഗത ഇ-കൊമേഴ്സിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ കാർ വാങ്ങലും വിൽപ്പനയും അപൂർവമായാണ് ഒരൊറ്റ സെഷനിൽ പൂർത്തിയാകുന്നത്. ഈ പ്രക്രിയയിലൂടെ വലിയൊരു ഭാഗം ആപ്പിന് പുറത്താണ് നടക്കുന്നത്-ഫോൺ കോളുകൾ, രേഖകളുടെ പരിശോധന, തുടർനടപടികൾ എന്നിവയിലൂടെ; ഇവ പൂർത്തിയാകാൻ ദിവശ്യങ്ങളോ ആഴ്ചകളോ എടുത്തേക്കാം. Cars24 വിപുലമായതോടെ, ഒരു പ്രധാന വെല്ലുവിളി ഉയർന്നു: ജോലിക്കാരുടെ എണ്ണം ക്രമാനുഗതമായി ഉയർത്താതെ തന്നെ, ദശലക്ഷക്കണക്കിന് ഇടപാടുകളിലുടനീളം സ്ഥിരതയും ഉയർന്ന നിലവാരവും എങ്ങനെ പുലർത്താം.

ഇതിനുള്ള പരിഹാരമായി, കാറുകൾ വാങ്ങുക, വിൽക്കുക, ലോൺ സേവനങ്ങൾ ലഭ്യമാക്കുക, തുടരന്വേഷണങ്ങൾ നടത്തുക, ഉപഭോക്തൃസേവനം പ്രദാനം ചെയ്യുക എന്നിവയ്ക്കായി വോയ്സ്-ചാറ്റ് ഏജൻ്റുകൾ നിർമ്മിക്കാൻ Cars24 OpenAI-യുടെ സാങ്കേതികവിദ്യ ഉപയോഗിച്ചു. ഇതിന് പുറമെ കമ്പനി തങ്ങളുടെ മുഖ്യ ഓഫീസുകളിലുടനീളം ChatGPT Enterprise, Codex എന്നിവ നടപ്പിലാക്കുകയും ചെയ്തു; ഇത് എഞ്ചിനീയറിംഗ്, ഫിനാൻസ്, ലീഗൽ മാർക്കറ്റിംഗ്, ഓപ്പറേഷൻസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ സ്വന്തമായി AI അധിഷ്ഠിത പ്രവർത്തനശൈലി വികസിപ്പിച്ചെടുക്കാൻ സഹായിച്ചു.

AI ഏജൻ്റുകൾ ഉപയോഗിച്ച് ഉപഭോക്താവിൻ്റെ മുഴുവൻ ഇടപാടുകളും പൂർണ്ണമായി ഓട്ടോമേറ്റ് ചെയ്യുന്നു

തങ്ങളുടെ ബിസിനസ്സിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും അദ്ധ്വാനവും വേണ്ടി വരുന്ന ഒരു ഘട്ടത്തിൽ നിന്നാണ് Cars24 ആരംഭിച്ചത്: അതായത് വിപണന പ്രക്രിയയുടെ മധ്യ-അവസാന ഘട്ടങ്ങളിൽ നിന്നായിരുന്നു അത്; ഉപഭോക്താക്കളുമായി നടത്തുന്ന കൃത്യമായ സംവാദങ്ങൾ ബിസിനസ്സ് ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഘട്ടമാണിത്. ഒരു കാർ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക എന്നത് വെറും ഏതാനും ക്ലിക്കുകളിലൂടെ അവസാനിക്കുന്ന ഒന്നല്ല. വിവിധ മോഡലുകൾ തമ്മിൽ ഒത്തുനോക്കാനും കാർ നേരിട്ട് കാണാനുള്ള സമയം നിശ്ചയിക്കാനും രേഖകൾ തയ്യാറാക്കാനും ഫിനാൻസിംഗ് സൗകര്യങ്ങൾ ക്രമീകരിക്കാനും കൂടാതെ നേരിട്ട് സന്ദർശിച്ചതിന് ശേഷം ആവശ്യമായ തുടർനടപടികൾ ചെയ്യാനും ഉപഭോക്താക്കൾക്ക് വലിയ രീതിയിലുള്ള സഹായം ആവശ്യമാണ്.

