Univé ജീവനക്കാരെ AI സാങ്കേതികവിദ്യ ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നു
മികച്ച നേതൃത്വം, ശരിയായ ഭരണം, ജീവനക്കാരുടെ പുതിയ ആശയങ്ങൾ എന്നിവ ChatGPT‑യുടെ സഹായത്തോടെ ഒന്നിപ്പിച്ചുകൊണ്ട് Univé തങ്ങളുടെ ജീവനക്കാരെ AI സാങ്കേതികവിദ്യ ഉപയോഗിക്കാൻ സജ്ജരാക്കുന്നു.

97%
സജീവമാക്കിയ ChatGPT Enterprise അനുമതിപത്രങ്ങൾ
85%
ChatGPT Enterprise-ൻ്റെ എല്ലാ ആഴ്ചയിലും സജീവമായിരിക്കുന്ന ഉപയോക്താക്കൾ
~1,500
ജീവനക്കാർ സൃഷ്ടിച്ച ഇഷ്ടാനുസൃത GPT-കൾ
മണിക്കൂറുകൾ → മിനിറ്റുകൾ
മണിക്കൂറുകൾക്കു പകരം മിനിറ്റുകൾക്കുള്ളിൽ തീരുമാനമെടുക്കാൻ പാകത്തിൽ തയ്യാറാക്കുന്ന Pet ഇൻഷുറൻസ് ക്ലെയിമുകൾ
നെതർലൻഡ്‌സിലെ ഏറ്റവും വലിയ സഹകരണ ഇൻഷുറൻസ് സ്ഥാപനങ്ങളിലൊന്നായ Univé(പുതിയ വിൻഡോയിൽ തുറക്കുന്നു), ഇൻഷുറൻസ്, പണയം, ധനകാര്യസേവനങ്ങൾ, അപകട പ്രതിരോധം എന്നീ മേഖലകളിലായി ദശലക്ഷക്കണക്കിന് അംഗങ്ങൾക്ക് സേവനം നൽകുന്നു. പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് അവ തടയാൻ ആളുകളെ സഹായിക്കുകയാണ് എന്നും അതിന്റെ ദൗത്യം—AI, വിജ്ഞാനാധിഷ്ഠിത ജോലിക്ക് പുതിയ രൂപം നൽകാൻ തുടങ്ങിയതോടെ, തങ്ങളുടെ ജീവനക്കാർക്ക് ഈ ദൗത്യം എങ്ങനെ കൂടുതൽ നന്നായി നിറവേറ്റാം എന്ന് പുനർചിന്തനം ചെയ്യാനുള്ള അവരമായിട്ടാണ് സ്ഥാപനം ഇതിനെ കണ്ടത്.
AI-യെ മറ്റൊരു സാങ്കേതിക വിന്യാസമായി കാണുന്നതിന് പകരം, വലിയൊരു സംഘടനാപരമായ പരിവർത്തനമായാണ് Univé ഇതിനെ കണ്ടത്. പുതിയ ടൂളുകൾ അവതരിപ്പിക്കുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം; മറിച്ച് ഓരോ ജീവനക്കാരനും AI സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഫലപ്രദമായും ഉപയോഗിക്കാൻ തക്കവണ്ണം AI ശേഷി വളർത്തുക എന്നതായിരുന്നു. Univé-യുടെ ഭരണപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ജീവനക്കാർക്ക് വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു സുരക്ഷിത വേദി ChatGPT Enterprise വഴി ലഭ്യമാക്കികൊണ്ട്, OpenAI ഈ തന്ത്രത്തിന്റെ പ്രധാന ഭാഗമായി.
Univé-യുടെ പരിവർത്തനം ആരംഭിച്ചത് നേതൃത്വത്തിൽ നിന്നാണ്.
AI-യെ വെറുമൊരു IT സംരംഭമായി കാണുന്നതിന് പകരം, കമ്പനി തങ്ങളുടെ മുഴുവൻ മാനേജ്മെൻ്റ് അംഗങ്ങളെയും ഉൾപ്പെടുത്തി AI നേതൃത്വ സെഷനുകൾ നടത്തി.

