പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

A Primer on the EU AI Act

We’re sharing a preliminary overview of the EU AI Act including upcoming deadlines and requirements, with a particular focus on prohibited and high-risk use cases

2025 ജൂലൈ 11-ലെ പുതുക്കൽ: പൊതുവായ ആവശ്യങ്ങൾക്കുള്ള AI-യുടെ പ്രവർത്തനച്ചട്ടത്തിന്റെ അന്തിമരൂപം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന്, പൊതുവായ ആവശ്യങ്ങൾക്കുള്ള AI മോഡലുകൾക്ക് ബാധകമായ വ്യവസ്ഥകൾ 2025 ഓഗസ്റ്റ് 2-ന് പ്രാബല്യത്തിൽ വരുന്നതിനെ ഞങ്ങൾ എങ്ങനെ സമീപിക്കുന്നുവെന്നതിന്റെ അവലോകനം പങ്കിടുന്നു. 

ഈ പുതിയ നിയമാവശ്യകതകൾ നടപ്പാക്കാൻ ഞങ്ങൾ എങ്ങനെ തയ്യാറെടുക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ നൽകാനായി കഴിഞ്ഞ വർഷം EU AI നിയമത്തെക്കുറിച്ചുള്ള ഈ ആമുഖം പ്രസിദ്ധീകരിച്ചിരുന്നു. 

അതിനുശേഷം, AI ദാതാക്കൾക്ക് EU AI നിയമം പാലിക്കാനുള്ള ചട്ടക്കൂടായ പൊതുവായ ആവശ്യങ്ങൾക്കുള്ള AI-യുടെ പ്രവർത്തനച്ചട്ടം രൂപപ്പെടുത്തുന്നതിൽ പങ്കെടുത്തുകൊണ്ട് നിയമം നടപ്പാക്കുന്നതിൽ ഞങ്ങൾ സജീവമായി ഇടപെട്ടു. വിദഗ്ധർ, പൗരസമൂഹം, വ്യവസായം എന്നിവരോടൊപ്പമുള്ള മാസങ്ങൾ നീണ്ട കൂട്ടായ പരിശ്രമത്തിനുശേഷം അന്തിമച്ചട്ടം പ്രസിദ്ധീകരിച്ചു. പ്രവർത്തനച്ചട്ടത്തിൽ ഒപ്പിടാനും EU AI നിയമപ്രകാരമുള്ള ഞങ്ങളുടെ പ്രസക്തമായ ബാധ്യതകൾ പാലിക്കുന്നുവെന്ന് തെളിയിക്കാൻ അത് ഉപയോഗിക്കാനുമുള്ള തീരുമാനം ഇന്ന് പ്രഖ്യാപിക്കുന്നു.

പ്രവർത്തനച്ചട്ടത്തിൽ ഒപ്പിടുന്നതിലൂടെ EU AI നിയമം പാലിക്കാനുള്ള ഞങ്ങളുടെ വിശാലമായ പദ്ധതിയിൽ നിർണായകമായ ഒരു ചുവടുവെക്കുകയാണ്. യൂറോപ്യൻ ബിസിനസുകളുമായും പൗരരുമായും സഹകരണം തുടരുകയും AI വിപ്ലവത്തിന്റെ പ്രയോജനങ്ങൾ നേടാൻ കൂടുതൽ ശേഷിയുള്ളതും സുരക്ഷിതവും ഭദ്രവുമായ AI മോഡലുകൾ അവർക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിനൊപ്പം, നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ തുടർച്ചയും വിശ്വാസ്യതയും വിശ്വാസവും ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണിത് പ്രതിഫലിപ്പിക്കുന്നത്.

പ്രവർത്തനച്ചട്ടത്തിൽ ഒപ്പിടുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞങ്ങൾ തുടക്കമിട്ട വ്യവസായത്തിലെ മുൻനിര സുരക്ഷാ, സുതാര്യതാ നടപടികളിൽ പലതിനെയും ശക്തിപ്പെടുത്തുന്നു. അത്യാധുനിക AI മോഡലുകൾ സുരക്ഷിതമായി വിന്യസിക്കുന്നതിനുള്ള ഞങ്ങളുടെ സമീപനം വിവരിക്കുന്ന സമഗ്ര സുരക്ഷാ-ഭദ്രതാ മാർഗരേഖയായ പ്രിപെയർഡ്നസ് ഫ്രെയിംവർക്ക് (2023) പ്രസിദ്ധീകരിച്ച ആദ്യ കമ്പനികളിലൊന്നാണ് ഞങ്ങൾ.