OpenAI APIകൾ ഉപയോഗിച്ച്, ഈ മുഴുവൻ ഘട്ടങ്ങളിലും ഉപഭോക്താക്കൾക്ക് ആവശ്യമായ സഹായം നൽകാൻ കെൽപ്പുള്ള AI അധിഷ്ഠിത വോയ്സ്-ചാറ്റ് അസിസ്റ്റൻ്റുകൾ Cars24 വികസിപ്പിച്ചെടുത്തു. ഒരു ഉപഭോക്താവ് Cars24-ലേക്ക് വിളിക്കുമ്പോൾ, ഈ AI ഏജൻ്റ് അവരുടെ ബഡ്ജറ്റ്, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, ദിവസേനയുള്ള യാത്രാ ആവശ്യങ്ങൾ, താൽപ്പര്യമുള്ള കാറിൻ്റെ മോഡൽ എന്നിവയെക്കുറിച്ചെല്ലാം ചോദിച്ചറിയുന്നു. തുടർന്ന് Cars24 കാറ്റലോഗിൽ നിന്നുള്ള മികച്ച കാറുകൾ നിർദ്ദേശിക്കുകയും ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്ത് നൽകുകയും ലോൺ സാധ്യതകൾ പരിശോധിക്കാൻ ഉപഭോക്താവിനെ സഹായിക്കുകയും ചെയ്യുന്നു.

തീയതിയും സമയവും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളോടുകൂടിയ CarGPT ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ് സ്ക്രീൻ
CarGPT, Volkswagen Virtus മോഡലുകൾ ശുപാർശ ചെയ്യുന്നു; വിശദാംശങ്ങൾ കാണാനോ ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാനോ ഉള്ള ഓപ്ഷനുകളും ലഭ്യമാണ്

തുടർന്ന്, ടെസ്റ്റ് ഡ്രൈവിന് മുമ്പായി ഈ ഏജൻ്റ് ഉപഭോക്താവിനെ ബന്ധപ്പെടുകയും സന്ദർശനം സ്ഥിരീകരിക്കുകയും അവരുടെ താൽപര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ മറ്റ് കാറുകൾ നിർദ്ദേശിക്കുകയും ഒപ്പം ലോണിനാവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. സന്ദർശനത്തിന് ശേഷം, ഉപഭോക്താവിന് ഈ വാഹനവുമായി മുന്നോട്ട് പോകാൻ താൽപ്പര്യമുണ്ടോ മറ്റൊരു സന്ദർശനം ബുക്ക് ചെയ്യണമോ അതോ മറ്റ് ഓപ്ഷനുകൾ നോക്കണമോ എന്ന് AI ഏജൻ്റ് ചോദിച്ചറിയുന്നു. വാഹനം വാങ്ങിയ ശേഷവും ഫീഡ്ബാക്കുകൾ ശേഖരിക്കാനും വാറൻ്റി സംശയങ്ങൾ പരിഹരിക്കാനും റിട്ടേൺ നടപടികൾക്കും കൂടാതെ വിൽപ്പനാനന്തര സേവനങ്ങൾക്കുമായി ഈ ഏജൻ്റുകൾ ഉപഭോക്താക്കൾക്ക് നിരന്തരമായ പിന്തുണ നൽകുന്നത് തുടരുന്നു.

വിൽപ്പനക്കാരുടെ കാര്യത്തിലും സമാനമായ രീതിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഒരു AI ഏജൻ്റ് വാഹനത്തിൻ്റെ വിവരങ്ങൾ ശേഖരിക്കുകയും വാഹനം പരിശോധിക്കുന്നതിനുള്ള സമയം മാറ്റിവെക്കേണ്ടി വന്നാൽ അതിനായി സഹായിക്കുകയും കൂടാതെ ഒരു ഉപഭോതാവ് മറ്റെവിടെയെങ്കിലും വാഹനം വിറ്റിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള വിപണി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. മുമ്പൊക്കെ 10 ദിവസങ്ങൾക്ക് ശേഷം റദ്ദായിപ്പോകുമായിരുന്ന ബിസിനസ്സ് ലീഡുകളെ തിരിച്ചുപിടിക്കാൻ ഇപ്പോൾ AI ഏജൻ്റുകൾക്ക് സാധിക്കുന്നുണ്ട്; അവർ ഉപഭോക്താക്കളുമായി വീണ്ടും ബന്ധപ്പെടുകയും അവർക്ക് വാഹനം വിൽക്കാൻ ഇപ്പോഴും താൽപ്പര്യമുണ്ടോ എന്ന് ഉറപ്പുവരുത്തുകയും അവർ ഉദ്ദേശിക്കുന്ന വില നൽകാൻ Cars24-ന് സാധിക്കുന്ന ഘട്ടത്തിൽ അവരെ വീണ്ടും വിപണന പ്രക്രിയയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്നു.

