AI-യ്ക്ക് സമൂഹത്തിന്റെ പല മേഖലകളെയും ഗണ്യമായി മെച്ചപ്പെടുത്താനുള്ള ശേഷിയുണ്ട്.
മുമ്പുണ്ടായിരുന്ന മറ്റ് സാങ്കേതികവിദ്യകളെപ്പോലെ, ഈ സാങ്കേതികവിദ്യയും ആളുകൾക്ക് കൂടുതൽ കഴിവും സ്വാധീനശക്തിയും നൽകും. സ്റ്റീം എഞ്ചിനുകളോ വൈദ്യുതിയോ ഉപയോഗിച്ച് ആളുകൾക്ക് ചെയ്യാനായതിനെക്കാൾ വളരെ വലുതായിരിക്കും AI ഉപയോഗിച്ച് ആളുകൾക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ.
ഇന്ന് സങ്കൽപ്പിക്കാn കഴിയുന്നതിനേക്കാളും വിശാലമായ അഭിവൃദ്ധിയും, വ്യക്തികളുടെ കഴിവ്, സ്വയംനിർണ്ണയ ശേഷി, സംതൃപ്തി എന്നിവ ഗണ്യമായി വർധിക്കുന്ന ഒരു ലോകവും ആണ് ഞങ്ങൾ കാണുന്നത്. സയൻസ് ഫിക്ഷനിൽ മാത്രം സ്വപ്നം കണ്ട പല കാര്യങ്ങളും യാഥാർഥ്യമാകാം, ഇന്നേക്കാൾ കൂടുതൽ അർത്ഥവത്തായ ജീവിതം ഭൂരിഭാഗം ആളുകൾക്കും നയിക്കാനാകാം.
എന്നാൽ ഈ ഫലം ഉറപ്പുള്ളതല്ല. ഭാവിയിലെ അധികാരം സൂപ്പർഇന്റലിജൻസ് ഉപയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏതാനും കമ്പനികളുടെ കൈകളിൽ കേന്ദ്രീകരിക്കാം, അല്ലെങ്കിൽ അത് ജനങ്ങളിലേക്കു വികേന്ദ്രീകൃതമായി കൈമാറിക്കൊള്ളാം. രണ്ടാമത്തേതാണ് വളരെ നല്ലതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ശരിക്കും പൊതുവായ AI സാധ്യമായത്ര കൂടുതൽ ആളുകളുടെ കൈകളിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്നുള്ളതുപോലെ, ഭാവിയും പൂർണ്ണമായും നല്ലതോ പൂർണ്ണമായും മോശമോ ആയിരിക്കില്ല. പക്ഷേ ഇപ്പോൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ നല്ലതിനെ പരമാവധി വർധിപ്പിക്കാൻ സഹായിക്കും.
AGI മുഴുവൻ മനുഷ്യരാശിക്കും ഗുണകരമാകുമെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഞങ്ങളുടെ പ്രവർത്തനത്തെ നയിക്കുന്ന തത്വങ്ങൾ ഇവയാണ്.
1. ജനാധിപത്യവൽക്കരണം. ഈ സാങ്കേതികവിദ്യയുടെ ശക്തി ഏതാനും പേരുടെ കൈകളിൽ അധികാരം കേന്ദ്രീകരിക്കാൻ ഇടയാക്കുന്ന സാധ്യതയെ ഞങ്ങൾ പ്രതിരോധിക്കും.
ഇതിന്റെ അർത്ഥം, എല്ലാവർക്കും AI ലഭ്യമാക്കുന്നതിനുപുറമെ, AIയെക്കുറിച്ചുള്ള പ്രധാന തീരുമാനങ്ങൾ ജനാധിപത്യ പ്രക്രിയകളിലൂടെയും സമത്വ തത്വങ്ങളിലൂടെയും എടുക്കപ്പെടണമെന്നും, AI ലാബുകൾ മാത്രം അത് തീരുമാനിക്കരുതെന്നും ഉറപ്പാക്കേണ്ടതുണ്ട്.
2. ശാക്‌തീകരണം. എല്ലാവർക്കും തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ, കൂടുതൽ പഠിക്കാൻ, കൂടുതൽ സന്തോഷത്തോടെയും നിറവോടെയും ജീവിക്കാൻ, സ്വപ്നങ്ങളെ പിന്തുടരാൻ AI കരുത്തേകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിലൂടെ സമൂഹത്തിന് ഒന്നാകെ വലിയ ഗുണഫലങ്ങൾ ഉണ്ടാകുമെന്നും ഞങ്ങൾ കരുതുന്നു.
