ഉപയോഗ നയങ്ങൾ
പ്രാബല്യത്തിൽ വരുന്നത്: 2026 നവംബർ,20 | മുൻ പതിപ്പ്
ഞങ്ങളുടെ ഉപകരണങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കപ്പെടുകയും, അവയുടെ ഉപയോഗത്തില് നിങ്ങൾക്ക് പരമാവധി നിയന്ത്രണം നൽകുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. പ്രധാനപ്പെട്ട ചില കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ് ഞങ്ങൾ, ഞങ്ങളുടെ ഉപയോഗ നയങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.
AI ഉപയോഗിച്ച് പുതിയ മുന്നേറ്റങ്ങൾ നടത്താൻ ഞങ്ങള് ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ പരമാവധി സഹായകരവും സ്വാതന്ത്ര്യവുമായ AI ഉൽപ്പന്നങ്ങൾ ഞങ്ങൾ നിർമ്മിക്കുന്നു. ഞങ്ങളുടെ സേവനങ്ങളിലുടനീളം ഉത്തരവാദിത്ത്വമുള്ള സുരക്ഷാ അതിരുകൾ നിശ്ചയിക്കുന്ന ഒരു വിപുലമായ സുരക്ഷാ ഇക്കോസിസ്റ്റത്തിനുള്ളിൽ, ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന മാർഗങ്ങളിൽ ഒന്നുമാത്രമാണ് ഉപയോഗ നയങ്ങൾ. സുരക്ഷയോടുള്ള ഞങ്ങളുടെ സമീപനത്തെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാം, AI ഉപയോഗിച്ച് പര്യവേക്ഷണം ചെയ്യാനും സംവദിക്കാനും സൃഷ്ടിക്കാനുമുള്ള ഇഷ്ടാനുസൃതമാക്കൽ സൗകര്യം, സുതാര്യത, ബൗദ്ധിക സ്വാതന്ത്ര്യം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ചും അറിയാം.
ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗം എല്ലാവരുടെയും മുൻഗണനയാണ്. ഞങ്ങളുടെ ഉപയോക്താക്കളെക്കുറിച്ച് ഞങ്ങൾ ഏറ്റവും നല്ലത് മാത്രമേ കരുതുന്നുള്ളൂ. ഞങ്ങളുടെ നിബന്ധനകളും നയങ്ങളും—ഈ ഉപയോഗ നയങ്ങൾ ഉൾപ്പെടെ—സ്വീകാര്യമായ ഉപയോഗത്തിനായി ന്യായമായ ഒരു മാനദണ്ഡം നിശ്ചയിക്കുന്നു. ആളുകൾ എങ്ങനെയാണ് AI ഉപയോഗിക്കേണ്ടത് എന്ന് നിശ്ചയിക്കുന്ന നിയമപരമായ ആവശ്യകതകൾക്കോ, പ്രൊഫഷണൽ ചുമതലകൾക്കോ, അല്ലെങ്കിൽ ധാർമ്മികമായ ബാധ്യതകൾക്കോ പകരമുള്ള ഒന്നല്ല ഞങ്ങളുടെ നിയമങ്ങൾ. ഞങ്ങളെ സംബന്ധിച്ച് സേവനങ്ങളുടെ അനുചിതമായ ഉപയോഗത്തിന് ആളുകള് തന്നെയാണ് ഉത്തരവാദികള്. ഞങ്ങളുടെ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും ലംഘിക്കുകയോ അവയെ മറികടക്കാൻ ശ്രമിക്കുകയോ ചെയ്താൽ, ഞങ്ങളുടെ സിസ്റ്റങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസ് നഷ്ടപ്പെടാനോ മറ്റ് ശിക്ഷാനടപടികൾ നേരിടാനോ ഇടയാക്കാം.
സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് ഞങ്ങൾ നിർമ്മിക്കുന്നത്. സ്വകാര്യതാ സുരക്ഷാമാർഗ്ഗങ്ങളും വ്യക്തമായ അവലോകന നടപടിക്രമങ്ങളും ബാധകമാക്കിക്കൊണ്ട്, ഞങ്ങൾ നയങ്ങൾ നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഞങ്ങൾ ഡെവലപ്പർമാർക്ക് പ്രായോഗിക മോഡറേഷൻ ടൂളുകളും(പുതിയ വിൻഡോയിൽ തുറക്കുന്നു) മാർഗ്ഗനിർദ്ദേശവും നൽകുന്നു, അതുവഴി അവർക്ക് അവരുടെ അന്തിമ ഉപയോക്താക്കളെ പിന്തുണയ്ക്കാൻ കഴിയും. ഞങ്ങളുടെ സിസ്റ്റങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും കഴിയില്ലെന്നും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു, ഗവേഷണവും കൂടാതെ അപ്ഡേറ്റുകളും പങ്കിടുന്നു, കൂടാതെ ദുരുപയോഗം റിപ്പോർട്ട് ചെയ്യാൻ ലളിതമായ മാർഗവും നൽകുന്നു.
