OpenAI Marketplace ഉപഭോക്തൃ പ്രോഗ്രാം നിബന്ധനകൾ
OpenAI Marketplace Program (“Marketplace Program”) OpenAI ഉപഭോക്താക്കൾക്ക് (ഓരോരുത്തരും “ഉപഭോക്താവ്”) അംഗീകൃത മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ (ഓരോരുത്തരും “യോഗ്യതയുള്ള പങ്കാളി ഉൽപ്പന്നം”) OpenAI മാർക്കറ്റ്പ്ലേസിൽ (“മാർക്കറ്റ്പ്ലേസ്”) നിന്നും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന മൂന്നാം കക്ഷി ദാതാക്കൾ (“പങ്കാളികൾ”) വാങ്ങാൻ അനുവദിക്കുന്നു. ഈ നിബന്ധനകൾക്ക് വിധേയമായി, Marketplace Program വഴി നടത്തുന്ന വാങ്ങലുകൾ ഉപഭോക്താവിന്റെ ബാധകമായ OpenAI ഓർഡർ ഫോമിൽ ൽ രേഖപ്പെടുത്തിയിട്ടുള്ള കുറഞ്ഞ ചെലവ് പരിധിയിലേക്ക് കണക്കാക്കാവുന്നതാണ്. ഓരോ യോഗ്യതയുള്ള പങ്കാളി ഉൽപ്പന്നവും ഉപഭോക്താവ് വാങ്ങുന്നത് ബന്ധപ്പെട്ട പങ്കാളിയുമായുള്ള പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ നിബന്ധനകൾ ഉപഭോക്താവിന്റെ ബാധകമായ OpenAI Order Form-നെ നിയന്ത്രിക്കുന്ന കരാറിനും ആ OpenAI Order Form-നും (“OpenAI കരാർ”) അനുബന്ധമായിട്ടുള്ളതാണ്.
യോഗ്യതയും കുറഞ്ഞ പ്രതിബദ്ധതാ തുകകളും. Marketplace Program-ൽ പങ്കെടുക്കുന്നതിന്, ഇമെയിൽ ഉൾപ്പെടെയുള്ള മറ്റേതെങ്കിലും രേഖാമൂലമുള്ള അനുമതി OpenAI നൽകിയിട്ടില്ലെങ്കിൽ, ഉപഭോക്താവിന് കുറഞ്ഞത് US$1,000,000 എങ്കിലും പ്രതിബദ്ധതാ തുകയായി രേഖപ്പെടുത്തിയ ഒരു ഓർഡർ ഫോം OpenAI-യുമായി നേരിട്ട് ഉണ്ടായിരിക്കണം (“OpenAI ഓർഡർ ഫോം”). “പ്രതിബദ്ധതാ തുക” എന്നാൽ ബാധകമായ OpenAI ഓർഡർ ഫോമിലെ “പ്രതിബദ്ധതാ തുക” എന്നതിന് കീഴിൽ വ്യക്തമാക്കിയിരിക്കുന്ന തുക എന്നാണ് അർത്ഥം. ബാധകമായ OpenAI ഓർഡർ ഫോമിലോ അതിന്റെ ഭേദഗതിയിലോ യോഗ്യമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുള്ള OpenAI API, ChatGPT/Codex സേവനങ്ങൾക്കായുള്ള പ്രതിബദ്ധതാ തുകകളിലേക്ക് മാത്രമേ യോഗ്യതയുള്ള പങ്കാളി ചെലവ് ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.