ഉൽപ്പന്ന പ്രദർശനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ഭാവിയിൽ ജോലി രീതികൾ എങ്ങനെ മാറുമെന്നും ആ മാറ്റത്തിൽ തങ്ങളുടെ പങ്കെന്തെന്നും പുനർവിചിന്തനം ചെയ്യാൻ ഈ സെഷനുകൾ നേതാക്കളെ പ്രേരിപ്പിച്ചു. ഇതിലൂടെ, AI സംരഭങ്ങൾക്ക് അനുമതി നൽകുന്നവർ എന്നതിലുപരി, തങ്ങളുടെ ടീമുകളിൽ ഉത്തരവാദിത്തമുള്ള നവീകരണങ്ങൾ കൊണ്ടുവരുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ മാനേജർമാർ മുന്നോട്ട് വന്നു.
“കൂടുതൽ സാങ്കേതിക പരിഹാരങ്ങൾ വരുത്തിക്കൊണ്ട് AI വ്യാപിപ്പിക്കാനാണ് മിക്ക സ്ഥാപനങ്ങളും ശ്രമിക്കുന്നത്. എന്നാൽ, അത് കൈകാര്യം ചെയ്യാൻ പ്രാപ്തരായ കൂടുതൽ ആളുകളെ സൃഷ്ടിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്."
ജീവനക്കാർ ഉപയോഗിക്കുന്ന വേദിയെ വിശ്വസിച്ചാൽ മാത്രമേ അത് വ്യാപകമായി സ്വീകരിക്കപ്പെടൂ എന്നും Univé തിരിച്ചറിഞ്ഞു. വിന്യാസത്തിനുശേഷം ചേർത്ത ഒന്നായിരുന്നില്ല ഭരണം—മറിച്ച്, ആദ്യ ദിവസം മുതൽ അവ ഉൾപ്പെടുത്തിയാണ് പദ്ധതി രൂപകല്പന ചെയ്തത്.
സുരക്ഷിതമായ ലോഗിൻ സൗകര്യങ്ങൾ, വ്യക്തിവിവര സുരക്ഷാ പരിശോധനകൾ, കൃത്യമായ നിയന്ത്രണങ്ങൾ, സുരക്ഷാ വിലയിരുത്തലുകൾ, ഉത്തരവാദിത്തമുള്ള AI തത്വങ്ങൾ, നിരന്തരമായ നിരീക്ഷണം, വ്യക്തിഗത ഉത്തരവാദിത്തം എന്നിവ ജീവനക്കാർക്ക് പേടിയില്ലാതെ AI ഉപയോഗിക്കാനുള്ള ധൈര്യം നൽകി. ജീവനക്കാർക്ക് കാണാൻ അനുമതിയുള്ള വിവരങ്ങളിലേക്ക് മാത്രമേ AI-ക്കും പ്രവേശനമുണ്ടാകൂ എന്ന് കമ്പനിയുടെ സിസ്റ്റം ഉറപ്പുവരുത്തുന്നു.
ആരംഭത്തിൽ തന്നെ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിലൂടെ സുരക്ഷ, സ്വകാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കിക്കൊണ്ട് തങ്ങളുടെ ജീവനക്കാരെ ധൈര്യമായി പുതിയ പരീക്ഷണങ്ങൾക്ക് പ്രേരിപ്പിക്കാൻ Univé-യ്ക്ക് കഴിഞ്ഞു. ചുരുക്കത്തിൽ, നിയമങ്ങളും നിയന്ത്രണങ്ങളും വികസനത്തിന് തടസ്സമാകുന്നതിന് പകരം സാങ്കേതിക മുന്നേറ്റങ്ങളുടെ വേഗത കൂട്ടുകയാണ് ചെയ്തത്.
നേതൃത്വം ശരിയായ വഴിയും നിയമങ്ങൾ ആത്മവിശ്വാസവും നൽകിയപ്പോൾ, ജീവനക്കാർ തന്നെ മുന്നിൽ നിന്ന് ഈ മാറ്റത്തിന് വേഗത കൂട്ടി.