ഞങ്ങൾ പഠിക്കുന്നതനുസരിച്ച് ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നു. ആളുകൾ ഓരോ ദിവസവും പുതിയ രീതികളിലാണ് ഞങ്ങളുടെ സിസ്റ്റങ്ങൾ ഉപയോഗിക്കുന്നത്. അതിനാൽ ഞങ്ങളുടെ നിയമങ്ങൾ അമിതമായി നിയന്ത്രിക്കുന്നതല്ലെന്ന് ഉറപ്പാക്കാനും ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച സുരക്ഷ നൽകാനുമായി ഞങ്ങൾ അവ അപ്ഡേറ്റ് ചെയ്യുന്നു. ഞങ്ങളുടെ സേവനത്തെയോ ഉപയോക്താക്കളെയോ മറ്റാരെയെങ്കിലും സംരക്ഷിക്കുന്നതിന് അത്യാവശ്യമാണെന്ന് ന്യായമായും ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ, ആക്സസ് തടയാനുള്ള എല്ലാ അവകാശങ്ങളും ഞങ്ങൾക്കുണ്ട്. നയം നടപ്പിലാക്കുന്നതിൽ ഞങ്ങൾ ഒരു തെറ്റ് ചെയ്തതായി നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് അപ്പീൽ ചെയ്യാം, കാര്യങ്ങൾ ശരിയാക്കാൻ ഞങ്ങൾ ശ്രമിക്കും. ഉപയോഗ നയങ്ങളിലെ അപ്ഡേറ്റുകളെക്കുറിച്ച് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഫോം പൂരിപ്പിക്കുക.
നിങ്ങളുടെ OpenAI സേവനങ്ങളുടെ ഉപയോഗം ഈ ഉപയോഗ നയങ്ങൾ പാലിക്കേണ്ടതാണ്:
ആളുകളെ സംരക്ഷിക്കുക. എല്ലാവർക്കും സുരക്ഷയ്ക്കും സംരക്ഷണത്തിനും അവകാശമുണ്ട്. അതിനാൽ ഞങ്ങളുടെ സേവനങ്ങൾ ഇനിപറയുന്ന കാര്യങ്ങള്ക്കായി നിങ്ങൾ ഉപയോഗിക്കാൻ പാടില്ല:
ഭീഷണികൾ, ഭീഷണിപ്പെടുത്തൽ, ഉപദ്രവം, അപകീർത്തി
ആത്മഹത്യ, സ്വയംഹാനി, അല്ലെങ്കിൽ ക്രമരഹിതമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ സഹായിക്കുന്നതോ
ലൈംഗിക അക്രമം അല്ലെങ്കിൽ അനുമതിയില്ലാത്ത സ്വകാര്യ ഉള്ളടക്കം
ഭീകരവാദം അല്ലെങ്കിൽ അക്രമം, വിദ്വേഷത്തെ അടിസ്ഥാനമാക്കിയുള്ള അക്രമം ഉൾപ്പെടെ
പരമ്പരാഗത ആയുധങ്ങൾ അല്ലെങ്കിൽ CBRNE ഉൾപ്പെടെ ആയുധങ്ങളുടെ വികസനം, സമാഹരണം, അല്ലെങ്കിൽ ഉപയോഗം
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, സാധനങ്ങൾ, അല്ലെങ്കിൽ സേവനങ്ങൾ
മറ്റൊരാളുടെ സിസ്റ്റത്തിന്റെയോ സ്വത്തിന്റെയോ നശീകരണം, സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തൽ, അല്ലെങ്കിൽ ലംഘനം, ദുഷ്ടലക്ഷ്യത്തോടെയോ ദുരുപയോഗപരമായ സൈബർ പ്രവർത്തനങ്ങളോ മറ്റുള്ളവരുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിക്കാനുള്ള ശ്രമങ്ങളോ ഉൾപ്പെടെ
യഥാർത്ഥ പണം ഉൾപ്പെടുന്ന ചൂതാട്ടം
ലൈസൻസുള്ള ഒരു പ്രൊഫഷണലിന്റെ ഉചിതമായ പങ്കാളിത്തമില്ലാതെ, ലൈസൻസ് ആവശ്യമായ വ്യക്തിഗത ഉപദേശം മറ്റുള്ളവർക്ക് നൽകുന്ന AI ടൂളുകൾ നിർമ്മിക്കുകയോ ലഭ്യമാക്കുകയോ ചെയ്യുന്നത്. AI-യ്ക്ക് തന്നെ പ്രൊഫഷണൽ യോഗ്യതകളോ ഔദ്യോഗിക അംഗീകാരമോ ഉണ്ടെന്ന് നിങ്ങൾ പ്രസ്താവിക്കാനോ പരോക്ഷമായി സൂചിപ്പിക്കാനോ പാടുള്ളതല്ല.