“ഇന്ത്യയിൽ കാർ വാങ്ങുക എന്നത് വെറുമൊരു കച്ചവടമല്ല, മറിച്ച് അതൊരു വലിയ യാത്രയാണ്; വർഷങ്ങളായി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അനുഭവം ഫോൺ എടുക്കുന്ന ജീവനക്കാരൻ്റെ പെരുമാറ്റത്തെ ആശ്രയിച്ചിരുന്നു, എന്നാൽ AI അതിന് വലിയൊരു മാറ്റം വരുത്തിയിരിക്കുകയാണ്. ഇന്ന്, ഞങ്ങൾ പ്രതിമാസം പത്ത് ലക്ഷത്തിലധികം മിനിറ്റ് ഉപഭോക്താക്കളുമായുള്ള സംഭാഷണങ്ങൾ AI വഴി കൈകാര്യം ചെയ്യുന്നുണ്ട്; ഇത് ബിസിനസ്സ് എത്ര വലുതായാലും ഓരോ ഉപഭോക്താവിനും ഒരേ നിലവാരത്തിലുള്ള ഉയർന്ന അനുഭവം ഉറപ്പാക്കാൻ ഞങ്ങളെ സഹായിക്കുന്നു."
—Vikram Chopra, Builder, Cars24

സോഫ്റ്റ്‌വെയർ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ Codex സാങ്കേതികവിദ്യ സമന്വയിപ്പിക്കൽ

വെറുമൊരു കോഡിംഗ് ഉപരകരണം എന്നതിനപ്പുറം ദൈനംദിന ജോലികളിലെ ഒരു സജീവ പങ്കാളിയായി കണക്കാക്കിക്കൊണ്ടാണ് Cars24 തങ്ങളുടെ സോഫ്റ്റ്‌വെയർ പ്രക്രിയയിലുടനീളം Codex-നെ വിന്യസിച്ചിരിക്കുന്നത്.

പ്രൊഡക്ട് മാനേജർമാർ Linear ടിക്കറ്റുകൾ തയ്യാറാക്കാനും അവ പരിഷ്കരിക്കാനും Codex ഉപയോഗിക്കുന്നു; അതേസമയം എഞ്ചിനീയറിംഗ് ടീമുകൾ ബഗ്ഗ് റിപ്പോർട്ടുകളിൽ Codex-നെ ടാഗ് ചെയ്തുകൊണ്ട് നിർദ്ദിഷ്ട ജോലികൾ അതിനെ ഏൽപ്പിക്കുന്നു. ഇതിനു പുറമെ, GitHub-ൽ നടക്കുന്ന ജോലികളുടെ ചുരുക്കം തയ്യാറാക്കി ടീമുകൾക്കായി അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാനും Codex-ന് സാധിക്കുന്നു; ഇത് ജോലികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ജീവനക്കാർ ഒത്തുകൂടുന്ന മീറ്റിംഗുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.

വെറും ഏതാനും ആഴ്ചകൾക്കുള്ളിൽ Cars24 തങ്ങളുടെ പ്രോജക്ട് മാനേജ്മെൻ്റ് പ്രവർത്തനങ്ങളെ Linear പ്ലാറ്റ്‌ഫോമിന് അനുയോജ്യമായ രീതിയിലേക്ക് പൂർണ്ണമായി പുനക്രമീകരിച്ചു; ഇത് ദൈനംദിന ജോലികളിൽ ജീവനക്കാരെ സഹായിക്കാൻ Codex-ന് കൂടുതൽ സുഗമമായ ഒരു വഴി ഒരുക്കിക്കൊടുത്തു. നിലവിൽ പ്രൊഡക്ട്, ഡിസൈൻ, എഞ്ചിനീയറിംഗ് ടീമുകളിലുടനീളം ടിക്കറ്റുകൾ തയ്യാറാക്കുന്നത് മുതൽ ജോലികൾ തരംതിരിക്കുന്നതിനും നടപ്പിലാക്കുന്നതിനും കോഡിംഗ് പിഴവുകൾ തിരുത്തുന്നതിനും ഒപ്പം പുതിയ വിവരങ്ങൾ പങ്കുവെക്കുന്നതിനും Codex സഹായിക്കുന്നുണ്ട്.