ഓരോ ചെറിയ ആശയത്തിനും വലിയ പ്ലാനുകൾ തയ്യാറാക്കാൻ നിർബന്ധിക്കുന്നതിന് പകരം, സ്വന്തം ജോലി രീതി മെച്ചപ്പെടുത്താൻ ജീവനക്കാർക്ക് സ്വാതന്ത്ര്യവും ഘടനയും പ്രത്യേക സമയവും Univé നൽകി. ഇതോടെ, ChatGPT Enterprise ഉപയോഗിച്ച് പുതിയ വഴികൾ കണ്ടെത്താനും ഇഷ്ടാനുസൃത GPT‑കൾ നിർമ്മിക്കാനും വർക്ക്‌സ്പേസ് ഏജൻ്റുകൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താനും ആ അറിവുകൾ സഹപ്രവർത്തകർക്ക് പങ്കുവെക്കാനുമായി ജീവനക്കാർ ആഴ്ചയിൽ നൂറുകണക്കിന് മണിക്കൂറുകൾ ചെലവഴിക്കുന്നുണ്ട്.
ഇന്ന്, ക്ലെയിമുകൾ, അണ്ടർറൈറ്റിംഗ് എന്നിവ മുതൽ ധനകാര്യം, മനുഷ്യവിഭവശേഷി, നിയമം, വിവരസാങ്കേതികവിദ്യ, ഉപഭോക്തൃസേവനം, കാര്യനിർവ്വഹണം തുടങ്ങി കമ്പനിയുടെ എല്ലാ പ്രവർത്തനമേഖലകളിലെയും വിജ്ഞാനാധിഷ്ഠിത ജോലിയെ ChatGPT Enterprise പിന്തുണയ്ക്കുന്നു. സ്ഥാപനത്തിനുള്ളിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏകദേശം 1,500 ഇഷ്ടാനുസൃത GPT‑കൾ ജീവനക്കാർ തന്നെ നിർമ്മിച്ചിട്ടുണ്ട്. കേന്ദ്രീകൃത വികസന പദ്ധതികൾക്കായി കാത്തിരിക്കുന്നതിന് പകരം ജീവനക്കാർ സ്വയം മുൻകൈയ്യെടുത്ത് സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന സംസ്കാരമാണ് ഇത് മുന്നോട്ട് വെക്കുന്നത്.
“ഞങ്ങൾ AI ഉപയോഗിക്കുന്നു എന്നതിലല്ല ഞങ്ങളുടെ വിജയം. പകരം ആയിരക്കണക്കിന് ജീവനക്കാർ എല്ലാ ആഴ്ചയും സ്വന്തം ജോലി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ വഴികൾ കണ്ടെത്തുന്നു എന്നതാണ് ഞങ്ങളുടെ കരുത്ത്."
AI പ്രവർത്തി പഥത്തിൽ എന്നതിന് വ്യക്തമായ ഒരു ഉദാഹരണമാണ് വളർത്തുമൃഗങ്ങളുടെ ഇൻഷുറൻസ്. ഒരു ക്ലെയിം പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ അതിലെ വിവരങ്ങൾ പരിശോധിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ, ഒരു വർക്ക്‌സ്പേസ് ഏജൻ്റിന് ക്ലെയിം ഫയൽ ഒരുക്കാനും മൃഗചികിത്സാ ബില്ലുകൾ അവലോകനം ചെയ്യാനും പോളിസി നിബന്ധനകൾ പരിശോധിക്കാനും എന്തെങ്കിലും വിവരങ്ങൾ വിട്ടുപോയിട്ടുണ്ടോ അല്ലെങ്കിൽ തെറ്റുകളുണ്ടോ എന്ന് കണ്ടെത്താനും തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കാനും കഴിയും.
മുമ്പ് തയ്യാറാക്കാൻ മണിക്കൂറുകൾ വേണ്ടിയിരുന്ന ജോലി ഇപ്പോൾ മിനിറ്റുകൾക്കുള്ളിൽ തീരുമാനത്തിന് സജ്ജമാകും. വിവരങ്ങൾ ശേഖരിക്കാനും വായിക്കാനും ക്രമീകരിക്കാനും സമയം ചെലവഴിക്കുന്നതിന് പകരം ജീവനക്കാർക്ക് വ്യക്തമായി തയ്യാറാക്കിയ ഫയലുകൾ ഉപയോഗിച്ച് തങ്ങളുടെ വൈദഗ്ധ്യത്തിന് ചേർച്ചയിൽ വേഗത്തിൽ തീരുമാനമെടുക്കാൻ സാധിക്കുന്നു. പ്രധാനമായും അന്തിമ തീരുമാനങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം പരിശീലനം ലഭിച്ച ക്ലെയിംസ് ഓഫീസർമാർക്ക് തന്നെയായിരിക്കും. AI കാര്യങ്ങൾ തയ്യാറാക്കുന്നു; വ്യക്തികൾ തീരുമാനമെടുക്കുന്നു.