ആവശ്യപ്പെടാത്ത സുരക്ഷാ പരീക്ഷണം
ഞങ്ങളുടെ സുരക്ഷാ നടപടികൾ മറികടക്കൽ
ഞങ്ങളുടെ അവലോകനവും അംഗീകാരവും കൂടാതെ ദേശീയ സുരക്ഷ, നിയമപാലനം, അല്ലെങ്കിൽ ഇൻ്റലിജൻസ് ആവശ്യങ്ങൾക്കായി
സ്വകാര്യത മാനിക്കുക. ആളുകൾക്ക് സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. അതിനാൽ, വ്യക്തികളുടെ സ്വകാര്യ അല്ലെങ്കിൽ സെൻസിറ്റീവ് വിവരങ്ങൾ അവരുടെ അനുമതിയില്ലാതെ സമാഹരിക്കുക, നിരീക്ഷിക്കുക, പ്രൊഫൈൽ ചെയ്യുക, അല്ലെങ്കിൽ വിതരണം ചെയ്യുക എന്നിവ ഉൾപ്പെടെ, മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്താനുള്ള ശ്രമങ്ങൾ ഞങ്ങൾ അനുവദിക്കുന്നില്ല. കൂടാതെ, നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഒരിക്കലും ഇനിപറയുന്ന കാര്യങ്ങള്ക്ക് ഉപയോഗിക്കാൻ പാടില്ല:
ഡാറ്റാ വിഷയത്തിന്റെ സമ്മതമില്ലാതെ ഉപയോഗിക്കുന്ന മുഖം തിരിച്ചറിയൽ ഡാറ്റാബേസുകൾ
പൊതു ഇടങ്ങളിലെ തത്സമയ വിദൂര ബയോമെട്രിക് തിരിച്ചറിയൽ
യഥാർത്ഥതയെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാവുന്ന രീതികളിൽ, അവരുടെ സമ്മതമില്ലാതെ, യഥാർത്ഥ ഫോട്ടോ പോലെ തോന്നിക്കുന്ന ചിത്രമോ ശബ്ദമോ ഉൾപ്പെടെ, ഒരാളുടെ സാദൃശ്യം ഉപയോഗിക്കൽ
വ്യക്തികളുടെ സാമൂഹിക പെരുമാറ്റം, വ്യക്തിപരമായ സ്വഭാവഗുണങ്ങൾ, അല്ലെങ്കിൽ ബയോമെട്രിക് ഡാറ്റ എന്നിവയെ അടിസ്ഥാനമാക്കി വ്യക്തികളെ വിലയിരുത്തൽ അല്ലെങ്കിൽ വർഗ്ഗീകരിക്കൽ (സോഷ്യൽ സ്കോറിംഗ്, പ്രൊഫൈലിംഗ്, അല്ലെങ്കിൽ സങ്കീർണ്ണമായ ഗുണവിശേഷങ്ങൾ അനുമാനിക്കൽ ഉൾപ്പെടെ)
മെഡിക്കൽ അല്ലെങ്കിൽ സുരക്ഷാ ആവശ്യങ്ങൾക്കായി ആവശ്യമായ സാഹചര്യങ്ങൾ ഒഴികെ, ജോലിസ്ഥലത്തും വിദ്യാഭ്യാസ സാഹചര്യങ്ങളിലും വ്യക്തിയുടെ വികാരങ്ങളെക്കുറിച്ചുള്ള നിഗമനം
ഒരു വ്യക്തി ക്രിമിനൽ കുറ്റം ചെയ്യാനുള്ള അപകടസാധ്യതയെ, ആ വ്യക്തിയുടെ വ്യക്തിഗത സവിശേഷതകളോ പ്രൊഫൈലിംഗോ മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുകയോ പ്രവചിക്കുകയോ ചെയ്യുക
യുവാക്കളുടെ സുരക്ഷ ഉറപ്പാക്കുക. കുട്ടികളും കൗമാരക്കാരും പ്രത്യേക സംരക്ഷണം അർഹിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ ദോഷങ്ങൾ തടയാനും അവരുടെ ക്ഷേമത്തെ പിന്തുണയ്ക്കാനുമായി രൂപകൽപ്പന ചെയ്തവയാണ്.