യോഗ്യമായ പങ്കാളി ചെലവ്. “യോഗ്യമായ പങ്കാളി ചെലവ്” എന്നാൽ താഴെ പറയുന്ന സമയ നിബന്ധനകൾക്ക് വിധേയമായി, കിഴിവുകൾ, റിബേറ്റുകൾ, ക്രെഡിറ്റുകൾ, റീഫണ്ടുകൾ, തിരിച്ചെടുക്കലുകൾ എന്നിവ കുറച്ചശേഷം, യോഗ്യമായ പങ്കാളി ഉൽപ്പന്നത്തിനായി ഉപഭോക്താവ് യഥാർത്ഥത്തിൽ അടയ്ക്കുന്ന തുകയെയാണ് സൂചിപ്പിക്കുന്നത്; നികുതികൾ, ബാങ്ക്-ധനകാര്യ ചാർജുകൾ, പിഴകൾ, ഡാറ്റ, പ്രൊഫഷണൽ സേവനങ്ങൾ, പിന്തുണ അല്ലെങ്കിൽ അംഗീകൃതമല്ലാത്ത മറ്റ് ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഉള്ള ചാർജുകൾ എന്നിവ ഇതിന് യോഗ്യമായിരിക്കില്ല. ഉപഭോക്താവ് പ്രോഗ്രാമിൽ പങ്കാളിയാകുന്ന തീയതിക്ക് മുമ്പ് നടത്തിയ വാങ്ങലുകൾ ഇതിന് യോഗ്യമാകില്ല; എന്നാൽ OpenAI അതിന് അനുമതി നൽകുകയും ആ അനുമതിയിൽ പറയുന്ന നിബന്ധനകൾ പാലിക്കുകയും ചെയ്താൽ ഇവ ഉൾപ്പെടുത്താവുന്നതാണ്. ഉപഭോക്താവിന് മാർക്കറ്റ്പ്ലേസ് യോഗ്യത ലഭിക്കുന്നതിന് മുമ്പ് ഒരു പങ്കാളിയുമായി നിലവിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാങ്ങലുകൾ ഇതിന് യോഗ്യമാകില്ല; എന്നാൽ OpenAI അതിന് അനുമതി നൽകുകയും ആ അനുമതിയിൽ പറയുന്ന നിബന്ധനകൾ പാലിക്കുകയും ചെയ്താൽ ഇവ ഉൾപ്പെടുത്താവുന്നതാണ്.
ഒരു പങ്കാളി ഉൽപ്പന്നം വാങ്ങൽ. Marketplace Program-ൽ പങ്കെടുക്കാനുള്ള ഉപഭോക്താവിന്റെ യോഗ്യത സംബന്ധിച്ച് OpenAI ഉപഭോക്താവിന് രേഖാമൂലമുള്ള സ്ഥിരീകരണം നൽകും, അതിൽ ഉപഭോക്താവിന്റെ പങ്കാളിത്ത തീയതിയും ബാധകമായ ഏതെങ്കിലും വാങ്ങൽ നിബന്ധനകളും വ്യക്തമാക്കും. Marketplace Program-ന് കീഴിൽ ഒരു വാങ്ങൽ നടത്തുമ്പോൾ, ഉപഭോക്താവ് ആ സ്ഥിരീകരണ രേഖ ബന്ധപ്പെട്ട പങ്കാളിക്ക് നൽകേണ്ടതാണ്. ഓരോ വാങ്ങലും ഈ നിബന്ധനകൾക്കും സ്ഥിരീകരണ രേഖയിൽ വ്യക്തമാക്കിയിട്ടുള്ള ബാധകമായ മറ്റ് വ്യവസ്ഥകൾക്കും വിധേയമായിരിക്കും. യോഗ്യമായ പങ്കാളി ഉൽപ്പന്നത്തിനായി പങ്കാളിയും ഉപഭോക്താവും നേരിട്ട് കരാറിൽ ഏർപ്പെടേണ്ടതാണ്; കൂടാതെ പങ്കാളി നേരിട്ട് ഉപഭോക്താവിന് ഇൻവോയ്സ് നൽകുകയും തുക ഈടാക്കുകയും ചെയ്യും. യോഗ്യതയുള്ള പങ്കാളി ഉൽപ്പന്നങ്ങളുടെ ബാധകമായ നികുതികൾ നൽകാൻ ഉപഭോക്താവ് ബാധ്യസ്തനാണ്; നിയമപ്രകാരം ആവശ്യമെങ്കിൽ, സാഹചര്യത്തിനനുസരിച്ച് പങ്കാളിയോ OpenAI-യോ ഈ നികുതികൾ ഈടാക്കുന്നതായിരിക്കും. OpenAI നിശ്ചയിച്ചിട്ടുള്ള സ്ഥിരീകരണ പ്രക്രിയയിലൂടെ, ഉപഭോക്താവിന് തങ്ങളുടെ യോഗ്യതയുള്ള പങ്കാളി ചെലവുകൾ തങ്ങളുടെ കുറഞ്ഞ പ്രതിബദ്ധതാ തുകയിലേക്ക് ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കാവുന്നതാണ്. ഒരു ഇടപാടിനായുള്ള തുകകൾ ഉൾപ്പെടുത്താൻ ഉപഭോക്താവ് പ്രത്യേകം അനുമതി നൽകിയിട്ടില്ലെങ്കിൽ OpenAI ആ തുകകൾ കണക്കാക്കുന്നതല്ല.