അണ്ടർറൈറ്റിംഗ് ആണ് AI-യ്ക്ക് കടന്നുചെല്ലനുള്ള മറ്റൊരു ഉയർന്ന സാധ്യത. ഒരു അണ്ടർറൈറ്റർ തൻ്റെ അന്നത്തെ ജോലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരു വർക്ക്‌സ്പേസ് ഏജൻ്റ് വരാനിരിക്കുന്ന ജോലികളുടെ ലിസ്റ്റ് പരിശോധിക്കുകയും അംഗീകൃത എൻ്റർപ്രൈസ് സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയും വിട്ടുപോയ രേഖകൾ കണ്ടെത്തുകയും റിസ്ക് സാധ്യതകൾ കുറിക്കുകയും മുൻഗണന നൽകേണ്ട കാര്യങ്ങൾ പ്രത്യേകം എടുത്തു കാണിക്കുകയും ചെയ്യുന്നു.
അണ്ടർറൈറ്റർ ലോഗിൻ ചെയ്യുമ്പോൾ തന്നെ, ചെയ്യേണ്ട ജോലികൾ കൃത്യമായി ക്രമീകരിക്കപ്പെട്ടിട്ടുണ്ടാകും. ഓരോ കേസിനൊപ്പവും അതിന് ആവശ്യമായ പശ്ചാത്തല വിവരങ്ങൾ, നിർദ്ദേശങ്ങൾക്ക് ആധാരമായ തെളിവുകൾ, വിദഗ്ധമായ തീരുമാനം ആവശ്യമായി വരുന്ന നിർദ്ദിഷ്ട മേഖലകൾ എന്നിവ വ്യക്തമാക്കിയിട്ടുണ്ടാകും. വിവരങ്ങൾ തിരയുന്നതിനും ഫയലുകൾ സംഘടിപ്പിക്കുന്നതിനും വിലയേറിയ സമയം ചെലവഴിക്കുന്നതിന് പകരം, കൂടുതൽ കൃത്യവും വേഗത്തിലുള്ളതുമായ തീരുമാനങ്ങളെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അണ്ടർറൈറ്റർമാർക്ക് സാധിക്കുന്നു.
ഇന്നത്തെ AI ഉപയോഗങ്ങൾ പ്രധാനമായും ജീവനക്കാരുടെ വ്യക്തിഗത ജോലികളെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വർക്ക്‌സ്പേസ് ഏജൻ്റുകളിലൂടെ എൻ്റർപ്രൈസ് AI-യുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള പരീക്ഷണങ്ങളിലാണ് Univé ഇപ്പോൾ.
ഈ ഏജൻ്റിക് പ്രവർത്തനരീതികൾ ജീവനക്കാർ ജോലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ—അംഗീകൃത എൻ്റർപ്രൈസ് സിസ്റ്റങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാനും പ്രസക്തമായ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുവരാനും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള മുൻഗണനകൾ തയ്യാറാക്കി ദൈനംദിന ജോലികൾ മുൻകൂട്ടി ക്രമീകരിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച്, സുരക്ഷ, ഉത്തരവാദിത്തം, ഉത്തരവാദിത്തമുള്ള AI എന്നിവ ഉറപ്പാക്കാൻ ഓരോ പുതിയ ആപ്ലിക്കേഷനും കമ്പനിയുടെ ഭരണ ചട്ടക്കൂടിൽ നിന്നുകൊണ്ട് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
- സ്ഥാപനത്തിലുടനീളമുള്ള ശക്തമായ സ്വീകാര്യതയുടെ തെളിവെന്നനിലയിൽ, ChatGPT Enterprise അനുമതിപത്രങ്ങളിൽ 97% സജീവമാക്കി.
- ജീവനക്കാർക്കിടയിൽ തുടർച്ചയായ ഉപയോഗവും സജീവമായ പങ്കാളിത്തവും ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട്, അനുമതി പത്രം ലഭിച്ച ഉപയോക്താക്കളിൽ 85% പേരും ഓരോ ആഴ്ചയും ഇത് സജീവമായി ഉപയോഗിക്കുന്നുണ്ട്.