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമവും ചൂഷണവും: 18 വയസ്സിന് താഴെയുള്ള ആരെയും ലൈംഗികമായി അതിക്രമിക്കുന്നതിനോ, ചൂഷണം ചെയ്യുന്നതിനോ ലൈംഗികവൽക്കരിക്കുന്നതിനോ കാരണമാകുന്ന, അതിന് സഹായിക്കുന്ന, അത് സാധ്യമാക്കുന്ന, അത് പിന്തുണയ്ക്കുന്ന അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവർത്തനത്തിനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമെന്ന് സംശയിക്കപ്പെടുന്നവയും കുട്ടികൾക്കെതിരായ മറ്റ് ലൈംഗിക ദുരുപയോഗ പ്രവർത്തനങ്ങളും National Center for Missing and Exploited Children-ലേക്ക്. ഇനിപ്പറയുന്ന കാര്യങ്ങൾക്കായി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് ഞങ്ങൾ നിരോധിക്കുന്നു:
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം (CSAM), Al ഉപയോഗിച്ച് ഏതെങ്കിലും ഭാഗം സൃഷ്ടിച്ചതാണെങ്കിലും അല്ലെങ്കിലും
ഗ്രൂമിംഗ്, സെക്സ്റ്റോർഷൻ അല്ലെങ്കിൽ പെരുമാറ്റത്തിലൂടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും
കുട്ടികളെ ലൈംഗികവൽക്കരിക്കൽ
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെയോ ചൂഷണം ചെയ്യുന്നതിനെയോ പിന്തുണയ്ക്കുന്ന മറ്റ് ഉപയോഗമോ പെരുമാറ്റമോ
കൗമാരക്കാർ ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നത്: 18 വയസ്സിന് താഴെയുള്ള ആരെയും അപകടത്തിലാക്കാൻ OpenAI ടൂളുകൾ ഉപയോഗിക്കാൻ പാടില്ല. ഹാനികരമായേക്കാവുന്നതോ പ്രായത്തിനും വളർച്ചയുടെ ഘട്ടത്തിനും അനുയോജ്യമല്ലാത്തോ ആയ ഉള്ളടക്കങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി, പ്രായത്തിന് അനുയോജ്യമായ സുരക്ഷാ മുൻകരുതലുകൾ ഞങ്ങൾ വികസിപ്പിക്കുന്നു. ഇനിപ്പറയുന്ന കാര്യങ്ങൾക്കായി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് ഞങ്ങൾ നിരോധിക്കുന്നു:
ഗ്രാഫിക് സ്വയംഹാനി, ലൈംഗിക, അല്ലെങ്കിൽ അക്രമപരമായ ഉള്ളടക്കം പോലുള്ള പ്രായത്തിന് അനുചിതമായ ഉള്ളടക്കത്തിന് പ്രായപൂർത്തിയാകാത്തവരെ വിധേയരാക്കുന്നത്
പ്രായപൂർത്തിയാകാത്തവരിൽ അനാരോഗ്യകരമായ ഭക്ഷണക്രമം അല്ലെങ്കിൽ വ്യായാമ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്
പ്രായപൂർത്തിയാകാത്തവരുടെ ശരീര തരത്തെയോ ബാഹ്യരൂപത്തെയോ അപമാനിക്കുകയോ അല്ലെങ്കിൽ മറ്റ് രീതിയിൽ സ്റ്റിഗ്മറ്റൈസ് ചെയ്യുകയോ ചെയ്യൽ
പ്രായപൂർത്തിയാകാത്തവർക്കിടയിൽ അപകടകരമായ വെല്ലുവിളികൾ, അല്ലെങ്കിൽ പ്രായപരിധി ബാധകമായ ഉൽപ്പനങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുകയോ പ്രാവർത്തികമാക്കാൻ സഹായിക്കുകയോ ചെയ്യുന്നത്
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗിക അല്ലെങ്കിൽ അക്രമപരമായ കഥാപാത്രനടനങ്ങൾ