പ്രതിബദ്ധതാ കാലയളവും ബഹുവർഷ വാങ്ങലുകളും. “പ്രതിബദ്ധതാ കാലയളവ്” എന്നാൽ ഉപഭോക്താവ് തങ്ങളുടെ കുറഞ്ഞ ചെലവ് പരിധി പൂർത്തിയാക്കേണ്ടതിനായി ബാധകമയ് OpenAI ഓർഡർ ഫോമിൽ വ്യക്തമാക്കിയിട്ടുള്ള ഓരോ വാർഷിക കാലയളവാണ്. ഒന്നിലധികം വർഷങ്ങളുള്ള ഒരു OpenAI ഓർഡർ ഫോമിൽ ഓരോ പ്രതിബദ്ധതയ്ക്കും പ്രത്യേകം പ്രതിബദ്ധതാ കാലയളവ് ഉണ്ടായിരിക്കും. ഒരു പങ്കാളി സബ്സ്ക്രിപ്ഷന്റെ ഒരു സമയത്ത് പരമാവധി പന്ത്രണ്ട് മാസത്തെ നിരക്കുകൾ മാത്രമേ OpenAI കണക്കാക്കുകയുളളൂ. ഒന്നിലധികം വർഷങ്ങളുള്ള ഒരു പങ്കാളി സബ്സ്ക്രിപ്ഷനിൽ, ഓരോ സബ്സ്ക്രിപ്ഷൻ വർഷവും ആരംഭിക്കുന്നത് ആ സബ്സ്ക്രിപ്ഷൻ തുടങ്ങിയ തീയതിലോ അല്ലെങ്കിൽ അതിന്റെ വാർഷിക തീയതിലോ ആയിരിക്കും. ഉപഭോക്താവ് മുൻകൂട്ടി പണം നൽകിയിട്ടുണ്ടെങ്കിൽ പോലും, തുടർന്നുള്ള ഓരോ സബ്സ്ക്രിപ്ഷൻ വർഷത്തെയും ചാർജുകൾ ആ വർഷം ആരംഭിച്ചതിന് ശേഷം മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. പങ്കാളി ആ സബ്സ്ക്രിപ്ഷൻ വർഷത്തെ ചാർജുകൾ വ്യക്തമാക്കുന്ന ബാധകമായ ഇൻവോയ്സ് സമർപ്പിക്കുകയോ വീണ്ടും സമർപ്പിക്കുകയോ ചെയ്യണം. ഓരോ അപേക്ഷയും ബാധകമായ പ്രതിബദ്ധതാ കാലയളവിനും ഉപയോഗിക്കാത്ത മാർക്കറ്റ്പ്ലേസ് അലവൻസിനും ബാക്കിയുള്ള പ്രതിബദ്ധതാ തുകയ്ക്കും വിധേയമായിരിക്കും. ഒരേ ചാർജുകൾ ഒന്നിലധികം തവണ കണക്കിലെടുക്കാൻ കഴിയില്ല. ഒരു പങ്കാളി സബ്സ്ക്രിപ്ഷന്റെ പന്ത്രണ്ട് മാസം വരെയുള്ള കാലയളവിലെ യോഗ്യമായ ചാർജുകൾ, ആ സബ്സ്ക്രിപ്ഷൻ കാലയളവ് ബാധകമായ പ്രതിബദ്ധതാ കാലയളവിനപ്പുറം നീളുകയാണെങ്കിൽ പോലും ഉൾപ്പെടുത്താവുന്നതാണ്; എന്നാൽ ആ പ്രതിബദ്ധതാ കാലയളവിനുള്ളിൽ തന്നെ OpenAI-യ്ക്ക് ഇൻവോയ്സ് ലഭിച്ചിരിക്കണം എന്നു മാത്രം.