“Codex ഞങ്ങളുടെ എഞ്ചിനീയർമാരുടെ പ്രവർത്തന വേഗത കൂട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത്, എഞ്ചിനീയറിംഗ് വിഭാഗത്തിന് അപ്പുറത്തേക്ക് ഇത് എത്ര വേഗത്തിലാണ് വ്യാപിച്ചതെന്നാണ്. പ്രോഡക്റ്റ് മാനേജർമാർ, ധനകാര്യ വിഭാഗങ്ങൾ കൂടാതെ ദൈനംദിന ഓഫീസ് ജോലികൾ വരെ ഇതിലൂടെ മാറിമറിയാൻ തുടങ്ങി. ഞങ്ങൾ കോഡ് എഴുതുന്ന രീതി മാത്രമല്ല, മറിച്ച് ഒരു കമ്പനി എന്ന നിലയിൽ ജോലികൾ പൂർത്തിയാക്കുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ മൊത്തത്തിലുള്ള ചിന്താഗതിയെത്തന്നെയാണ് ഈ സാങ്കേതികവിദ്യ മാറ്റിമറിച്ചതെന്ന് ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്."
—Jayesh Gupta, Builder—AI & Innovation, Cars24

എല്ലാ ടീമുകളിലേക്കും ഏജൻ്റിക് പ്രവർത്തനശൈലി വ്യാപിപ്പിക്കുന്നു

ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് Codex-ൻ്റെ ഉപയോഗം എഞ്ചിനീയറിംഗ് വിഭാഗത്തിന് പുറത്തേക്കും വ്യാപിച്ചു എന്നതാണ്. ടീമുകൾക്ക് അവരുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനും സ്വന്തമായി ടൂളുകൾ നിർമ്മിക്കാനും ബിസിനസ്സ് വളർച്ച വേഗത്തിലാക്കാനും സഹായിക്കുന്ന ഒരു അടിസ്ഥാന പ്രവർത്തന സംവിധാനമായി ഇപ്പോൾ AI മാറിയിരിക്കുന്നു.

ഉദാഹരണത്തിന്, ഫിനാൻസ്, ഇൻവെസ്റ്റർ റിലേഷൻസ് എന്നീ വിഭാഗങ്ങളിലെ Cars24 ജീവനക്കാർ ഇപ്പോൾ കമ്പനിയുടെ പ്രധാന റെക്കോർഡുകളിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും അവ വിശകലനം ചെയ്യാനും നിക്ഷേപകർക്കുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാനും Codex ഉപയോഗിക്കുന്നു. ഇതിനായി വിവിധ ബിസിനസ്സ് മേധാവികളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കാൻ ജീവനക്കാർ സമയം കളയേണ്ടി വരുന്നില്ല.

മറ്റൊരു ധനകാര്യ പ്രക്രിയയിൽ നിശ്ചയിച്ചിട്ടുള്ള പരിധിക്ക് മുകളിലുള്ള പർച്ചേസ് റിക്വസ്റ്റുകളും പർച്ചേസ് ഓർഡറുകളും പരിശോധിച്ച് വിലയിരുത്താൻ Codex ഉപയോഗിക്കുന്നു; ഈ ഓട്ടോമേഷൻ സംവിധാനം കണക്കുകളിലെയും രേഖകളിലെയും പൊരുത്തക്കേടുകൾ കണ്ടെത്തുകയും എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ അവ ഫ്ലാഗ് ചെയ്യുകയും പ്രശ്നങ്ങളൊന്നും കാണാത്ത അപേക്ഷകൾക്ക് സ്വയം അനുമതി നൽകുകയും ചെയ്യുന്നു.