- ജീവനക്കാർക്കിടയിൽ AI ദൈനംദിന ജോലിയുടെ ഭാഗമായി മാറി എന്ന് വ്യക്തമാക്കിക്കൊണ്ട് ഓരോ വ്യക്തിയും ആഴ്ചയിൽ ശരാശരി 40 പ്രോംപ്റ്റുകൾ വീതം നൽകുന്നുണ്ട്.
- ആഭ്യന്തര പ്രവർത്തനക്രമങ്ങൾക്കായി ജീവനക്കാർ ഏകദേശം 1,500 ഇഷ്ടാനുസൃത GPT‑കൾ സൃഷ്ടിച്ചിട്ടുണ്ട്.
- മുമ്പ് തയ്യാറാക്കാൻ മണിക്കൂറുകൾ വേണ്ടിയിരുന്ന Pet ഇൻഷുറൻസ് ക്ലെയിമുകൾ ഇപ്പോൾ മിനിറ്റുകൾക്കുള്ളിൽ തീരുമാനത്തിന് സജ്ജമാകുന്നു; ഓരോ അന്തിമ തീരുമാനവും എടുക്കുന്നത് ക്ലെയിം ഓഫീസർമാർ തന്നെയാണ്.
- സ്ഥാപനത്തിലെ മിക്കവാറും എല്ലാ വിജ്ഞാനാധിഷ്ഠിത പ്രവർത്തനങ്ങളിലേക്കും AI-യുടെ ഉപയോഗം ഇപ്പോൾ വ്യാപിപ്പിച്ചിട്ടുണ്ട്.
- അണ്ടർറൈറ്റർമാർ തങ്ങളുടെ ജോലി ആരംഭിക്കുമ്പോൾ തന്നെ ചെയ്യാവുന്ന കാര്യങ്ങളുടെ വിവരങ്ങൾ കൃത്യമായി ക്രമീകരിച്ചിട്ടുണ്ടാകും. വിവരങ്ങൾ ശേഖരിക്കാൻ സമയം കളയാതെ, ഉയർന്ന തീരുമാനങ്ങൾ വേഗത്തിൽ എടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകാൻ ഇത് അവരെ സഹായിക്കുന്നു.
- ദീർഘമായ സോഫ്റ്റ്‌വെയർ പദ്ധതികളെയോ ഏതാനും വിദഗ്ധരെയോ മാത്രം ആശ്രയിക്കുന്നതിന് പകരം, ജീവനക്കാർ തന്നെ തങ്ങളുടെ പ്രവർത്തനപരമായ വെല്ലുവിളികൾക്ക് സ്വയം പരിഹാരം കണ്ടെത്തുന്ന രീതി വർദ്ധിച്ചു വരുന്നു.
- "നാം AI ഉപയോഗിക്കണമോ?" എന്നതിൽ നിന്ന് "അടുത്തതായി നമ്മൾ എന്താണ് നിർമ്മിക്കേണ്ടത്?" എന്നതിലേക്ക് സ്ഥാപനത്തിലുള്ളിലെ ചർച്ചകൾ ഇപ്പോൾ മാറിപ്പോയിരിക്കുന്നു.
- AI-യെ വെറുമൊരു IT പദ്ധതിയായി മാത്രം കാണാതെ—സ്ഥാപനത്തിൻ്റെ മൊത്തത്തിലുള്ള ശേഷിയും പ്രാപ്തിയുമായി കാണുക.
- നിയന്ത്രണങ്ങളെ ഒരു തടസ്സമായി കാണാതെ, വളർച്ച വേഗത്തിലാക്കുന്ന ഒന്നായി കാണുക. ശക്തമായ നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടെങ്കിൽ മാത്രമേ നൂതന ആശയങ്ങളെ കൃത്യമായ ഉത്തരവാദിത്തത്തോടെ വികസിപ്പിച്ചെടുക്കാൻ സാധിക്കൂ.
- സാങ്കേതികവിദ്യയിലെന്നപോലെ നേതാക്കളിലും നിക്ഷേപിക്കുക. നേതൃത്വം പരിവർത്തനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.