മാർക്കറ്റ്പ്ലേസ് അലവൻസ്. OpenAI മറ്റൊന്നും രേഖാമൂലം സമ്മതിച്ചിട്ടില്ലെങ്കിൽ, ഉപഭോക്താവിന്റെ “മാർക്കറ്റ്പ്ലേസ് അലവൻസ്” എന്നത് ബാധകമായ പ്രതിബദ്ധതാ കാലായാളവിലേക്കുള്ള അവരുടെ ആകെ പ്രതിബദ്ധതാ തുകയുടെ 25% ആയിരിക്കും. ഈ അലവൻസ് എല്ലാ പങ്കാളികൾക്കും കൂട്ടായി ബാധകമായിട്ടുള്ളതാണ്, കൂടാതെ ഇതിനകം ഉൾപ്പെടുത്തിയ തുകകൾ ഇതിലേക്ക് കണക്കാക്കുന്നതുമാണ്. പിന്നീട് നൽകുന്ന ഇൻവോയ്സുകൾ പുതിയൊരു അലവൻസ് സൃഷ്ടിക്കുന്നതല്ല. ഒന്നിലധികം വർഷങ്ങളുള്ള ഒരു OpenAI ഓർഡർ ഫോമിൽ, ഓരോ പ്രതിബദ്ധതാ കാലയളവിനും പ്രത്യേകം മാർക്കറ്റ്പ്ലേസ് അലവൻസ് ബാധകമായിരിക്കും. ഉപയോഗിക്കാത്ത ഏതൊരു അലവൻസും ആ പ്രതിബദ്ധതാ കാലയാളവിന്റെ അവസാനം കാലഹരണപ്പെടുന്നതാണ്; ഇത് മറ്റൊരു പ്രതിബദ്ധതാ തുകയിലേക്കോ അക്കൗണ്ടിലേക്കോ മാറ്റാൻ സാധ്യമല്ല.
OpenAI ചെലവുകൾ കണക്കാക്കുന്ന വിധം. പങ്കാളിയുടെ ഇൻവോയ്സുകളിൽ കാണിച്ചിരിക്കുന്ന യോഗ്യമായ തുകകൾ, അവ OpenAI-യ്ക്ക് ലഭിക്കുന്ന ക്രമത്തിൽ, പരിശോധനകൾക്ക് വിധേയമായി ഉപഭോക്താവിന്റെ പ്രതിബദ്ധതാ തുകയിലേക്ക് അതേ മൂല്യത്തിൽ OpenAI ഉൾപ്പെടുത്തുന്നതാണ്. ഇതിനകം വന്നിട്ടുള്ള OpenAI സേവന നിരക്കുകളും മുമ്പ് ഉൾപ്പെടുത്തിയ പങ്കാളി ചെലവുകളും കണക്കിലെടുത്ത ശേഷം ഉപയോഗിക്കാത്ത മാർക്കറ്റ്പ്ലേസ് അലവൻസിനും ബാക്കിയുള്ള പ്രതിബദ്ധതാ തുകയ്ക്കും ഉള്ളിൽ നിന്നുകൊണ്ട് മാത്രമായിരിക്കും ഓരോ അപേക്ഷയും അനുവദിക്കുക. ഉപഭോക്താവ് പങ്കാളിക്ക് പണം നൽകുന്നതിന് മുമ്പ് തുക ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഈ നിബന്ധനകൾക്ക് കീഴിലുള്ള മാറ്റങ്ങൾക്ക് വിധേയമായിരിക്കും. ഇങ്ങനെ ഉൾപ്പെടുത്തുന്ന തുകകൾ ഉപഭോക്താവ് ഇനി പൂർത്തിയാക്കേണ്ട പ്രതിബദ്ധതാ തുകയുടെ ഭാഗത്തിൽ നിന്ന് കുറയ്ക്കും. എന്നാൽ ഇവ പങ്കാളിയുടെ ഇൻവോയ്സ് തുക തീർപ്പാക്കുന്നതിനോ OpenAI ഉപയോഗ ക്രെഡിറ്റുകൾ നിർമ്മിക്കുന്നതിനോ OpenAI സേവന നിരക്കുകൾ കുറയ്ക്കുന്നതിനോ അല്ലെങ്കിൽ ഉപഭോക്താവിന് പണമോ റീഫണ്ടോ ലഭിക്കുന്നതിനോ അർഹമാക്കുന്നില്ല. OpenAI ഓർഡർ ഫോമിൽ മറ്റ് വ്യവസ്ഥകളില്ലെങ്കിൽ നിലവിലുള്ള OpenAI പ്രീപേയ്ഡ് ബാലൻസുകളിലും ക്രെഡിറ്റുകളിലും മാറ്റമുണ്ടാകില്ല. OpenAI സേവന നിരക്കുകൾക്കും ബാക്കിയുള്ള പ്രതിബദ്ധതാ കുറവുകൾക്കും ഉപഭോക്താവ് തന്നെയായിരിക്കും ബാധ്യസ്ഥൻ. OpenAI രേഖാമൂലം മറ്റ് അനുമതി നൽകിയിട്ടില്ലെങ്കിൽ ബാധകമായ പ്രതിബദ്ധതാ കാലയളവിലും ഉപഭോക്താവ് പങ്കാളിയായ തീയതിക്ക് ശേഷവും ആയിരിക്കണം OpenAI-യ്ക്ക് ഇൻവോയ്സ് ലഭിക്കേണ്ടത്.
ചെലവഴിക്കാനുള്ള ഒന്നിലധികം പ്രതിബദ്ധതകൾ. ഒന്നിലധികം OpenAI ഓർഡർ ഫോമുകൾക്ക് കീഴിൽ ഉപഭോക്താവിന് യോഗ്യമായ പ്രതിബദ്ധതാ തുകകൾ ഉണ്ടെങ്കിൽ, ഇൻവോയ്സ് ചെയ്ത തുക ഏത് പ്രതിബദ്ധതയിലേക്കാണ് ഉൾപ്പെടുത്തേണ്ടതെന്ന് ബാധകമായ മാർക്കറ്റ്പ്ലേസ് അലവൻസിനും പ്രതിബദ്ധതാ കാലയളവിനും വിധേയമായി, OpenAI തീരുമാനിക്കുന്നതായിരിക്കും. OpenAI-യുടെ അംഗീകാരത്തിന് വിധേയമായി, ഉപഭോക്താവിന് മറ്റൊരു രീതിയിലുള്ള തുക വിഭജനത്തിനായി അഭ്യർത്ഥിക്കാവുന്നതാണ്. ഒരേ തുക ഒന്നിലധികം തവണ കണക്കാക്കാൻ കഴിയില്ല.
