പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

ആഗോള ബാങ്കിംഗിനെ മാറ്റാൻ BBVAയും OpenAIയും സഹകരിക്കുന്നു

ഈ മൾട്ടി-ഇയർ പ്രോഗ്രാം 120,000 ജീവനക്കാരിലേക്ക് ChatGPT Enterprise എത്തിക്കുകയും, AI-നേറ്റീവ് ബാങ്കിംഗിലേക്കുള്ള BBVA-യുടെ ചുവടുമാറ്റത്തിന് പിന്തുണ നൽകുകയും ചെയ്യുന്നു.

BBVA-യും OpenAI-യും തമ്മിലുള്ള സഹകരണം ഒരു മൾട്ടി-ഇയർ സ്ട്രാറ്റജിക് AI ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിലൂടെ വിപുലീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 120,000 ജീവനക്കാർക്കും ChatGPT Enterprise ലഭ്യമാക്കും—ഇത് നിലവിലെ വിന്യാസത്തേക്കാൾ 10 മടങ്ങ് കൂടുതലാണ്. ഈ പുതിയ കരാർ പ്രകാരം BBVA-യുടെ AI സ്ട്രാറ്റജി മെച്ചപ്പെടുത്താന്‍ OpenAI സഹായിക്കും. ഉപഭോക്തൃ അനുഭവം മാറ്റിയെടുക്കുക, പുതിയ തൊഴിൽ രീതികൾ പ്രാപ്തമാക്കുക, ആന്തരിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ സഹകരണത്തിലൂടെ, ഉപഭോക്തൃ സേവനങ്ങൾ പരിഷ്കരിക്കുന്നതിനും ഇടപാടുകാർക്ക് മികച്ച പിന്തുണ നൽകാൻ ബാങ്കർമാരെ സജ്ജരാക്കുന്നതിനും OpenAI-യുമായി ചേർന്ന് BBVA പുതിയ AI സൊലൂഷനുകൾ സൃഷ്ടിക്കും. കൂടാതെ റിസ്ക് അനാലിസിസ് കാര്യക്ഷമമാക്കാനും, സോഫ്റ്റ്‌വെയർ വികസനവും ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള ആന്തരിക പ്രക്രിയകൾ പുനര്‍രൂപകൽപന ചെയ്യാനും ഇത് സഹായിക്കും.

“"ഡിജിറ്റൽ, മൊബൈൽ പരിവർത്തനങ്ങളിൽ ഞങ്ങൾ മുൻനിരയിലായിരുന്നു, ഇപ്പോൾ അതിലും വലിയ ലക്ഷ്യങ്ങളോടെയാണ് ഞങ്ങൾ AI യുഗത്തിലേക്ക് പ്രവേശിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് അവർക്ക് കൂടുതൽ മികച്ചതും ക്രിയാത്മകവും തികച്ചും വ്യക്തിഗതവുമായ ബാങ്കിംഗ് അനുഭവം നൽകുന്നതിനായി ബാങ്കിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിക്കുന്നത് OpenAI-യുമായുള്ള ഞങ്ങളുടെ സഖ്യം വേഗത്തിലാക്കുന്നു," BBVA ചെയർമാൻ കാർലോസ് ടോറസ് വില പറഞ്ഞു.

തെളിയിക്കപ്പെട്ട വിജയത്തെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ച

ഈ വിപുലീകരണം ഏകദേശം രണ്ട് വർഷത്തെ വിജയകരമായ AI വിന്യാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 2024 മെയ് മാസത്തിലാണ് BBVA, OpenAI-യുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചത്. അന്ന് 3,300 ChatGPT അക്കൗണ്ടുകൾ ജീവനക്കാർക്ക് നൽകി. പ്രാരംഭ വിജയം കണ്ടതിനെ തുടർന്ന്, BBVA ഇത് 11,000 ജീവനക്കാരിലേക്ക് വ്യാപിപ്പിച്ചു. സഹകരണത്തിനും ജോലിക്കും വേണ്ടി ആയിരക്കണക്കിന് കസ്റ്റം GPT‑കൾ സൃഷ്ടിക്കപ്പെട്ടു. ഇതിലൂടെ ആളുകൾ പതിവ് ജോലികളിൽ ഓരോ ആഴ്ചയും ഏകദേശം മൂന്ന് മണിക്കൂർ ലാഭിക്കുകയും 80%-ലധികം പേർ ദിവസേന സജീവമായി ഉപയോഗിക്കുകയും ചെയ്തു.

BBVA ഇപ്പോൾ തങ്ങള്‍ക്ക് സാനിധ്യമുള്ള 25 രാജ്യങ്ങളിലെ 120,000 ജീവനക്കാർക്കും ChatGPT Enterprise ലഭ്യമാക്കുകയാണ്. ഇത് ധനകാര്യ സേവന മേഖലയിലെ ജനറേറ്റീവ് AI-യുടെ ഏറ്റവും വലിയ എന്റർപ്രൈസ് വിന്യാസങ്ങളിലൊന്നാണ്. കൂടാതെ, കർശനമായ നിയമനിയന്ത്രണങ്ങളുള്ള ഒരു സാഹചര്യത്തിൽ പ്രവർത്തനരീതികൾ മെച്ചപ്പെടുത്താൻ AI എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണം കൂടിയാണിത്.