ആന്തരിക ഉത്തരവാദിത്വവും ഭരണചട്ടക്കൂടുകളും തുടർച്ചയായി അവലോകനം ചെയ്യാനും മെച്ചപ്പെടുത്താനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, 2025 ഏപ്രിലിൽ പുതുക്കിയ പ്രിപെയർഡ്നസ് ഫ്രെയിംവർക്ക് ഞങ്ങൾ പ്രസിദ്ധീകരിച്ചു

കൂടുതൽ ശേഷിയുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതിനൊപ്പം, ഞങ്ങളുടെ മോഡലുകൾ വിശ്വസനീയവും ഭദ്രവുമായി നിലനിർത്താൻ വൈവിധ്യമാർന്ന പുതിയ അപകടസാധ്യതകളും യഥാർഥ ലോകത്തിലെ സുരക്ഷാ ആശങ്കകളും ഞങ്ങൾ സജീവമായി നിരീക്ഷിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയകൾ നിരന്തരം പരിഷ്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

  • ഞങ്ങളുടെ പ്രധാന പതിപ്പുകൾക്കൊപ്പം വിശദമായ സിസ്റ്റം കാർഡുകളും സാങ്കേതിക രേഖകളും ഞങ്ങൾ വളരെക്കാലമായി പ്രസിദ്ധീകരിച്ചുവരുന്നു. ഞങ്ങളുടെ മോഡലുകൾക്ക് എന്തുചെയ്യാനാകും, എന്തുചെയ്യാനാകില്ല, ഏതെല്ലാം അപകടസാധ്യതകളാണ് ഞങ്ങൾ പരിശോധിച്ചത്, ഏതെല്ലാം മേഖലകളിലാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത് എന്നിവ അവ വിവരിക്കുന്നു. 
  • ഞങ്ങളുടെ മോഡലുകളുടെ സുരക്ഷാ വിലയിരുത്തൽ ഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് സുരക്ഷാ കേന്ദ്രം.
  • ഞങ്ങളുടെ മോഡലുകൾ കഠിനമായി പരിശോധിക്കാൻ ബാഹ്യ വിദഗ്ധരെ പങ്കെടുപ്പിക്കുന്നതാണ് ഞങ്ങളുടെ റെഡ് ടീമിംഗ് ശൃംഖല.
  • മാനുഷിക മൂല്യങ്ങളും ജനാധിപത്യ മാനദണ്ഡങ്ങളും പ്രതിഫലിപ്പിക്കുന്നവിധം മോഡലിന്റെ പെരുമാറ്റം ഞങ്ങൾ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിലേക്ക് മോഡൽ സ്പെക് ഒരു കാഴ്ച നൽകുന്നു.

വ്യവസായത്തിൽ ഭദ്രതാ-സുരക്ഷാ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനും വ്യവസായത്തിലെ മികച്ച സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പ്രവർത്തനച്ചട്ടം വികസിപ്പിക്കുന്നതിനും ഈ പ്രവർത്തനങ്ങൾ നിർണായകമായി. സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ AI നിർമിക്കൽ ഒരിക്കലും അവസാനിക്കുന്നില്ല. ലോകത്ത് എവിടെയായിരുന്നാലും എല്ലാവർക്കും ഉത്തരവാദിത്വത്തോടെ പ്രയോജനം നൽകാൻ ഞങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സുരക്ഷയോടുള്ള സമീപനം ഞങ്ങൾ ആവർത്തിച്ച് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കും.

വരും മാസങ്ങളിലും വർഷങ്ങളിലും AI നിയമം നടപ്പാക്കുമ്പോൾ EU AI കാര്യാലയം, ബന്ധപ്പെട്ട അധികാരികൾ, ഞങ്ങളുടെ ഉപഭോക്താക്കൾ എന്നിവരുമായി ഞങ്ങൾ അടുത്ത് പ്രവർത്തിക്കും. അതിലൂടെ യൂറോപ്പിന്റെ സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും AI-യുടെ പ്രയോജനങ്ങൾ കൂട്ടായി ഉറപ്പാക്കാനാകും. 


പുതുക്കൽ: 2024 സെപ്റ്റംബർ 25-ന് EU AI ഉടമ്പടിയിലെ മൂന്ന് പ്രധാന പ്രതിബദ്ധതകളിലും ഞങ്ങൾ ഒപ്പുവച്ചു.

  1. സ്ഥാപനത്തിൽ AI സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഭാവിയിൽ AI നിയമം പാലിക്കുന്നതിനായി പ്രവർത്തിക്കാനും ഒരു AI ഭരണതന്ത്രം സ്വീകരിക്കുക.
  2. AI നിയമപ്രകാരം ഉയർന്ന അപകടസാധ്യതയുള്ളതായി പരിഗണിക്കപ്പെടുന്ന മേഖലകളിൽ നൽകുകയോ വിന്യസിക്കുകയോ ചെയ്യുന്ന AI സിസ്റ്റങ്ങളുടെ ഭൂപടം സാധ്യമായ പരിധിയിൽ തയ്യാറാക്കുക.
  3. ജീവനക്കാരുടെയും തങ്ങൾക്കുവേണ്ടി AI സിസ്റ്റങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റുള്ളവരുടെയും സാങ്കേതിക പരിജ്ഞാനം, അനുഭവം, വിദ്യാഭ്യാസം, പരിശീലനം, AI സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം, അവയുടെ ഉപയോഗം ബാധിക്കുന്ന വ്യക്തികൾ അല്ലെങ്കിൽ വ്യക്തിസമൂഹങ്ങൾ എന്നിവ പരിഗണിച്ച് അവർക്കിടയിൽ AI അവബോധവും സാക്ഷരതയും പ്രോത്സാഹിപ്പിക്കുക.

AI സാക്ഷരത, സ്വീകാര്യത, ഭരണം എന്നിവയിൽ EU AI ഉടമ്പടി നൽകുന്ന മുഖ്യശ്രദ്ധ, AI-യുടെ നേട്ടങ്ങൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള ശരിയായ മുൻഗണനകളെയാണ് ലക്ഷ്യമിടുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാവർക്കും പ്രയോജനപ്പെടുന്ന സുരക്ഷിതവും അത്യാധുനികവുമായ സാങ്കേതികവിദ്യകൾ നൽകാനുള്ള ഞങ്ങളുടെ ദൗത്യവുമായി അവ പൊരുത്തപ്പെടുകയും ചെയ്യുന്നു.


യൂറോപ്പിലുടനീളം AI-യുടെ വികസനവും വിന്യാസവും ഉപയോഗവും നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്ത സുപ്രധാന നിയന്ത്രണ ചട്ടക്കൂടാണ് EU AI നിയമം(പുതിയ വിൻഡോയിൽ തുറക്കുന്നു). ആരോഗ്യം, സുരക്ഷ, മൗലികാവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനൊപ്പം യൂറോപ്പിൽ വിശ്വസനീയമായ AI സ്വീകാര്യത പ്രോത്സാഹിപ്പിക്കാൻ ഈ നിയമം സുരക്ഷയ്ക്ക് ഗണ്യമായ പ്രാധാന്യം നൽകുന്നു. AI സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ അടിസ്ഥാനമാക്കി ഈ നിയമം പുതിയ ആവശ്യകതകൾ അവതരിപ്പിക്കുന്നു. ഉയർന്ന അപകടസാധ്യതയും അസ്വീകാര്യമായ ഉപയോഗവുമുള്ള സാഹചര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതോടൊപ്പം പൊതുവായ ആവശ്യങ്ങൾക്കുള്ള AI (GPAI) മോഡലുകൾക്കും സിസ്റ്റങ്ങൾക്കും പ്രത്യേക ബാധ്യതകളും ഏർപ്പെടുത്തുന്നു. 

നിയമനിർമാണ പ്രക്രിയ പൂർത്തിയായതിനാൽ നിയമം 2024 ഓഗസ്റ്റിൽ പ്രാബല്യത്തിൽ വരുമെങ്കിലും, പ്രത്യേകിച്ച് OpenAI-യുടേതുപോലുള്ള GPAI മോഡലുകൾക്ക് ബാധകമാകുന്ന സാഹചര്യത്തിൽ നിയമത്തിന്റെ വ്യാപ്തി നിർവചിക്കാൻ കൂടുതൽ മാർഗനിർദേശങ്ങളും നടപ്പാക്കൽ നിയമങ്ങളും ആവശ്യമാണ്. 

OpenAI-യിൽ ഞങ്ങൾ നിയമം പാലിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഇതൊരു നിയമപരമായ ബാധ്യതയായതുകൊണ്ടു മാത്രമല്ല, മനുഷ്യരാശിക്കാകെ പ്രയോജനപ്പെടുന്ന സുരക്ഷിത AI വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുകയെന്ന ഞങ്ങളുടെ ദൗത്യവുമായി നിയമത്തിന്റെ ലക്ഷ്യം പൊരുത്തപ്പെടുന്നതുകൊണ്ടുകൂടിയാണ്. ശേഷിയിലും സുരക്ഷയിലും വ്യവസായത്തിലെ മുൻനിരയിലുള്ള മോഡലുകൾ പുറത്തിറക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. വികസനപ്രക്രിയയുടെ തുടക്കംമുതൽ സുരക്ഷാ നടപടികൾ ഉൾക്കൊള്ളിക്കുന്ന സന്തുലിതവും ശാസ്ത്രീയവുമായ സമീപനത്തിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. വിന്യാസത്തിനുമുമ്പ് ഞങ്ങളുടെ പ്രിപെയർഡ്നസ് ഫ്രെയിംവർക്കിന് കീഴിൽ മോഡലുകൾ വിലയിരുത്തൽ, ആന്തരികവും ബാഹ്യവുമായ റെഡ് ടീമിംഗ്, വിന്യാസത്തിനുശേഷം ദുരുപയോഗം കണ്ടെത്താനുള്ള നിരീക്ഷണം, പിഴവ് കണ്ടെത്തൽ പ്രതിഫല പദ്ധതികൾ, സൈബർസുരക്ഷാ ധനസഹായ പദ്ധതികൾ, ആധികാരികതാ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിലെ സംഭാവന എന്നിവയുൾപ്പെടെ AI സുരക്ഷാ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്ന വിപുലമായ സാങ്കേതിക പ്രവർത്തനങ്ങൾ ഞങ്ങളുടെ സംഘങ്ങൾ നടത്തുന്നു. 