റിപ്പോർട്ടിംഗും സ്ഥിരീകരണവും. പങ്കാളി യോഗ്യമായ ഇടപാടുകളും പേയ്മെന്റുകളും OpenAI-യെ അറിയിക്കേണ്ടതാണ്. യോഗ്യതയുള്ള പങ്കാളി ചെലവുകൾ പരിശോധിക്കുന്നതിനും ഉൾപ്പെടുത്തുന്നതിനും ന്യായമായ രീതിയിൽ ആവശ്യമുള്ള അക്കൗണ്ട് ഐഡന്റിഫയറുകൾ, ഇൻവോയ്സുകൾ, പേയ്മെന്റ് വിവരങ്ങൾ, സേവന തീയതികൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ പരസ്പരം കൈമാറാൻ OpenAI-യ്ക്കും പങ്കാളിക്കും ഉപഭോക്താവ് അനുമതി നൽകുന്നു. ആവശ്യപ്പെടുന്ന പക്ഷം, ഉപഭോക്താവ് ന്യായമായ പിന്തുണയ്ക്കുന്ന വിവരങ്ങൾ നൽകേണ്ടതാണ്. OpenAI കരാറിലെ രഹസ്യ സ്വഭാവ വ്യവസ്ഥകൾ എങ്ങനെയായിരുന്നാൽ തന്നെയും താൻ വാങ്ങാനുദ്ദേശിക്കുന്ന പങ്കാളിയോട് ഈ കരാറിന്റെ നിലനിൽപ്പിനെക്കുറിച്ചും Marketplace Program-നായുള്ള തന്റെ യോഗ്യതയെക്കുറിച്ചും വെളിപ്പെടുത്താൻ ഉപഭോക്താവ് OpenAI-യ്ക്ക് അനുമതി നൽകുന്നു. യോഗ്യതയുള്ള പങ്കാളി ചെലവുകൾ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ ഇൻവോയ്സുകളും മറ്റ് പിന്തുണയ്ക്കുന്ന വിവരങ്ങളും കൃത്യസമയത്ത് സമർപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ പങ്കാളിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം ഉപഭോക്താവിനായിരിക്കും.
തർക്കങ്ങളും ക്രമീകരണങ്ങളും. പങ്കാളിയുടെ നിരക്കുകളെക്കുറിച്ചുള്ള തർക്കങ്ങൾ ഉപഭോക്താവ് പങ്കാളിയുമായി നേരിട്ട് സംസാരിച്ച് പരിഹരിക്കേണ്ടതാണ്. തർക്കമുള്ള തുകകൾ ഉൾപ്പെടുത്തുന്നത് തടഞ്ഞുവെക്കാനോ ക്രമീകരിക്കാനോ OpenAI-യ്ക്ക് അധികാരമുണ്ടായിരിക്കും; എന്നാൽ തർക്കങ്ങളില്ലാത്ത തുകകൾ പ്രത്യേകം യോഗ്യമായി കണക്കാക്കാവുന്നതാണ്. നിശ്ചിത സമയത്ത് പണം നൽകാതിരിക്കുക, റീഫണ്ടുകൾ, ക്രെഡിറ്റുകൾ, റദ്ദാക്കലുകൾ, ആവർത്തിച്ചുള്ള റിപ്പോർട്ടിംഗ് അല്ലെങ്കിൽ മറ്റ് പിശകുകൾ എന്നിവ ഉണ്ടാകുമ്പോൾ മുമ്പ് ഉൾപ്പെടുത്തിയ തുകകളിൽ തിരുത്തലുകൾ വരുത്താൻ OpenAI-യ്ക്ക് അധികാരമുണ്ടായിരിക്കും; ഇത്തരം ക്രമീകരണങ്ങളെക്കുറിച്ച് ഉപഭോക്താവിനെ അറിയിക്കുന്നതുമായിരിക്കും. തൽഫലമായി ഉണ്ടാകുന്ന എതോരു പ്രതിബദ്ധതാ കുറവിനും പ്രതിബദ്ധതാ കാലയളവ് അവസാനിച്ചതിന് ശേഷവും OpenAI കരാറിന് കീഴിൽ ഉപഭോക്താവ് തന്നെയായിരിക്കും ബാധ്യസ്ഥൻ. പണം നൽകാത്തതു കാരണം റദ്ദാക്കിയ ഒരു തുക ഉപഭോക്താവ് പിന്നീട് നൽകുകയാണെങ്കിൽ പരിശോധനകൾക്കും ബാധകമായ മാർക്കറ്റ്പ്ലേസ് അലവൻസിനും വിധേയമായി, യോഗ്യമായ ആ തുക യഥാർത്ഥ പ്രതിബദ്ധതാ കാലയളവിലേക്ക് വീണ്ടും ഉൾപ്പെടുത്താൻ OpenAI-യ്ക്ക് അധികാരം ഉണ്ടായിരിക്കും.