ആളുകളെ ശാക്തീകരിക്കുക. ആളുകൾക്ക് തങ്ങളുടെ ജീവിതങ്ങളെയും തങ്ങളുടെ സമൂഹങ്ങളെയും കുറിച്ച് തീരുമാനങ്ങൾ എടുക്കാൻ കഴിയണം. അതുകൊണ്ട് ആളുകളെ കൃത്രിമമായി സ്വാധീനിക്കാനോ വഞ്ചിക്കാനോ, അവരുടെ മനുഷ്യാവകാശങ്ങൾ വിനിയോഗിക്കുന്നതിൽ ഇടപെടാനോ, ആളുകളുടെ ദൗർബല്യങ്ങൾ ചൂഷണം ചെയ്യാനോ, അല്ലെങ്കിൽ വിദ്യാഭ്യാസം നേടാനോ നിർണായക സേവനങ്ങൾ ലഭ്യമാക്കാനോ ഉള്ള അവരുടെ കഴിവിൽ ഇടപെടാനോ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ അനുവദിക്കുന്നില്ല, അതിൽ ഇനിപ്പറയുന്നവ ഏതൊരു ഉപയോഗവും ഉൾപ്പെടുന്നു:
അക്കാദമിക് സത്യസന്ധതയില്ലായ്മ
വഞ്ചന, തട്ടിപ്പ്, തട്ടിപ്പുപദ്ധതികൾ, സ്പാം, അല്ലെങ്കിൽ ആൾമാറാട്ടം
രാഷ്ട്രീയ പ്രചാരണങ്ങൾ(പുതിയ വിൻഡോയിൽ തുറക്കുന്നു), ലോബിയിംഗ്, വിദേശമോ ആഭ്യന്തരമോ ആയ തിരഞ്ഞെടുപ്പുകളിൽ ഇടപെടൽ, അല്ലെങ്കിൽ വോട്ടർമാരെ പിന്തിരിപ്പിക്കുന്ന പ്രവർത്തനങ്ങൾ
പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ മേഖലകളിൽ,മനുഷ്യ അവലോകനമില്ലാതെ ഉയർന്ന പ്രാധാന്യമുള്ള നടപടികൾ സ്വയമേവ നടപ്പിലാക്കുന്നത്. ഒരു വ്യക്തിയുടെ അവകാശങ്ങൾ, സുരക്ഷ, അവശ്യ സേവനങ്ങളിലേക്കുള്ള ആക്സസ്, അല്ലെങ്കിൽ മറ്റ് നിർണായക താൽപര്യങ്ങൾ എന്നിവയെ ഗണ്യമായി ബാധിക്കുന്ന നടപടികൾ, തീരുമാനങ്ങൾ, ഇടപാടുകൾ, സമർപ്പണങ്ങൾ, മറ്റ് ഘട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു; ഉദാഹരണത്തിന്:
നിർണായക അടിസ്ഥാന സൗകര്യം
വിദ്യാഭ്യാസം
പാർപ്പിടം
തൊഴിൽ
സാമ്പത്തിക പ്രവർത്തനങ്ങളും ക്രെഡിറ്റും
ഇൻഷുറൻസ്
ലീഗൽ
മെഡിക്കൽ
അത്യാവശ്യ സർക്കാർ സേവനങ്ങൾ
ഉൽപ്പന്ന സേഫ്റ്റി ഘടകങ്ങൾ
ദേശീയ സുരക്ഷ, ഇൻ്റലിജൻസ്, നിയമ നിർവഹണം
മൈഗ്രേഷൻ
മോഡലുകളെ പരിശീലിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യൽ. ശേഷിയുള്ള മോഡലുകൾ വിന്യസിക്കുന്നതിന് മുമ്പ്, അവ സൃഷ്ടിച്ചേക്കാവുന്ന അപകടസാധ്യതകൾക്ക് ആനുപാതികമായ സുരക്ഷാ സംവിധാനങ്ങൾ അവയിൽ ഉണ്ടായിരിക്കണം. OpenAI-യുടെ ഔട്ട്പുട്ടുകൾ ഉപയോഗിച്ച് മറ്റൊരു മോഡലിനെ പരിശീലിപ്പിക്കുന്നത്, ആ സുരക്ഷാ സംവിധാനങ്ങൾ അതിലേക്ക് കൈമാറാതെ തന്നെ അത്തരം പ്രവർത്തനശേഷികൾ കൈമാറാൻ ഇടയാക്കും.
OpenAI മോഡലുകൾക്കോ സേവനങ്ങൾക്കോ പകരമായോ ബദലായോ പ്രവർത്തിക്കാൻ ഉദ്ദേശിച്ചിട്ടുള്ള മോഡലുകൾക്കായി പരിശീലന സാമഗ്രികളോ സിഗ്നലുകളോ സൃഷ്ടിക്കാനോ തയ്യാറാക്കാനോ തിരഞ്ഞെടുക്കാനോ നൽകാനോ OpenAI മോഡലുകളോ അവയുടെ ഔട്ട്പുട്ടുകളോ നിങ്ങൾ ഉപയോഗിക്കരുത്. ഇതിൽ ഉൾപ്പെടുന്നവ:
പരിശീലന ഡാറ്റ, പരിശീലന ടാസ്കുകൾ, മൂല്യനിർണയ മാനദണ്ഡങ്ങൾ, അല്ലെങ്കിൽ റീഇൻഫോഴ്സ്മെന്റ് ലേണിംഗ് പരിതസ്ഥിതികൾ സൃഷ്ടിക്കുകയോ തയ്യാറാക്കുകയോ ചെയ്യുന്നത്.