വരും മാസങ്ങളിൽ പുതിയ നിയമം നടപ്പാക്കുമ്പോൾ EU AI കാര്യാലയവുമായും ബന്ധപ്പെട്ട മറ്റ് അധികാരികളുമായും ഞങ്ങൾ അടുത്ത് പ്രവർത്തിക്കും. സുരക്ഷിതവും പ്രയോജനകരവുമായ AI വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഞങ്ങൾ നേടിയ വൈദഗ്ധ്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

നിരോധിതവും ഉയർന്ന അപകടസാധ്യതയുള്ളതുമായ ഉപയോഗസാഹചര്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് AI നിയമത്തിലെ ചില പ്രധാന വിഷയങ്ങളുടെ അവലോകനമാണ് ഈ കുറിപ്പിൽ നൽകുന്നത്.

When will the AI Act apply?

EU ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച് 20 ദിവസത്തിനുശേഷം, 2024 ഓഗസ്റ്റ് 1-ന് AI നിയമം പ്രാബല്യത്തിൽ വരും. നിയമത്തിലെ മിക്ക വ്യവസ്ഥകളും പ്രാബല്യത്തിൽ വന്ന് 24 മാസം കഴിയുന്നതുവരെ ബാധകമാകില്ലെങ്കിലും, ശ്രദ്ധിക്കേണ്ട നിരവധി പ്രധാന സമയപരിധികളുണ്ട്. 

  • നിരോധിത സമ്പ്രദായങ്ങൾക്കുള്ള വിലക്കുകൾ നിയമം പ്രാബല്യത്തിൽ വന്ന് 6 മാസം കഴിഞ്ഞ് ബാധകമാകും (2025 ഫെബ്രുവരി). 
  • നിയമം പാലിക്കാൻ ആവശ്യമായ നടപ്പാക്കൽ വിശദാംശങ്ങളിൽ പലതും ഉൾക്കൊള്ളുന്ന പ്രവർത്തനച്ചട്ടങ്ങൾ, നിയമം പ്രാബല്യത്തിൽ വന്ന് 9 മാസത്തിനുള്ളിൽ അന്തിമമാക്കണം (2025 മേയ്). 
  • പൊതുവായ ആവശ്യങ്ങൾക്കുള്ള AI-യുമായി ബന്ധപ്പെട്ട മിക്ക ബാധ്യതകളും നിയമം പ്രാബല്യത്തിൽ വന്ന് 12 മാസം കഴിഞ്ഞ് ബാധകമാകും (2025 ഓഗസ്റ്റ്). 
  • ഉയർന്ന അപകടസാധ്യതയുള്ള മിക്ക AI സിസ്റ്റങ്ങൾക്കുമുള്ള ബാധ്യതകൾ നിയമം പ്രാബല്യത്തിൽ വന്ന് 24 മാസം കഴിഞ്ഞ് ബാധകമാകും (2026 ഓഗസ്റ്റ്). 

കാര്യമായ മാറ്റത്തിന് വിധേയമാകാത്ത നിലവിലുള്ള GPAI സിസ്റ്റങ്ങൾക്കും AI നിയമത്തിന്റെ അനുബന്ധം X-ൽ തിരിച്ചറിഞ്ഞ വലിയതോതിലുള്ള വിവരസാങ്കേതിക സിസ്റ്റങ്ങളുടെ ഘടകങ്ങളായ ചില AI സിസ്റ്റങ്ങൾക്കും 36 മാസത്തെ ദൈർഘ്യമേറിയ നടപ്പാക്കൽ സമയപരിധി ലഭിക്കും (2027 ഓഗസ്റ്റ്).

Who is covered?

AI നിയമം പ്രധാനമായും “AI സിസ്റ്റങ്ങൾക്കാണ്” ബാധകമാകുന്നത്. നിയമം അവയെ ഇങ്ങനെ നിർവചിക്കുന്നു: “വ്യത്യസ്ത തലത്തിലുള്ള സ്വയംഭരണത്തോടെ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത, വിന്യാസത്തിനുശേഷം പൊരുത്തപ്പെടാനുള്ള ശേഷി പ്രകടിപ്പിച്ചേക്കാവുന്ന, വ്യക്തമായതോ പരോക്ഷമായതോ ആയ ലക്ഷ്യങ്ങൾക്കായി ലഭിക്കുന്ന വിവരങ്ങളിൽനിന്ന് ഭൗതികമോ സാങ്കൽപ്പികമോ ആയ പരിതസ്ഥിതികളെ സ്വാധീനിക്കാൻ കഴിയുന്ന പ്രവചനങ്ങൾ, ഉള്ളടക്കം, ശുപാർശകൾ, തീരുമാനങ്ങൾ തുടങ്ങിയ ഫലങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്ന് അനുമാനിക്കുന്ന യന്ത്രാധിഷ്ഠിത സിസ്റ്റം.” ഈ നിർവചനം 2023-ൽ OECD പുറത്തിറക്കിയ “AI സിസ്റ്റങ്ങൾ” എന്ന നിർവചനത്തോടും കൃത്രിമബുദ്ധിയുടെ സുരക്ഷിതവും ഭദ്രവും വിശ്വസനീയവുമായ വികസനവും ഉപയോഗവും സംബന്ധിച്ച ബൈഡൻ ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് 14110-ൽ ഉപയോഗിച്ച നിർവചനത്തോടും പൊതുവേ പൊരുത്തപ്പെടുന്നു.  

