പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

അഭിമുഖ ഗൈഡ്

OpenAI-യുടെ റിക്രൂട്ട്മെന്റ് നയത്തെക്കുറിച്ചും അഭിമുഖ പ്രക്രിയകളെക്കുറിച്ചുമുള്ള പൊതുവിവരങ്ങൾ.

റിക്രൂട്ട്മെന്റ് നയം

റിക്രൂട്ട്മെന്റ് ലക്ഷ്യം. എല്ലാ മനുഷ്യർക്കുമായി സുരക്ഷിതമായ AGI ഒരുമിച്ച് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന, വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും പശ്ചാത്തലങ്ങളുമുള്ള കഴിവുറ്റ വ്യക്തികളെയാണ് ഞങ്ങൾ തേടുന്നത്.

റിക്രൂട്ട്മെന്റ് മൂല്യങ്ങൾ. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഒരേതരത്തിലുള്ള അഭിമുഖ പ്രക്രിയ ഉറപ്പാക്കാനും അവരുടെ വൈവിധ്യമാർന്ന കഴിവുകൾ തെളിയിക്കാനുള്ള അവസരം നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ യോഗ്യതാപത്രങ്ങൾ മാത്രം നോക്കുന്നവരല്ല—മറിച്ച്, നിങ്ങളുടെ സവിശേഷമായ പശ്ചാത്തലവും ഞങ്ങളുടെ ടീമിലേക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന പിന്തുണയെക്കുറിച്ചും മനസ്സിലാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

ഞങ്ങൾ അന്വേഷിക്കുന്നത്. തങ്ങളുടെ മേഖലകളിൽ ഇതിനകം വൈദഗ്ധ്യം നേടിയവരെയും ഒപ്പം ഇതുവരെ ഒരു പ്രത്യേക മേഖല തിരഞ്ഞെടുത്തിട്ടില്ലെങ്കിലും ഉയർന്ന കഴിവ് പ്രകടിപ്പിക്കുന്നവരെയും ഞങ്ങളുടെ ടീമിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. “ഉയർന്ന കഴിവ്” എന്നതുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്, പുതിയൊരു മേഖലയിൽ വേഗത്തിൽ പ്രാവീണ്യം നേടാനും അതിൽ മികച്ച ഫലങ്ങൾ ഉണ്ടാക്കാനും കഴിവ് തെളിയിച്ചിട്ടുള്ള ആളുകളെയാണ്. പരസ്പര സഹകരണം, ഫലപ്രദമായ ആശയവിനിമയം, ഫീഡ്ബാക്കുകൾ സ്വീകരിക്കാനുള്ള മനസ്സ്, ഒപ്പം ഞങ്ങളുടെ ലക്ഷ്യങ്ങളുമായും മൂല്യങ്ങളുമായും ചേർന്നുപോകാനുള്ള കഴിവ് എന്നിവയ്ക്ക് ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു.

അഭിമുഖ പ്രക്രിയ

OpenAI ജീവനക്കാർ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും മേഖലകളിൽ നിന്നും ഉള്ളവരാണ്; എങ്കിലും ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന ഒരു കാര്യമുണ്ട്: മനുഷ്യരാശിക്ക് മുഴുവൻ ഉപകാരപ്പെടുന്ന സുരക്ഷിതമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടുള്ള ഞങ്ങളുടെ പൂർണ്ണമായ പ്രതിബദ്ധത. ഞങ്ങളുടെ അഭിമുഖ പ്രക്രിയ എന്നത് ഞങ്ങൾക്ക് നിങ്ങളെ പരിചയപ്പെടാനും ഒപ്പം നിങ്ങൾക്ക് ഞങ്ങളെ അടുത്തറിയാനും OpenAI-യെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്താണെന്ന് മനസ്സിലാക്കാനുമുള്ള ഒരു അവസരമാണ്. ഞങ്ങളുടെ ഏതെങ്കിലും തസ്തികകളിലേക്ക് നിങ്ങൾ അപേക്ഷിക്കുകയാണെങ്കിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിന്റെ ഒരു ഉദാഹരണമാണ് താഴെ നൽകിയിരിക്കുന്നത്. നിങ്ങളുടെ അഭിമുഖ ഘട്ടങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാമെങ്കിലും എല്ലാ അപേക്ഷകർക്കും അവരുടെ കഴിവുകൾ തെളിയിക്കാൻ ഒരേപോലെയുള്ള അവസരം ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

ഞങ്ങളുടെ പ്രവർത്തനങ്ങൾ പ്രായോഗികതലത്തിൽ

മനുഷ്യരാശിക്ക് മുഴുവൻ ഉപകാരപ്പെടുന്ന രീതിയിൽ സുരക്ഷിതമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം തങ്ങൾക്ക് എന്ത് നൽകുന്നുവെന്നും ഇത് അവരുടെ ദൈനംദിന ജോലികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും OpenAI ജീവനക്കാർ തന്നെ നേരിട്ട് പങ്കുവെക്കുന്നത് കേൾക്കൂ.