BBVA ഗ്രൂപ്പിലുടനീളമുള്ള ChatGPT Enterprise വിന്യാസത്തിൽ സുരക്ഷാ, സ്വകാര്യതാ നിയന്ത്രണങ്ങൾ, OpenAI-യുടെ ഏറ്റവും പുതിയ മോഡലുകളിലേക്കുള്ള ആക്സസ്, BBVA സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ആന്തരിക ഏജന്റുകളെ നിർമ്മിക്കുന്നതിനുള്ള ടൂളുകൾ എന്നിവ ഉൾപ്പെടുന്നു.

എല്ലാ മേഖലകളിലും വിഭാഗങ്ങളിലും ഈ ടൂളുകൾ സ്ഥിരമായും സുരക്ഷിതമായും സംയോജിപ്പിക്കുന്നതിന്, പ്രത്യേക പരിശീലന പരിപാടികളിലും ഒരു ഘടനാപരമായ അഡോപ്ഷൻ മോഡലിലും ഇരു കമ്പനികളും സഹകരിക്കും.

"വലിയൊരു ധനകാര്യ സ്ഥാപനത്തിന് എങ്ങനെ വളരെ ലക്ഷ്യബോധത്തോടും വേഗതയോടും കൂടി AI സ്വീകരിക്കാൻ കഴിയുമെന്നതിൻ്റെ മികച്ച ഉദാഹരണമാണ് BBVA. ഞങ്ങളുടെ സഹകരണം വിപുലീകരിക്കുന്നതിലൂടെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനമായി BBVA ഞങ്ങളുടെ AI സംയോജിപ്പിക്കും. ഇത് ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും," OpenAI സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു.

AI-നേറ്റീവ് ബാങ്ക് നിർമ്മിക്കൽ

ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനപ്പുറം, ഉപഭോക്താക്കൾക്കായി ബാങ്കിംഗ് സേവനങ്ങൾ പരിഷ്കരിക്കാനും BBVA AI ഉപയോഗിക്കുന്നു. OpenAI മോഡലുകളിൽ നിർമ്മിച്ച 'ബ്ലൂ' (Blue) എന്ന വെർച്വൽ അസിസ്റ്റന്റ് ഇതിനോടകം തന്നെ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. സാധാരണ സംസാരഭാഷ ഉപയോഗിച്ച് കാർഡുകൾ, അക്കൗണ്ടുകൾ എന്നിവ കൈകാര്യം ചെയ്യാനും ദൈനംദിന സംശയങ്ങൾ തീർക്കാനും ഇത് ആളുകളെ സഹായിക്കുന്നു.

ഈ പുതിയ കരാറിന്റെ ഭാഗമായി, ഒരു AI-നേറ്റീവ് സ്ഥാപനമായി മാറാനുള്ള ബാങ്കിന്റെ നീക്കത്തിന് വേഗത കൂട്ടുന്നതിനായി OpenAI-യുടെ പ്രൊഡക്റ്റ്, റിസർച്ച്, ടെക്നോളജി സക്സസ് ടീമുകളുമായി നേരിട്ട് പ്രവർത്തിക്കാൻ BBVA-യ്ക്ക് ഒരു പ്രത്യേക ടീം ഉണ്ടായിരിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ChatGPT വഴി ബാങ്കുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിൽ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും സംയോജിപ്പിക്കുന്നതിനുള്ള വഴികളും BBVA ആരായുന്നുണ്ട്.

ഈ വിപുലീകരിച്ച സഖ്യം, BBVA പോലുള്ള ബിസിനസ്സുകൾ പരീക്ഷണങ്ങൾക്കപ്പുറം തങ്ങളുടെ പ്രവർത്തനങ്ങളുടെ കേന്ദ്രം എന്ന നിലയിൽ AI സംയോജിപ്പിക്കുന്നതിലൂടെ ദൈനംദിന ജോലികൾ, ഓപ്പറേഷൻസ്, ഉപഭോക്തൃ അനുഭവങ്ങൾ എന്നിവ എങ്ങനെ പരിഷ്കരിക്കുന്നു എന്ന് എടുത്തുകാണിക്കുന്നു. ഇന്ന് Deutsche Telekom, Virgin Atlantic, Accenture എന്നിവയുൾപ്പെടെ പത്ത് ലക്ഷത്തിലധികം ബിസിനസ്സ് ഉപഭോക്താക്കൾ OpenAI-യുമായി സഹകരിക്കുന്നുണ്ട്, ഇത് ഇതിനെ എക്കാലത്തെയും വേഗത്തിൽ വളരുന്ന ബിസിനസ്സ് പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നു.