- ജീവനക്കാർക്ക് അവരുടെ സ്വന്തം ജോലിരീതികൾ പുനർക്രമീകരിക്കാൻ ആവശ്യമായ അനുവാദവും സമയവും കൃത്യമായ സാഹചര്യങ്ങളും നൽകുക.
- ജീവനക്കാർക്ക് പൂർണ്ണ ഉത്തരവാദിത്തത്തോടെ പുതിയ കാര്യങ്ങൾ പരീക്ഷിച്ചു നോക്കാനുള്ള ആത്മവിശ്വാസം ലഭിക്കുന്നതിനായി, പദ്ധതി തുടങ്ങുന്ന ദിവസം മുതൽ തന്നെ വ്യക്തമായ നിയമങ്ങളും വഴികാട്ടികളും ഇതിൻ്റെ ഭാഗമായി നൽകണം.
- ജീവനക്കാർക്ക് സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം മാത്രമല്ല, പരീക്ഷിക്കാനുള്ള സമയവും നൽകുക.
- വിജയം അളക്കേണ്ടത് ഉൽപ്പാദനക്ഷമത മാത്രം നോക്കിയല്ല, മറിച്ച് സാങ്കേതികവിദ്യയുടെ സുസ്ഥിരമായ ഉപയോഗവും ജീവനക്കാരുടെ പ്രാപ്തിയും വിലയിരുത്തിക്കൊണ്ടാവണം.
ഇന്നത്തെ പ്രോംപ്റ്റിംഗ് രീതികൾ ഭാവിയിൽ ഏജൻ്റിക് പ്രവർത്തനരീതികളിലേക്ക് വികസിക്കുമെന്ന് Univé വിശ്വസിക്കുന്നു. ഇതിലൂടെ, പതിവായി ചെയ്യേണ്ട ജോലികൾ AI മുൻകൂട്ടി തയ്യാറാക്കുകയും അംഗീകൃത എൻ്റർപ്രൈസ് സംവിധാനങ്ങളിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുകയും ദിവസം മുഴുവൻ ജീവനക്കാർക്ക് നിരന്തരമായ പിന്തുണ നൽകുകയും ചെയ്യും.
സ്ഥാപനത്തിൻ്റെ ലക്ഷ്യം വെറുതെ AI-യുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നത് മാത്രമല്ല, മറിച്ച് കാര്യങ്ങൾ നിർവ്വഹിക്കുന്ന രീതിയുടെ തന്നെ അവിഭാജ്യ ഘടകമായി AI മാറുന്ന പുതിയൊരു പ്രവർത്തന മോഡൽ രൂപപ്പെടുത്തുകയാണ്. AI പൂർണ്ണ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനും പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനും ജീവനക്കാരെ പ്രാപ്തരാക്കുന്നതിലൂടെ, സേവനങ്ങളുടെ ഗുണനിലവാരവും ലഭ്യതയും വർദ്ധിപ്പിക്കാനും അംഗങ്ങൾക്ക് കൂടുതൽ മൂല്യം നൽകാനും അപകടസാധ്യതകൾ മുൻകൂട്ടികണ്ട് തടയാനും Univé ലക്ഷ്യമിടുന്നു. ഒപ്പം, മനുഷ്യൻ്റെ നിരീക്ഷണവും വ്യക്തിഗത ശ്രദ്ധയും ഏറ്റവും ആവശ്യമായ മേഖലകളിൽ തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിക്കാൻ ജീവനക്കാർക്ക് ഇത് കൂടുതൽ അവസരമൊരുക്കുന്നു. ഈ സഹകരണപരമായ ലക്ഷ്യം കൈവരിക്കുന്നതിലൂടെ മാത്രമായിരിക്കും സ്ഥാപനത്തിന് വിപണിയിൽ കൂടുതൽ മുൻതൂക്കം ലഭിക്കുന്നത്.
“AI നിങ്ങളുടെ ജീവനക്കാർക്ക് ഒരു പകരക്കാരനാവില്ല. എന്നാൽ AI ഉപയോഗിച്ച് പുതിയ സാധ്യതകൾ നിർമ്മിക്കാൻ പഠിക്കുന്ന ജീവനക്കാർ, നിങ്ങളുടെ സ്ഥാപനത്തിൻ്റെ ശേഷിയെയും പ്രാപ്തിയെയും തന്നെ പുതിയ തലത്തിലേക്ക് ഉയർത്തും."