യോഗ്യതയിലെ മാറ്റങ്ങൾ. യോഗ്യതയുള്ള ഒരു പങ്കാളി ഉൽപ്പന്നം Marketplace Program-ന് കീഴിൽ പുതിയ വാങ്ങലുകൾക്കോ പുതുക്കലുകൾക്കോ ഇനിമുതൽ യോഗ്യമല്ലാതാവുകയാണെങ്കിൽ OpenAI ആ വിവരം ഉപഭോക്താവിനെ അറിയിക്കുന്നതായിരിക്കും. ആ അറിയിപ്പിന് മുമ്പ് അംഗീകരിച്ച വാങ്ങലുകൾ, നിലവിലുള്ള റദ്ദാക്കാനാകാത്ത സബ്സ്ക്രിപ്ഷൻ കാലാവധി അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ ബാധകമായ പ്രതിബദ്ധതാ കാലയളവ് അവസാനിക്കുന്നത് വരെയോ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ, മാർക്കറ്റ്പ്ലേസ് അലവൻസിന് വിധേയമായി യോഗ്യമായി തുടരും. പങ്കാളിയോ യോഗ്യതയുള്ള പങ്കാളി ഉൽപ്പന്നമോ പിന്നീട് അയോഗ്യരായി എന്ന ഒറ്റക്കാരണത്താൽ മാത്രം, ആ അറിയിപ്പിന് മുമ്പ് കൃത്യമായി ഉൾപ്പെടുത്തിയ തുകകൾ OpenAI റദ്ദാക്കുന്നില്ല.
ബില്ലിംഗിലെ മാറ്റങ്ങൾ. യോഗ്യതയുള്ള പങ്കാളി ഉൽപ്പന്നങ്ങൾക്കായുള്ള പേയ്മെന്റുകൾ മാർക്കറ്റ്പ്ലേസ് വഴി OpenAI നേരിട്ട് ഈടാക്കാൻ ആരംഭിക്കുകയാണെങ്കിൽ, ഉപഭോക്താവും പങ്കാളിയും OpenAI-യും തമ്മിൽ മറ്റ് വ്യവസ്ഥകൾ ഉണ്ടാകാത്ത പക്ഷം, ഉപഭോക്താവ് നിലവിൽ നടത്തിയിട്ടുള്ള വാങ്ങലുകളുടെ ബില്ലിംഗ് ബന്ധപ്പെട്ട പങ്കാളി തന്നെ നേരിട്ട് തുടരുന്നതായിരിക്കും. ഇത്തരത്തിലുള്ള ഏതൊരു മാറ്റവും ഉപഭോക്താവ് ബാധകമായ ബില്ലിംഗ് നിബന്ധനകൾ അംഗീകരിക്കുന്നതിനും ഇരു വിഭാഗവും സമ്മതിച്ച ഒരു പ്രാബല്യ തീയതിക്കും വിധേയമായിരിക്കും. ഒരേ വാങ്ങലിനായി ഉപഭോക്താവിൽ നിന്ന് രണ്ട് തവണ ബിൽ ഈടാക്കില്ല, കൂടാതെ യോഗ്യതയുള്ള ഒരേ പങ്കാളി ചെലവ് ഒരു പ്രതിബദ്ധതാ തുകയിലേക്ക് ഒന്നിലധികം തവണ കണക്കാക്കുകയുമില്ല. ബാധകമായ ബില്ലിംഗ് നിബന്ധനകൾക്ക് കീഴിൽ പങ്കാളിയുടെ അംഗീകൃത കളക്ഷൻ ഏജന്റായി OpenAI-യ്ക്ക് നൽകുന്ന പേയ്മെന്റുകൾ, ഈ നിബന്ധനകളുടെ ആവശ്യങ്ങൾക്കായി പങ്കാളിക്ക് തന്നെ നൽകിയ പേയ്മെന്റുകളായി പരിഗണിക്കുന്നതാണ്.