ഇത് സാദ്ധ്യമാക്കുന്നതിന് നമുക്ക് മുന്നിലുള്ള അപാരമായ സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യാൻ ജനങ്ങളെ അനുവദിക്കേണ്ടതുണ്ട്, അതിനുതകുന്ന ഉൽപ്പന്നങ്ങളാണ് നാം നിർമ്മിക്കേണ്ടത്. നമ്മുടെ സേവനങ്ങൾ ഉപയോഗിച്ച് കൂടുതൽ മൂല്യവത്തായ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്ത് തീർക്കാൻ ഉപഭോക്താക്കൾക്ക് കഴിയണം.
ലോകം വൈവിധ്യപൂർണ്ണമാണ്, അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ആവശ്യങ്ങളും വ്യത്യസ്തമാണ്. നമ്മുടെ ഉപഭോക്താക്കൾക്ക് ആവശ്യമായ സ്വയം ഭരണാധികാരം നൽകാനും യുക്തിസഹമായി അനുവദിക്കാവുന്ന പരമാവധി കാര്യങ്ങൾ അവർക്ക് ലഭ്യമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന വിധത്തിൽ ഉകാര്യത്തിൽ ഉപഭോക്താക്കൾക്ക് വിശാലമായ സ്വാതന്ത്ര്യം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും, AI മൊത്തത്തിൽ വലിയ ഗുണകരമാകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും, ദോഷഫലങ്ങൾ കുറച്ചുകൊണ്ടുവരുന്ന രീതിയിൽ ഇത് നിർമ്മിക്കാനും പുറത്തിറക്കാനുമുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ തടയുക എന്നത് മാത്രമല്ല, പ്രാദേശികമായ പ്രശ്നങ്ങൾ കുറയ്ക്കാനും സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവണതകൾ ഒഴിവാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കുമെന്നും, കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നുമാണ് ഇതിനർത്ഥം.
3. സാർവത്രിക സമൃദ്ധി. എല്ലാവർക്കും മികച്ച ജീവിതം ലഭിക്കാവുന്ന ഒരു ഭാവിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
വളരെയധികം കമ്പ്യൂട്ടിംഗ് ശേഷിയുള്ള, ഉപയോഗിക്കാൻ എളുപ്പമുള്ള AI സിസ്റ്റങ്ങൾ എല്ലാവരുടെയും കൈകളിലെത്തിച്ചാൽ, മൂല്യങ്ങൾ സൃഷ്ടിക്കാനുള്ള പുതിയ വഴികൾ മനുഷ്യർ കണ്ടെത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് എല്ലാവരുടെയും ജീവിതനിലവാരം ഗണ്യമായി ഉയർത്തുന്നതിനും, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ പുതിയ കണ്ടെത്തലുകൾക്കും വഴിതെളിക്കും.
സമൃദ്ധി അർത്ഥത്തിൽ യാഥാർത്ഥ്യമാകുന്നതിനും അത് എല്ലാവരിലേക്കും എത്തുന്നതിനും രണ്ട് കാര്യങ്ങൾ ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, 1) നമുക്ക് മുന്നിലുള്ള മൂല്യവർദ്ധനവിൽ എല്ലാവർക്കും പങ്കാളികളാകാൻ കഴിയുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി പുതിയ സാമ്പത്തിക മോഡലിനെക്കുറിച്ച് ഗവൺമെന്റുകൾ ആലോചിക്കേണ്ടതുണ്ട് 2) വൻതോതിലുള്ള AI അടിസ്ഥാന സൗകര്യങ്ങൾ നാം വികസിപ്പിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇതിനാവശ്യമായ ചിലവുകൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുകയുള്ളൂ.
നാം ചെയ്യുന്ന ചില കാര്യങ്ങൾ വിചിത്രമായി തോന്നാം—വരുമാനം താരതമ്യേന കുറവായിരിക്കെ വൻതോതിൽ കംപ്യൂട്ട് വാങ്ങുന്നത്, ചെലവ് കുറയ്ക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കാൻ എളുപ്പമാക്കാനും വെർട്ടിക്കൽ ഏകീകരണം നടത്തുന്നത്, ലോകമെമ്പാടും ഡാറ്റാസെന്ററുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നത്, ഇതുപോലുള്ളതെല്ലാം—സാർവത്രിക സമൃദ്ധിയുള്ള ഭാവിയിലുള്ള ഞങ്ങളുടെ അടിസ്ഥാന വിശ്വാസമാണ് ഇതിലേയ്ക്ക് നയിക്കുന്നത്.