  • അപേക്ഷയുടെയും റെസ്യൂമെയുടെയും അവലോകനം. നിങ്ങൾക്ക് താൽപര്യമുള്ള തസ്തികകളിലേക്ക് നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക. നിങ്ങളുടെ റെസ്യൂമേ അവലോകനം ചെയ്ത് നിങ്ങൾക്ക് ഇമെയിൽ വഴി മറുപടി നൽകാൻ റിക്രൂട്ടിംഗ് ടീമിന് സാധാരണയായി ഒരാഴ്ച എടുക്കും.

  • പ്രാരംഭ സംഭാഷണങ്ങൾ. നിങ്ങൾ ഈ തസ്തികയ്ക്ക് അനുയോജ്യനാണെന്ന് കണ്ടാൽ, ഹയറിംഗ് മാനേജരുമായോ റിക്രൂട്ടറുമായോ ഉള്ള ഒരു അഭിമുഖം ഷെഡ്യൂൾ ചെയ്യുന്നതിനായി ഒരു റിക്രൂട്ടിംഗ് കോർഡിനേറ്റർ നിങ്ങളെ ഇമെയിൽ വഴി ബന്ധപ്പെടും. ഈ പ്രക്രിയയിലുടനീളം നിങ്ങളുടെ സംശയങ്ങൾക്കെല്ലാം റിക്രൂട്ടർമാർ മറുപടി നൽകുന്നതാണ്.

    നിങ്ങളുടെ ജോലി, പഠന പരിചയം, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറായിരിക്കുക. ഞങ്ങളുടെ ബ്ലോഗിൽ OpenAI-യുടെ ഏറ്റവും പുതിയ പ്രവർത്തനങ്ങൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ഞങ്ങളുടെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ—പ്രത്യേകിച്ച് നിങ്ങൾ അഭിമുഖത്തിൽ പങ്കെടുക്കുന്ന ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

  • നൈപുണ്യാധിഷ്ഠിത മൂല്യനിർണ്ണയം. ഒരു ആഴ്ചയ്ക്കുള്ളിൽ, നിങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന് ഞങ്ങളുടെ റിക്രൂട്ടിംഗ് ടീം നിങ്ങളെ അറിയിക്കും. നിങ്ങളുടെ അടുത്ത മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഞങ്ങൾ പങ്കുവെക്കുന്നതാണ്. ഫോർമാറ്റുകൾ ഓരോ ടീമിനും വ്യത്യാസപ്പെടാം. അവയിൽ പെയർ കോഡിംഗ് അഭിമുഖങ്ങൾ, വീട്ടിൽ നിന്ന് പൂർത്തിയാക്കാവുന്ന പ്രോജക്റ്റുകൾ, സാങ്കേതിക പരീക്ഷണങ്ങൾ തുടങ്ങിയവ ഉൾപ്പെടാം. തസ്തികയ്ക്ക് അനുസരിച്ച് ഒന്നിലധികം മൂല്യനിർണ്ണയങ്ങൾ പൂർത്തിയാക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. വിജയം കൈവരിക്കാൻ നിങ്ങളെ സജ്ജരാക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ റിക്രൂട്ടിംഗ് ടീം നൽകുന്നതാണ്. മൂല്യനിർണയത്തിന് ശേഷം, നിങ്ങൾ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ടോ എന്ന് ഒരു ആഴ്ചയ്ക്കുള്ളിൽ അറിയിക്കും.