പങ്കാളി ഉൽപ്പന്നങ്ങൾ. യോഗ്യതയുള്ള ഒരു പങ്കാളി ഉൽപ്പന്നം മാർക്കറ്റ്പ്ലേസിൽ ഉൾപ്പെടുത്തിയതുകൊണ്ടോ അല്ലെങ്കിൽ Marketplace Program-ൽ പങ്കെടുക്കുന്നതിനായി ഒരു വാങ്ങലിന് അംഗീകാരം നൽകിയതുകൊണ്ടോ ആ പങ്കാളിയെയോ അവരുടെ ഉൽപ്പന്നത്തെയോ OpenAI സാക്ഷ്യപ്പെടുത്തുകയോ അതിന് വാറന്റി നൽകുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. യോഗ്യതയുള്ള ഒരു പങ്കാളി ഉൽപ്പന്നം വാങ്ങുന്നതും ഉപയോഗിക്കുന്നതും ഉപഭോക്താവും ബന്ധപ്പെട്ട പങ്കാളിയും തമ്മിലുള്ള കരാറിന് മാത്രം വിധേയമായിരിക്കും. OpenAI ആ കരാറിൽ ഒരു കക്ഷിയല്ല; കൂടാതെ തങ്ങളുടെ ഉൽപ്പന്നം നൽകുന്നതിനും പിന്തുണയ്ക്കുന്നതിനും പരിപാലിക്കുന്നതിനും പങ്കാളിക്ക് മാത്രമായിരിക്കും പൂർണ്ണ ഉത്തരവാദിത്തം. നിയമം അനുവദിക്കുന്ന പരമാവധി പരിധി വരെ, യോഗ്യതയുള്ള പങ്കാളി ഉൽപ്പന്നങ്ങളെക്കുറിച്ച് OpenAI യാതൊരുവിധ വാറന്റികളും നൽകുന്നില്ല; കൂടാതെ ആ ഉൽപ്പന്നങ്ങൾ വാങ്ങുന്നതോ ഉപയോഗിക്കുന്നതോ വഴിയോ അല്ലെങ്കിൽ പങ്കാളിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകൾ വഴിയോ ഉണ്ടാകുന്ന യാതൊരു ബാധ്യതയും OpenAI ഏറ്റെടുക്കുന്നതുമല്ല. ഈ വ്യവസ്ഥ ഈ നിബന്ധനകൾക്ക് കീഴിലോ OpenAI കരാറിന് കീഴിലോ OpenAI-യ്ക്കുള്ള വ്യക്തമായ ബാധ്യതകളെ പരിമിതപ്പെടുത്തുന്നില്ല.
OpenAI കരാറുമായുള്ള ബന്ധം. ഈ നിബന്ധനകൾ ഉപഭോക്താവിന്റെ Marketplace Program-ലെ പങ്കാളിത്തത്തെ മാത്രമേ നിയന്ത്രിക്കുന്നുള്ളൂ. ഉപഭോക്താവ് OpenAI സേവനങ്ങൾ ഉപയോഗിക്കുന്നതും അവ ലഭ്യമാക്കുന്നതും OpenAI കരാർ തന്നെ തുടർന്നും നിയന്ത്രിക്കുന്നതായിരിക്കും. ഈ നിബന്ധനകൾ OpenAI ഓർഡർ ഫോമിലെ ഏതെങ്കിലും പ്രത്യേക വ്യവസ്ഥയുമായി പൊരുത്തപ്പെടാതെ വരികയാണെങ്കിൽ, ആ OpenAI ഓർഡർ ഫോമിലെ വ്യവസ്ഥയ്ക്കായിരിക്കും മുൻഗണന. അംഗീകരിക്കപ്പെട്ട ഒരു വാങ്ങലിന്റെ അലവൻസിലോ ചെലവ് കണക്കാക്കുന്ന രീതിയിലോ മാറ്റങ്ങൾ വരുത്തുന്നതിന് ഉപഭോക്താവിന്റെ മുൻകൂർ സമ്മതം ആവശ്യമാണ്.