4. പ്രതിസന്ധിജീവിതം. AI പുതിയ വെല്ലുവിളികളും അപകടസാദ്ധ്യതകളും ഉയർത്തും; ഇവ പരിഹരിക്കുന്നതിനായി മറ്റ് കമ്പനികൾ, ഇക്കോ സിസ്റ്റങ്ങൾ, ഗവൺമെന്റുകൾ, പൊതുസമൂഹം എന്നിവരുമായി സഹകരിച്ച് ഞങ്ങൾ പ്രവർത്തിക്കും. ഈ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി ഞങ്ങളുടെ ഫൗണ്ടേഷന്റെ വിഭവങ്ങൾ വലിയ തോതിൽ വിനിയോഗിക്കും.
നല്ല ഭാവി ഒരു AI ലാബിനും ഒറ്റയ്ക്ക് ഒരു നല്ല ഭാവി ഉറപ്പാക്കാൻ കഴിയില്ല. ഉദാഹരണമായി, അതിശക്തമായ ശേഷിയുള്ള മോഡലുകൾ ഒരു പുതിയ രോഗാണു സൃഷ്ടിക്കുന്നത് കൂടുതൽ എളുപ്പമാക്കാം, ഏത് തരം രോഗകാരികളെയും പ്രതിരോധിക്കാൻ ശേഷിയുള്ള മാർഗങ്ങളിലൂടെ ഇതിനെ നേരിടാൻ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഒരു സമീപനം ആവശ്യമാണ്. മറ്റൊരു ഉദാഹരണമായി, മോഡലുകളുടെ സൈബർസുരക്ഷാ ശേഷികൾ ഉയരുമ്പോൾ, ഓപ്പൺ-സോഴ്‌സ് സോഫ്റ്റ്വെയറും നിർണായക അടിസ്ഥാനസൗകര്യങ്ങളും സുരക്ഷിതമാക്കാൻ ഈ മോഡലുകൾ വേഗത്തിൽ ഉപയോഗിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ, കൂടുതൽ സുരക്ഷിതമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കാൻ എല്ലാവരെയും സഹായിക്കുന്ന രീതിയിൽ ഈ മോഡലുകളെ പരിശീലിപ്പിക്കുകയും വേണം..
ഇത് ഞങ്ങൾ ദീർഘകാലമായി പിന്തുടരുന്ന ആവർത്തിത വിന്യാസ തന്ത്രത്തിന്റെ വിപുലീകരണമാണിത്. AI ശേഷിയുടെ ഓരോ പുതിയ ഘട്ടത്തെയും അഭിമുഖീകരിക്കാനും അവയെ മനസ്സിലാക്കാനും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും മികച്ച മുന്നോട്ടുള്ള പാതകൾ ഒന്നിച്ച് കണ്ടെത്താനും സമൂഹത്തിന് സാധിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് ഇതൊറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല; സാങ്കേതികവിദ്യയ്ക്കൊപ്പം സമൂഹവും വളരേണ്ടതുണ്ട്, ഇതിന് ആവശ്യമായ സമയം നൽകുക എന്നത് പ്രധാനമാണ്.
ഇത് മാത്രമാണ് ഞങ്ങളുടെ സുരക്ഷാ തന്ത്രമെന്ന് ഞങ്ങൾ കരുതുന്നില്ല. സുരക്ഷിതമായ സിസ്റ്റങ്ങൾ നിർമ്മിക്കാനും സാങ്കേതിക അലൈന്മെന്റിൽ മികച്ച പ്രവർത്തനം തുടരേണ്ടതും അത്യന്താപേക്ഷിതമാണ്.