Cars24-നുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു മാറ്റത്തെയാണ് ഈ ഉദാഹരണങ്ങൾ കാണിക്കുന്നത്: എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ സഹായത്തിനായി കാത്തുനിൽക്കാതെ ജീവനക്കാർ തന്നെ അവർക്കാവശ്യമായ ടൂളുകൾ സ്വന്തമായി നിർമ്മിക്കുന്ന രീതി ഇവിടെ വർദ്ധിച്ചുവരികയാണ്. ചില ടീമുകൾ തങ്ങളുടെ ആശയവിനിമയങ്ങൾ, ഷെഡ്യൂളുകൾ, ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയകൾ ഒപ്പം തുടർനടപടികൾ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി Slack, Gmail, WhatsApp എന്നിവയുൾപ്പെടെയുള്ള മറ്റ് സിസ്റ്റങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്മാർട്ട് "ചീഫ് ഓഫ് സ്റ്റാഫ്" ഏജൻ്റുകൾ വരെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

AI അധിഷ്ഠിത പ്രവർത്തന മോഡൽ രൂപപ്പെടുത്തിയെടുക്കൽ

നിശ്ചിത ബിസിനസ്സ് പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ AI സാങ്കേതികവിദ്യയെ പരീക്ഷണ ഘട്ടങ്ങളിൽ നിന്ന് വലിയ തോതിലുള്ള പ്രായോഗിക ഉപയോഗത്തിലേക്ക് എങ്ങനെ മാറ്റിയെടുക്കാം എന്നതിന് മികച്ച ഉദാഹരണമാണ് Cars24-ൻ്റെ അനുഭവം. തുടക്കത്തിൽ ഉപഭോക്താക്കളുമായി നിരന്തരം ഉയർന്ന തോതിൽ ആശയവിനിമയം നടത്തേണ്ടി വരുന്ന മേഖലകളിലാണ് കമ്പനി ഇത് നടപ്പിലാക്കിയത്. OpenAI മുഖാന്തരം പ്രവർത്തിക്കുന്ന ഈ ഏജൻ്റുകൾ വഴി കൂടുതൽ ലീഡ് ലഭിക്കുന്നതിനും വാങ്ങലിൻ്റെയും വിൽക്കലിൻ്റെയും കൂടുതൽ മികച്ച അനുഭവങ്ങൾ പ്രദാനം ചെയ്യാനും കമ്പനിക്ക് സാധിച്ചു.

ആന്തരികമായി, Cars24 തങ്ങളുടെ പ്രധാന ഓഫീസുകളിലുടനീളമുള്ള ഏകദേശം 600 ജീവനക്കാർക്കായി ChatGPT Enterprise, Codex എന്നിവ വിന്യസിച്ചിട്ടുണ്ട്; ഇതിൽ 85% മുതൽ 90% വരെ ആളുകൾ ഇവ ദിവസവും സജീവമായി ഉപയോഗിക്കുന്നുമുണ്ട്. എഞ്ചിനീയറിംഗ്, ഫിനാൻസ്, ലീഗൽ, മാർക്കറ്റിംഗ്, ഓപ്പറേഷൻസ് എന്നീ വിഭാഗങ്ങളിലെ ടീമുകൾ ഇപ്പോൾ തങ്ങളുടെ പ്രവർത്തനശൈലി രൂപപ്പെടുത്താനും ആവർത്തിച്ചുവരുന്ന ജോലികൾ തനിയെ ചെയ്യാനും ഒപ്പം വിവിധ സിസ്റ്റങ്ങളിലൂടെ ജോലികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാനും AI ഉപയോഗിക്കുന്നു.

Cars24-നെ സംബന്ധിച്ചിടത്തോളം AI എന്നത് ഒരേസമയം ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനുള്ള ഒരു മാധ്യമമായും കമ്പനിയുടെ ആന്തരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഒരു സുപ്രധാന അടിത്തറയായും മാറിക്കൊണ്ടിരിക്കുകയാണ്; ഇത് ബിസിനസ്സ് വ്യാപിപ്പിക്കാൻ സഹായിക്കുന്നു.

പുതിയ കാലഘട്ടത്തിലെ ജോലിയുടെ ഭാഗമാകൂ

ലോകമെമ്പാടുമുള്ള 10 ലക്ഷത്തിലധികം ബിസിനസുകൾ OpenAI ഉപയോഗിച്ച് അർത്ഥവത്തായ ഫലങ്ങൾ കൈവരിക്കുന്നു.