AI സിസ്റ്റങ്ങളുടെ ദാതാക്കളെയും വിന്യാസക്കാരെയും AI നിയമം വേർതിരിച്ചുകാണുന്നു എന്നത് പ്രധാനമാണ്. OpenAI പോലെ AI സിസ്റ്റമോ പൊതുവായ ആവശ്യങ്ങൾക്കുള്ള AI മോഡലോ വികസിപ്പിക്കുന്ന സ്ഥാപനങ്ങളാണ് ദാതാക്കൾ. AI സിസ്റ്റമോ പൊതുവായ ആവശ്യങ്ങൾക്കുള്ള AI മോഡലോ മറ്റുള്ളവരെക്കൊണ്ട് വികസിപ്പിച്ച് അത് വിപണിയിൽ ലഭ്യമാക്കുന്ന സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പണം ഈടാക്കിയോ സൗജന്യമായോ സ്വന്തം പേരിലോ വ്യാപാരമുദ്രയിലോ AI സിസ്റ്റം ഉപയോഗത്തിൽ കൊണ്ടുവരുന്ന സ്ഥാപനങ്ങളും ഇതിൽപ്പെടും. 

ഒരു നിർദിഷ്ട ഉപയോഗസാഹചര്യത്തിൽ GPT‑4o സംയോജിപ്പിക്കുന്നതുപോലെ, ഈ സിസ്റ്റങ്ങളോ മോഡലുകളോ സ്വന്തം പ്രയോഗങ്ങളിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കളോ പങ്കാളികളോ ആണ് വിന്യാസക്കാർ. AI നിയമപ്രകാരമുള്ള മിക്ക ബാധ്യതകളും വിന്യാസക്കാർക്കുപകരം ദാതാക്കൾക്കാണ് ബാധകമാകുന്നത്. എങ്കിലും, സ്വന്തം AI സിസ്റ്റത്തിൽ ഒരു AI മോഡൽ സംയോജിപ്പിക്കുന്ന വിന്യാസക്കാരൻ നിയമപ്രകാരം ദാതാവായി മാറാമെന്നത് ശ്രദ്ധിക്കണം. AI സിസ്റ്റത്തിൽ സ്വന്തം വ്യാപാരമുദ്ര ഉപയോഗിക്കുകയോ ദാതാവ് ഉദ്ദേശിക്കാത്ത വിധത്തിൽ സിസ്റ്റം പരിഷ്കരിക്കുകയോ ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്.

Application to companies established outside the EU

വളരെ വിപുലമായ നിരവധി സാഹചര്യങ്ങളിൽ EU-യ്ക്ക് പുറത്തുള്ള സ്ഥാപനങ്ങളും AI നിയമം പാലിക്കേണ്ടിവരും.  ഉദാഹരണത്തിന്, ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ നിയമം ബാധകമാണ്. 

  • കമ്പനി EU-യിലോ മറ്റൊരു രാജ്യത്തിലോ സ്ഥാപിതമാണോ എന്നത് പരിഗണിക്കാതെ ഒരു ദാതാവ് EU വിപണിയിൽ AI സിസ്റ്റമോ GPAI മോഡലോ ലഭ്യമാക്കുമ്പോൾ. 
  • AI സിസ്റ്റത്തിന്റെ വിന്യാസക്കാർ EU-യിൽ സ്ഥാപിതരാകുകയോ അവിടെ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ. 
  • AI സിസ്റ്റങ്ങളുടെ ദാതാക്കളും വിന്യാസക്കാരും മറ്റൊരു രാജ്യത്ത് സ്ഥാപിതരോ സ്ഥിതിചെയ്യുന്നവരോ ആണെങ്കിലും, AI സിസ്റ്റം സൃഷ്ടിക്കുന്ന ഫലം EU-യിൽ ഉപയോഗിക്കുമ്പോൾ.

AI നിയമത്തിന്റെ വിപുലമായ രാജ്യാതീത പ്രാബല്യം കാരണം, യൂറോപ്യൻ ഇതര കമ്പനികൾ EU-യ്ക്കുള്ളിലാണോ പ്രവർത്തിക്കുന്നത് എന്നത് പരിഗണിക്കാതെ EU ഉപഭോക്താക്കൾക്ക് സേവനം നൽകാൻ നിയമം പാലിക്കേണ്ടതുണ്ട്.