  • നിങ്ങൾ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ എങ്ങനെയാണ് പ്രശ്നങ്ങളെ സമീപിക്കുന്നതെന്നും തീരുമാനങ്ങൾ എടുക്കുന്നതെന്നും നിങ്ങളുടെ റീസണിംഗുകൾ എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്നും മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് ഞങ്ങളുടെ അഭിമുഖങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. AI പോലുള്ള ടൂളുകൾ ഉപയോഗിക്കുന്നതിലെ നിബന്ധനകൾ ഓരോ അഭിമുഖത്തിനും വ്യത്യാസപ്പെട്ടിരിക്കും: ചില ഘട്ടങ്ങളിൽ ഇവ മനപൂർവ്വം അനുവദിക്കാറുണ്ട്; എന്നാൽ മറ്റ് ചില ഘട്ടങ്ങൾ AI ടൂളുകളുടെ സഹായമില്ലാതെയുള്ള നിങ്ങളുടെ സ്വതന്ത്രമായ പ്രശ്നപരിഹാര ശേഷി വിലയിരുത്താൻ വേണ്ടി മാത്രം തയ്യാറാക്കിയിട്ടുള്ളതാണ്. അഭിമുഖ തയ്യാറെടുപ്പിനുള്ള സാമഗ്രികളിൽ എന്തൊക്കെ കാര്യങ്ങൾ അനുവദനീയമാണെന്ന് ഞങ്ങൾ വ്യക്തമാക്കിത്തരുന്നതാണ്. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, അഭിമുഖത്തിന് മുമ്പായി നിങ്ങളുടെ റിക്രൂട്ടറോട് ചോദിച്ചു മനസ്സിലാക്കുക.

  • അവസാന അഭിമുഖങ്ങൾ. സാധാരണഗതിയിൽ, ഞങ്ങളുടെ അഭിമുഖങ്ങൾ ഓൺലൈൻ വഴിയായിരിക്കും നടക്കുക; എങ്കിലും നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ സാൻ ഫ്രാൻസിസ്കോയിലുള്ള ഞങ്ങളുടെ ഓഫീസിൽ നേരിട്ടെത്തിയും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. സാധാരണഗതിയിൽ, ഞങ്ങളുടെ ഉദ്യോഗാർത്ഥികൾക്ക് 1–2 ദിവസങ്ങളിലായി 4–6 മണിക്കൂർ നീളുന്ന ഫൈനൽ അഭിമുഖങ്ങൾ ഉണ്ടാകാറുണ്ട്.
    അഭിമുഖങ്ങൾ നിങ്ങളുടെ വൈദഗ്ധ്യമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരിക്കും, കൂടാതെ നിങ്ങളുടെ കംഫർട്ട് സോണിന് അപ്പുറമുള്ള കഴിവുകൾ പരീക്ഷിച്ചറിയാൻ തക്കവണ്ണമാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

    എഞ്ചിനീയറിംഗ് അഭിമുഖങ്ങളിൽ, ഞങ്ങൾ പ്രധാനമായും നോക്കുന്നത് ആ വെല്ലുവിളിക്ക് അനുയോജ്യമായി മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത പരിഹാരങ്ങൾ, ഉയർന്ന ഗുണമേന്മയുള്ള കോഡ്, മികച്ച പ്രകടനം, ഒപ്പം കൃത്യമായ ടെസ്റ്റ് കവറേജ് എന്നിവയാണ്.
    മികച്ച ആശയവിനിമയ, സഹകരണ ശേഷികളുണ്ടോ എന്ന് ഞങ്ങൾ വിലയിരുത്തുന്നു. പ്രശ്നങ്ങളെ നിങ്ങൾ എങ്ങനെയാണ് സമീപിക്കുന്നതെന്നും അവയ്ക്ക് എങ്ങനെയാണ് പരിഹാരം കാണുന്നതെന്നും മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുക.

  • തീരുമാനം. നിങ്ങളുടെ അവസാനഘട്ട അഭിമുഖങ്ങൾ കഴിഞ്ഞ് ഒരു ആഴ്ചയ്ക്കുള്ളിൽ ഞങ്ങളിൽ നിന്നുള്ള മറുപടി പ്രതീക്ഷിക്കാവുന്നതാണ്. ഈ ഘട്ടത്തിൽ നിങ്ങളുടെ റിക്രൂട്ടർ റഫറൻസുകൾ ആവശ്യപ്പെട്ടേക്കാം.

തയ്യാറെടുപ്പ്

പൊതുവായി വായിക്കാവുന്നവയിൽ OpenAI ചാർട്ടർ, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, കൂടാതെ നിങ്ങൾക്ക് താൽപ്പര്യമുള്ള ബ്ലോഗ് പോസ്റ്റുകൾ  എന്നിവ ഉൾപ്പെടുന്നു. സാങ്കേതിക വിവരങ്ങൾക്കായി വായിക്കാവുന്നവയിൽ ഡീപ് ലേണിംഗ് ബുക്ക്(പുതിയ വിൻഡോയിൽ തുറക്കുന്നു), Spinning Up in Deep RL(പുതിയ വിൻഡോയിൽ തുറക്കുന്നു) എന്നിവ ഉൾപ്പെടുന്നു.