ലേബലുകൾ, സ്കോറുകൾ, റാങ്കിംഗുകൾ, മുൻഗണനകൾ, പ്രതിഫലങ്ങൾ അല്ലെങ്കിൽ തിരുത്തലുകൾ എന്നിവ ഉൾപ്പെടെ, പരിശീലനത്തിനായി ഉപയോഗിക്കുന്ന പ്രതികരണങ്ങൾ നൽകുന്നത്.
പരിശീലന ഡാറ്റ, ടാസ്ക്കുകൾ അല്ലെങ്കിൽ പ്രവർത്തനക്രമങ്ങൾ തിരഞ്ഞെടുക്കുകയോ, ഫിൽട്ടർ ചെയ്യുകയോ സാധൂകരിക്കുകയോ ചെയ്യുന്നത്.
അനധികൃത ആക്സസ്, റിവേഴ്സ് എഞ്ചിനീയറിംഗ്, അല്ലെങ്കിൽ സുരക്ഷാ സംവിധാനങ്ങളെ മറികടക്കൽ എന്നിവയിലൂടെ സംരക്ഷിതമായ റീസണിംഗ് പുറത്തെടുക്കാൻ നിങ്ങൾ ശ്രമിക്കരുത്.
നിങ്ങൾ ഈ ജോലി സ്വയം ചെയ്യുന്നതാണെങ്കിലും, മറ്റൊരു കക്ഷിക്കുവേണ്ടി ചെയ്യുന്നതാണെങ്കിലും, അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി മറ്റാരെങ്കിലും ചെയ്യുന്നതാണെങ്കിലും ഈ നിയന്ത്രണങ്ങൾ ബാധകമാണ്, ഇതിലൂടെ ഉണ്ടാകുന്ന മോഡലിനെ നിങ്ങൾ പരിശീലിപ്പിക്കുന്നില്ലെങ്കിലും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. ഉൽപ്പന്നത്തിന്റെ ഉപയോഗത്തിലൂടെയോ മൂല്യനിർണ്ണയത്തിലൂടെയോ ലഭിക്കുന്ന ഔട്ട്പുട്ടുകൾ പിന്നീട് അത്തരം പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ നൽകുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും അവ ബാധകമാണ്.
ഈ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട്, ഗവേഷണം, സോഫ്റ്റ്വെയർ വികസനം, മോഡൽ മൂല്യനിർണയം, ബെഞ്ച്മാർക്കിംഗ്, ഉൽപ്പന്ന വികസനം എന്നിവയ്ക്കായി നിങ്ങൾക്ക് OpenAI മോഡലുകൾ ഉപയോഗിക്കാം.
ഈ നിയന്ത്രണങ്ങൾ, സേവന കരാർ പ്രകാരമുള്ള ഏതെങ്കിലും അനുവദനീയമായ ഒഴിവാക്കൽ ഉൾപ്പെടെ, OpenAI-യുമായുള്ള നിങ്ങൾക്ക് ബാധകമായ കരാർ പ്രകാരം വ്യക്തമായി അനുവദിച്ചിട്ടുള്ള ഉപയോഗങ്ങളെ നിരോധിക്കുന്നില്ല.