Risk-Based Regulation

ഉയർന്നതും അസ്വീകാര്യവുമായ അപകടസാധ്യതയുള്ള AI സിസ്റ്റങ്ങൾക്കുള്ള നിർദിഷ്ട ആവശ്യകതകളോടെ, അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടിലാണ് AI നിയമം നിർമിച്ചിരിക്കുന്നത്. ബാധകമായ നിയന്ത്രണ ബാധ്യതകൾ നിർണയിക്കാൻ കമ്പനികൾ അവരുടെ AI സിസ്റ്റങ്ങളുടെ അപകടനില തരംതിരിക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. വ്യത്യസ്ത ബാധ്യതകളുള്ള AI സിസ്റ്റങ്ങളുടെ വിവിധ വിഭാഗങ്ങളും തലങ്ങളും നിയമം നിർവചിക്കുന്നു.

Prohibited AI Practices

വ്യക്തികളുടെ അവകാശങ്ങൾക്ക് അസ്വീകാര്യമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് കണക്കാക്കുന്ന ചില AI സമ്പ്രദായങ്ങൾ പൂർണമായി നിരോധിച്ചിരിക്കുന്നു. ഈ സമ്പ്രദായങ്ങളിൽ ഉൾപ്പെടുന്നവ.   

  • പെരുമാറ്റത്തിൽ മാറ്റം വരുത്താനും അറിവോടെയുള്ള തീരുമാനമെടുക്കൽ ദുർബലപ്പെടുത്താനും അതുവഴി കാര്യമായ ദോഷമുണ്ടാക്കാനും ഉപബോധതലത്തിലുള്ളതോ സ്വാധീനിക്കുന്നതോ വഞ്ചനാപരമോ ആയ വിദ്യകൾ വിന്യസിക്കൽ. 
  • പ്രായം, വൈകല്യം, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൗർബല്യങ്ങൾ ചൂഷണം ചെയ്ത് പെരുമാറ്റത്തിൽ മാറ്റം വരുത്തുകയും കാര്യമായ ദോഷമുണ്ടാക്കുകയും ചെയ്യൽ. 
  • വംശം, രാഷ്ട്രീയാഭിപ്രായങ്ങൾ, തൊഴിലാളി സംഘടനയിലെ അംഗത്വം, മതപരമോ ദാർശനികമോ ആയ വിശ്വാസങ്ങൾ, ലൈംഗികജീവിതം, ലൈംഗിക ആഭിമുഖ്യം തുടങ്ങിയ സംവേദനക്ഷമമായ സവിശേഷതകൾ അനുമാനിക്കുന്ന ജൈവമിതീയ വർഗീകരണ സിസ്റ്റങ്ങൾ. നിയമപരമായി ലഭിച്ച വിവരസമുച്ചയങ്ങൾ അടയാളപ്പെടുത്താനോ അരിക്കാനോ നിയമപാലന ആവശ്യങ്ങൾക്കോ ഉള്ള പരിമിതമായ ഒഴിവുകൾ ഇതിനുണ്ട്. 
  • സാമൂഹിക പെരുമാറ്റമോ വ്യക്തിഗത സവിശേഷതകളോ അടിസ്ഥാനമാക്കി വ്യക്തികളെയോ സമൂഹങ്ങളെയോ വിലയിരുത്തുകയോ തരംതിരിക്കുകയോ ചെയ്ത് അവർക്ക് ദോഷമുണ്ടാക്കുന്ന സാമൂഹിക മൂല്യനിർണയ സിസ്റ്റങ്ങൾ. 
  • വ്യക്തിവിവര വിശകലനമോ വ്യക്തിത്വ സവിശേഷതകളോ മാത്രം അടിസ്ഥാനമാക്കി ഒരാൾ കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത വിലയിരുത്തൽ. ഇതിന് പരിമിതമായ ഒഴിവുകളുണ്ട്. 
  • ഇന്റർനെറ്റിൽനിന്നോ നിരീക്ഷണക്യാമറ ദൃശ്യങ്ങളിൽനിന്നോ മുഖചിത്രങ്ങൾ ലക്ഷ്യമില്ലാതെ ശേഖരിച്ച് മുഖം തിരിച്ചറിയൽ വിവരശേഖരങ്ങൾ സൃഷ്ടിക്കൽ.
  • ജോലിസ്ഥലങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ വികാരങ്ങൾ അനുമാനിക്കൽ. 
  • നിയമപാലനത്തിനായി പൊതുസ്ഥലങ്ങളിൽ തത്സമയ വിദൂര ജൈവമിതീയ തിരിച്ചറിയൽ നടത്തൽ. ഇതിന് ചില ഒഴിവുകളുണ്ട്.