ഞങ്ങളുടെ പ്രവർത്തനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുമ്പ് ഗൗരവമായ അലൈന്മെന്റ്, സുരക്ഷ, അല്ലെങ്കിൽ സാമൂഹിക പ്രശ്നങ്ങൾ മതിയായ രീതിയിൽ പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരുകൾ, അന്തർദേശീയ ഏജൻസികൾ, മറ്റ് AGI ശ്രമങ്ങൾ എന്നിവരുമായി സഹകരിക്കേണ്ട കാലഘട്ടങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
5. അനുവർത്തനീയത. പ്രവചനാതീതമായ ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള ഏക വഴി, പുതിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനനുസരിച്ച് നമ്മുടെ നിലപാടുകൾ പരിഷ്കരിക്കാൻ തയ്യാറാവുക എന്നതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുൻപുള്ളതിനേക്കാൾ വലിയൊരു സ്വാധീനശക്തിയായി ഇന്ന് OpenAI മാറിയിരിക്കുന്നു എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ, ഞങ്ങളുടെ പ്രവർത്തന തത്വങ്ങളിൽ എപ്പോൾ, എങ്ങനെ, എന്തുകൊണ്ട് മാറ്റങ്ങൾ വരുത്തുന്നു എന്നതിനെക്കുറിച്ച് ഞങ്ങൾ സുതാര്യത പുലർത്തുന്നതാണ്. ഇതിനൊരു വ്യക്തമായ ഉദാഹരണം പറഞ്ഞാൽ, സാർവത്രികമായ ഐശ്വര്യം എപ്പോഴും പ്രധാനപ്പെട്ടതായി തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെങ്കിലും, കൂടുതൽ സുരക്ഷിതമായ അതിജീവനത്തിനായി വ്യക്തിഗത ശാക്തീകരണത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ ഭാവിയിൽ ഉണ്ടായേക്കാം.
AI സാങ്കേതികവിദ്യയുടെ വളർച്ച അപ്രതീക്ഷിതമായ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്, ഇനിയും ഏറെ വരാനിരിക്കുന്നു. സാങ്കേതികവിദ്യ പുരോഗമിക്കുന്തോറും, അത് സ്വയം പ്രകടിപ്പിക്കുന്ന സവിശേഷതകൾ മുൻകൂട്ടി പ്രവചിക്കുക എന്നത് കൂടുതൽ പ്രയാസകരമാകും. ആ അനിശ്ചിതത്വത്തെ ഉൾക്കൊള്ളുന്നതിനായി കാര്യശേഷി വർദ്ധിപ്പിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കാനും, ഘട്ടംഘട്ടമായി മാത്രം സംവിധാനങ്ങൾ പുറത്തിറക്കാനും, ലോകവുമായുള്ള അവയുടെ ഇടപഴകലുകളിൽ നിന്ന് കാര്യങ്ങൾ പഠിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്.
സമൂഹത്തിൽ എന്ത് സ്വാധീനം ഉണ്ടാകും എന്ന് ഉറപ്പില്ലാത്തതിനാൽ GPT‑2‑യുടെ weights പുറത്തിറക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആശങ്കപ്പെട്ടിരുന്നത് ഏറെക്കാലം മുമ്പല്ല. പിരിഞ്ഞുനോക്കുമ്പോൾ ആ ആശങ്ക അസ്ഥാനത്തായിരുന്നു എന്ന് വ്യക്തമാണ്; പക്ഷേ അതാണ് ആവർത്തിത വിന്യാസമെന്ന തന്ത്രം കണ്ടെത്താൻ ഞങ്ങളെ നയിച്ചത്. അത് ഞങ്ങൾ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായി മാറി.
__
സാങ്കേതികവിദ്യ തുടർച്ചയായി മെച്ചപ്പെടുന്നതിനാൽ വളരെ വലിയ സ്വാധീനമുള്ള ഒരു ഘട്ടത്തിലേക്കാണ് നാം കടക്കുന്നത്. ഞങ്ങളുടെ ഓരോ തീരുമാനത്തെയും വിമർശനബുദ്ധിയോടെ സമീപിക്കുന്നത് തികച്ചും ന്യായമാണ്; ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ വലിയ തോതിലുള്ള നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ഞങ്ങൾ അർഹരാണ്. എല്ലാ കാര്യങ്ങളും പൂർണ്ണമായും ശരിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല, എങ്കിലും പാഠങ്ങൾ വേഗത്തിൽ ഉൾക്കൊള്ളാനും തെറ്റുകൾ തിരുത്തി മുന്നേറാനും ഞങ്ങൾ തയ്യാറാണ്.
മികച്ചൊരു ഭാവി കെട്ടിപ്പടുക്കുന്നതിൽ ഞങ്ങളുടെ പങ്ക് കൃത്യമായി നിർവ്വഹിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്; ഇത്രയേറെ പ്രാധാന്യമുള്ള ഒരു ദൗത്യം ഏറ്റെടുക്കാൻ സാധിച്ചത് ഞങ്ങളുടെ ഭാഗ്യമായി ഞങ്ങൾ കരുതുന്നു.