OpenAI അംഗീകരിച്ച ഉപയോഗം. മറ്റു സാഹചര്യങ്ങളിൽ നിരോധിക്കപ്പെട്ടിട്ടുള്ള ഞങ്ങളുടെ സേവനങ്ങളുടെ ചില ഉപയോഗങ്ങൾ, മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെങ്കിൽ സമൂഹത്തിന് പ്രയോജനകരമാണ്. അത്തരം ഉപയോഗങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഈ ഉപയോഗ നയങ്ങളിലെ ചില നിയന്ത്രണങ്ങളിൽ നിന്ന് നിർദ്ദിഷ്ട പങ്കാളികൾക്ക് ഓരോ കേസും പ്രത്യേകം പരിഗണിച്ച് OpenAI ഇളവുകൾ അനുവദിച്ചേക്കാം. പങ്കാളി, നിർദ്ദിഷ്ട ഉപയോഗം, ബാധകമായ സുരക്ഷാ മുൻകരുതലുകൾ, നയങ്ങൾ പാലിക്കുമെന്ന പങ്കാളിയുടെ പ്രതിബദ്ധതകൾ തുടങ്ങിയ ഘടകങ്ങൾ ഞങ്ങൾ അവലോകനം ചെയ്യുന്നു. ഈ ഉപയോഗങ്ങൾക്ക് രേഖാമൂലമുള്ള നിബന്ധനകൾ ആവശ്യമായി വന്നേക്കാം, അവ അംഗീകാരം ലഭിച്ച പങ്കാളിക്കും ഉപയോഗത്തിനും വ്യവസ്ഥകൾക്കും മാത്രമേ ബാധകമാകൂ. ഉദാഹരണത്തിന്:
ദേശീയ സുരക്ഷ, ഇൻ്റലിജൻസ്, നിയമ നിർവഹണം. മുകളിൽ വിവരിച്ചിരിക്കുന്ന ആവശ്യകതകൾക്കും, ഞങ്ങളുടെ ദേശീയ സുരക്ഷാ പങ്കാളിത്തത്തിനായുള്ള തത്ത്വങ്ങളിൽ(പുതിയ വിൻഡോയിൽ തുറക്കുന്നു), വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾക്കും വിധേയമായി ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതും ജനാധിപത്യ ഭരണത്തെ ശക്തിപ്പെടുത്തുന്നതും ഉചിതമായ മാനുഷിക വിവേചനവും ഉത്തരവാദിത്തവും നിലനിർത്തുന്നതുമായ രീതിയിൽ ഞങ്ങളുടെ സേവനങ്ങൾ ദേശീയ സുരക്ഷ, ഇൻ്റലിജൻസ്, നിയമ നിർവഹണം എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. എന്നാൽ,ദേശീയ സുരക്ഷാ നിയമപാലന മേഖലകളിൽ ബലപ്രയോഗം ഉൾപ്പെടെയുള്ള ഉയർന്ന പ്രാധാന്യമുള്ള തീരുമാനങ്ങളിൽ മനുഷ്യൻ്റെ വിവേചനബുദ്ധിയും ഉത്തരവാദിത്തവും നിലനിർത്തണമെന്ന ഞങ്ങളുടെ ആവശ്യകതകൾ എല്ലാ ഉപഭോക്താക്കളും ഉപയോഗങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്. കൂടാതെ, വൻതോതിലുള്ള ആഭ്യന്തര നിരീക്ഷണങ്ങൾക്കും, നിയമപരമായ ബാധ്യതകൾ, മേൽനോട്ടം അല്ലെങ്കിൽ ഉത്തരവാദിത്തം എന്നിവയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനും ഞങ്ങളുടെ ടൂളുകൾ ഉപയോഗിക്കരുത് എന്നതുൾപ്പെടെയുള്ള ഞങ്ങളുടെ തത്വങ്ങളിലെ മറ്റ് നിരോധനങ്ങളും ഇവർ പാലിക്കാൻ ബാധ്യസ്ഥരാണ്.
ഞങ്ങളുടെ മോഡലുകളിലേക്ക് ആക്സസ് നൽകൽ. മൂന്നാം കക്ഷികൾക്ക് OpenAI മോഡലുകളിലേക്ക് നേരിട്ട് ആക്സസ് സാധ്യമാക്കുന്ന ഒരു മോഡൽ-ആക്സസ് ഇടനില പ്ലാറ്റ്ഫോമോ മറ്റ് സേവനങ്ങളോ നിങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിൽ, അതിനായി ഞങ്ങളുടെ മുൻകൂർ അവലോകനവും അംഗീകാരവും നേടണം. ഒരു ആപ്ലിക്കേഷൻ അതിന്റെ സവിശേഷതകൾക്കോ പ്രവർത്തനങ്ങൾക്കോ വേണ്ടി OpenAI മോഡലുകൾ സംയോജിപ്പിക്കുന്നു എന്ന കാരണത്താൽ മാത്രം ഈ നിബന്ധന ബാധകമാകില്ല.
മാറ്റപ്പട്ടിക
2026-10-21: മറ്റ് മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി OpenAI മോഡലുകളും ഔട്ട്പുട്ടുകളും ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നതിനായി ഞങ്ങളുടെ ഉപയോഗ നയങ്ങൾ ഞങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള സംരക്ഷണ നടപടികളെക്കുറിച്ചും ഉയർന്ന അപകടസാധ്യതയുള്ള ഉപയോഗങ്ങൾക്കുള്ള ആവശ്യകതകളും ഞങ്ങൾ കൂടുതൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ അപ്ഡേറ്റിൽ ഞങ്ങളുടെ നിലവിലുള്ള ദേശീയ സുരക്ഷാ തത്വങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്; കൂടാതെ, ദേശീയ സുരക്ഷയ്ക്കും നിയമപാലനത്തിനുമുള്ള ഉപയോഗങ്ങൾക്കും മോഡൽ ആക്സസ് ഇടനില സേവനങ്ങൾക്കും ആവശ്യമായ അംഗീകാര നിബന്ധനകളും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ 2026 നവംബർ 20 മുതൽ പ്രാബല്യത്തിൽ വരും.