High-Risk AI Systems

ആരോഗ്യത്തിനോ സുരക്ഷയ്ക്കോ വ്യക്തികളുടെ മൗലികാവകാശങ്ങൾക്കോ കാര്യമായ ഭീഷണി ഉയർത്തുമെന്ന് നിയമം നിർണയിച്ചിട്ടുള്ള, ഉയർന്ന അപകടസാധ്യതയുള്ള AI (HRAI) എന്ന വിഭാഗത്തിലെ സിസ്റ്റങ്ങൾക്ക് കർശനമായ ബാധ്യതകൾ ഏർപ്പെടുത്തുന്നു. ഇതിൽ ഉൾപ്പെടുന്നവ: a) മറ്റ് EU നിയമങ്ങൾക്ക് വിധേയമായ ഉൽപ്പന്നത്തിന്റെ സുരക്ഷാ ഘടകങ്ങളായ സിസ്റ്റങ്ങൾ. b) വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിർണയിക്കൽ, തൊഴിലാളികളെ നിയമിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യൽ, അവരുടെ പ്രകടനം നിരീക്ഷിക്കൽ, പൊതുസഹായത്തിനുള്ള അർഹതയോ വായ്പായോഗ്യതയോ നിർണയിക്കൽ, ആരോഗ്യ ഇൻഷുറൻസിന്റെ അർഹതയും നിരക്കും വിലയിരുത്തൽ തുടങ്ങിയ നിർദിഷ്ട ഉപയോഗസാഹചര്യങ്ങൾ.  

HRAI സിസ്റ്റങ്ങൾ കർശനമായ നിയന്ത്രണ ബാധ്യതകൾ പാലിക്കണം. ഒരു HRAI സിസ്റ്റത്തിന്റെ ജീവിതചക്രത്തിലുടനീളം അപകടസാധ്യതകളും ലഘൂകരണ തന്ത്രങ്ങളും തുടർച്ചയായി വിലയിരുത്താനുള്ള അപകടനിയന്ത്രണ സംവിധാനം സ്ഥാപിക്കൽ, പക്ഷപാതത്തിന്റെ അപകടസാധ്യത പരിശോധിച്ച് വിലയിരുത്താനുള്ള സമഗ്ര വിവരഭരണ നടപടികൾ, സിസ്റ്റം വിപണിയിലെത്തിക്കുന്നതിനുമുമ്പ് വിശദമായ സാങ്കേതിക രേഖകൾ തയ്യാറാക്കൽ, തുടർച്ചയായ നിരീക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

Minimal or Minor-Risk AI Systems

അസ്വീകാര്യമോ ഉയർന്നതോ ആയ അപകടസാധ്യതകളില്ലാത്ത മറ്റ് AI സിസ്റ്റങ്ങൾക്ക് സുതാര്യതാ ബാധ്യതകൾപോലുള്ള പരിമിതമായ ആവശ്യകതകൾ മാത്രമേ ബാധകമാകൂ. ഉദാഹരണത്തിന്, ചാറ്റ്ബോട്ടുപോലുള്ള AI സിസ്റ്റവുമായി ആശയവിനിമയം നടത്തുമ്പോൾ വ്യക്തികളെ അക്കാര്യം അറിയിക്കണമെന്നും കൃത്രിമമായി മാറ്റം വരുത്തിയ ചിത്രങ്ങൾ, ശബ്ദം, ദൃശ്യ ഉള്ളടക്കം എന്നിവ വ്യക്തമായി അടയാളപ്പെടുത്തണമെന്നും നിയമം വ്യക്തമാക്കുന്നു. വിപണിയിലുള്ള മിക്ക AI സിസ്റ്റങ്ങളും ഈ വിഭാഗത്തിൽപ്പെടാനാണ് സാധ്യത.

General Purpose AI (GPAI)

OpenAI പോലുള്ള പൊതുവായ ആവശ്യങ്ങൾക്കുള്ള AI മോഡലുകളുടെയും സിസ്റ്റങ്ങളുടെയും ദാതാക്കൾക്ക് ഇനിപ്പറയുന്ന പ്രത്യേക ആവശ്യകതകൾ ബാധകമാണ്. 

  • മോഡലിന്റെ വിശദമായ സാങ്കേതിക രേഖകൾ തയ്യാറാക്കുകയും ആവശ്യപ്പെടുമ്പോൾ AI കാര്യാലയത്തിന് നൽകുകയും ചെയ്യുക.
  • GPAI മോഡൽ ഉപയോഗിച്ച് സ്വന്തം AI സിസ്റ്റങ്ങൾ വികസിപ്പിക്കുന്ന വിന്യാസക്കാർക്കായി രേഖകൾ തയ്യാറാക്കുക.
  • EU പകർപ്പവകാശ നിയമം പാലിക്കാൻ ഉദ്ദേശിച്ചുള്ള നയങ്ങൾ നടപ്പാക്കുക.
  • GPAI മോഡലിനെ പരിശീലിപ്പിക്കാൻ ഉപയോഗിച്ച ഉള്ളടക്കത്തിന്റെ സംഗ്രഹം നൽകുക. 

കൂടാതെ, “വ്യവസ്ഥാപരമായ അപകടസാധ്യതകൾ” സൃഷ്ടിക്കുമെന്ന് കണക്കാക്കുന്ന ഉയർന്ന സ്വാധീനശേഷിയുള്ള GPAI മോഡലുകളുടെ ദാതാക്കൾക്കും ഇനിപ്പറയുന്ന ആവശ്യകതകൾ ബാധകമാണ്. വലിയ അളവിലുള്ള കണക്കുകൂട്ടൽ ശേഷി ഉപയോഗിച്ച് പരിശീലിപ്പിച്ച, സാങ്കേതികമായി 10^25 FLOPs എന്ന് നിർവചിച്ച മോഡലുകൾ ഇതിന് ഉദാഹരണമാണ്. 

  • വ്യവസ്ഥാപരമായ അപകടസാധ്യതകൾ തിരിച്ചറിയാനും ലഘൂകരിക്കാനും മോഡൽ വിലയിരുത്തലുകൾ നടത്തുകയും സൃഷ്ടിക്കുന്ന അപകടസാധ്യതകൾ തുടർച്ചയായി വിലയിരുത്തി ലഘൂകരിക്കുകയും ചെയ്യുക.
  • ഈ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന മോഡലുകളെക്കുറിച്ച് EU കമ്മീഷനെ അറിയിക്കുക.
  • ഗുരുതര സംഭവങ്ങൾ നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുക. 
  • മോഡലിനും അതിന്റെ ഭൗതിക അടിസ്ഥാനസൗകര്യത്തിനും ഉചിതമായ സൈബർസുരക്ഷാ നടപടികൾ നടപ്പാക്കുക.

AI നിയമത്തിന്റെ ആവശ്യകതകൾ പാലിക്കുന്നുവെന്ന് തെളിയിക്കാൻ GPAI മോഡൽ ദാതാക്കൾക്ക് ഒരു പ്രവർത്തനച്ചട്ടത്തെ ആശ്രയിക്കാനാകും. ഈ ബാധ്യതകൾ നടപ്പാക്കുന്നതിനുള്ള നിർദിഷ്ട വിശദാംശങ്ങൾക്ക് ഈ പ്രവർത്തനച്ചട്ടങ്ങൾ അടിത്തറയിടാൻ സാധ്യതയുണ്ട്. അടുത്ത 9 മാസത്തിൽ അവ വികസിപ്പിക്കുമ്പോൾ EU AI കാര്യാലയവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 

Next Steps and How to Prepare for Compliance

EU AI നിയമം പാലിക്കാൻ OpenAI പ്രതിജ്ഞാബദ്ധമാണ്. നിയമം നടപ്പാക്കുമ്പോൾ പുതിയ EU AI കാര്യാലയവുമായി ഞങ്ങൾ അടുത്ത് പ്രവർത്തിക്കും. വരും മാസങ്ങളിൽ ഞങ്ങളുടെ GPAI മോഡലുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദാതാക്കൾക്കും വിന്യാസക്കാർക്കുമായി സാങ്കേതിക രേഖകളും മറ്റ് മാർഗനിർദേശങ്ങളും തയ്യാറാക്കുന്നത് ഞങ്ങൾ തുടരും. അതോടൊപ്പം യൂറോപ്യൻ വിപണിയിലും പുറത്തും നൽകുന്ന മോഡലുകളുടെ ഭദ്രതയും സുരക്ഷയും മെച്ചപ്പെടുത്തും.   

AI നിയമം എങ്ങനെ പാലിക്കണമെന്ന് നിങ്ങളുടെ സ്ഥാപനം നിർണയിക്കുകയാണെങ്കിൽ, ആദ്യം നിയമത്തിന്റെ പരിധിയിൽ വരുന്ന AI സിസ്റ്റങ്ങൾ തരംതിരിക്കാൻ ശ്രമിക്കണം. നിങ്ങൾ ഉപയോഗിക്കുന്ന GPAI മോഡലുകളും മറ്റ് AI സിസ്റ്റങ്ങളും തിരിച്ചറിയുക, അവ എങ്ങനെ തരംതിരിച്ചിരിക്കുന്നുവെന്ന് നിർണയിക്കുക, നിങ്ങളുടെ ഉപയോഗസാഹചര്യങ്ങളിൽനിന്ന് ഉണ്ടാകുന്ന ബാധ്യതകൾ പരിഗണിക്കുക. നിയമത്തിന്റെ പരിധിയിൽ വരുന്ന ഏതെങ്കിലും AI സിസ്റ്റവുമായി ബന്ധപ്പെട്ട് നിങ്ങൾ ദാതാവാണോ വിന്യാസക്കാരനാണോ എന്നും നിർണയിക്കണം. ഈ വിഷയങ്ങൾ സങ്കീർണമാകാം. അതിനാൽ സംശയങ്ങളുണ്ടെങ്കിൽ നിയമോപദേശം തേടണം.