2025-10-29: OpenAI ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ഉടനീളം പൊതുവായ ഒരു കൂട്ടം നയങ്ങൾ കൊണ്ടുവരുന്നതിനായി ഞങ്ങളുടെ ഉപയോഗ നയങ്ങൾ ഞങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
2025-01-29: നിലവിലുള്ള നിയമപ്രകാരമുള്ള നിരോധനങ്ങൾ വ്യക്തമാക്കുന്നതിനായി ഞങ്ങളുടെ പൊതുവായ നയങ്ങൾ ഞങ്ങൾ അപ്ഡേറ്റ് ചെയ്തു.
2024-01-10: കൂടുതൽ വ്യക്തമാക്കുന്നതിനും സേവനങ്ങൾക്ക് കൂടുതൽ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശം നൽകാനും ഞങ്ങളുടെ ഉപയോഗ നയങ്ങൾ ഞങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
15-02-2023: ഞങ്ങളുടെ ഉപയോഗ സാഹചര്യ നയങ്ങളും ഉള്ളടക്ക നയങ്ങളും ഞങ്ങൾ ഒറ്റ ഉപയോഗ നയങ്ങളുടെ കൂട്ടമായി സംയോജിപ്പിക്കുകയും, ഉയർന്ന അപകടസാധ്യതയുള്ളതായി ഞങ്ങൾ കണക്കാക്കിയ വ്യവസായങ്ങളിൽ ഞങ്ങൾ അനുവദിക്കാത്ത പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
2022-11-09: ഇനി മുതൽ നിങ്ങളുടെ ആപ്ലിക്കേഷനുകൾ OpenAI-യിൽ രജിസ്റ്റർ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നില്ല. പകരം, നയലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് ഞങ്ങൾ സ്വയമേവയുള്ളതും നേരിട്ടുള്ളതുമായ രീതികളുടെ സംയോജനം ഉപയോഗിക്കും.
25-10-2022: ആപ്പ് റിവ്യൂ പ്രക്രിയ അപ്ഡേറ്റ് ചെയ്തു (ഞങ്ങളുടെ നയങ്ങൾ പാലിക്കുന്നിടത്തോളം, സമർപ്പിച്ചതിന് ശേഷം ഡെവലപ്പർമാർക്ക് അംഗീകാരത്തിനായി ഇനി കാത്തിരിക്കേണ്ടതില്ല). ഫലാധിഷ്ഠിത സമീപനത്തിലേക്ക് മാറി സുരക്ഷയുമായി ബന്ധപ്പെട്ട മികച്ച പ്രാക്ടീസുകൾ അപ്ഡേറ്റ് ചെയ്തു.
07-06-2022: അപ്ലിക്കേഷനുകളുടെയും അനുബന്ധ ആവശ്യകതകളുടെയും വിഭാഗങ്ങളായി പുനഃസംഘടിപ്പിച്ചു.
09-03-2022: “ആപ്പ് അവലോകനം” ആയി റിഫാക്ടർ ചെയ്തു.
19-01-2022: കോപ്പിറൈറ്റിംഗ്, ലേഖന എഴുത്ത്/എഡിറ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ ലളിതമാക്കിയിരിക്കുന്നു.
15-11-2021: “ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ” വിഭാഗം ചേർത്തു; മിക്കവാറും എല്ലായ്പ്പോഴും അംഗീകരിക്കപ്പെടുന്ന ഉപയോഗങ്ങളും അനുവദനീയമല്ലാത്ത ഉപയോഗങ്ങളും സംബന്ധിച്ച ബുള്ളറ്റുകളിൽ മാറ്റങ്ങൾ വരുത്തി; പ്രമാണത്തിന്റെ പേര് “ഉപയോഗ കേസ് മാർഗ്ഗനിർദ്ദേശങ്ങൾ” എന്നതിൽ നിന്ന് “ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾ” എന്നാക്കി മാറ്റി.
04-08-2021: കോഡ് ജനറേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്ത് പുതുക്കി.
12-03-2021: ഓരോ കേസിനും പ്രത്യേകം ബാധകമായ വിശദമായ ആവശ്യകതകൾ ചേർത്തു; വാചകത്തിലും ക്രമത്തിലും ചെറിയ തിരുത്തലുകൾ വരുത്തി.
26-02-2021: Tweet, Instagram ജനറേറ്ററുകൾ അനുവദനീയമല്ലെന്ന കാര്യം വ്യക്തമാക്കി.