OpenAI

2026 ജനുവരി 12

സുരക്ഷ

ആശങ്കകൾ ഉന്നയിക്കുന്നതിനുള്ള OpenAI-യുടെ നയം

ജീവനക്കാർക്ക് സുരക്ഷിതമായി കാര്യങ്ങൾ തുറന്നു പറയാനുള്ള അവകാശങ്ങൾ സംരക്ഷിക്കുന്ന, ഞങ്ങളുടെ Raising Concerns Policy ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.

നീല, പച്ച, മഞ്ഞ, പിങ്ക്, പർപ്പിൾ എന്നീ നിറങ്ങളുടെ ഇഴചേർന്ന ബ്രഷ് സ്ട്രോക്കുകൾ ചേർന്ന് മുദുവായ മേഘസമാന രൂപഭാവം സൃഷ്ടിക്കുന്ന അബ്സ്ട്രാക്റ്റ് പാസ്റ്റൽ നിറത്തിലുള്ള ടെക്സ്ചർ.

2026 ഒക്ടോബർ 30-ലെ പുതുക്കൽ: Al സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളോ AI സുരക്ഷാ നയലംഘനങ്ങളോ ജീവനക്കാർക്ക് നേരിട്ട് OpenAI Foundation ബോർഡിന്റെ സുരക്ഷാ, സംരക്ഷണ സമിതിയെ (SSC) അറിയിക്കാനും കഴിയുന്ന വിധം, ആശങ്കകൾ ഉന്നയിക്കുന്നതിനുള്ള നിലവിലുള്ള ഞങ്ങളുടെ നയം ഞങ്ങൾ പുതുക്കിയിട്ടുണ്ട്.


AI സുരക്ഷിതമാണെന്നും പരമാവധി ആളുകൾക്ക് പ്രയോജനം ചെയ്യുന്നതാണെന്നും ഉറപ്പാക്കുന്നതിന് AI-യെക്കുറിച്ചുള്ള ആഴത്തിലുള്ളതും ഗൗരവമേറിയതുമായ സംവാദം അനിവാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതുകൊണ്ടാണ് OpenAI ആശങ്കകൾ ഉന്നയിക്കുന്നതിനുള്ള ഒരു നയം നടപ്പിലാക്കിയിരിക്കുന്നത്. AI സുരക്ഷ, ബാധകമായ നിയമങ്ങൾ, അല്ലെങ്കിൽ കമ്പനി നയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ആശങ്കകൾ ഉന്നയിക്കാനുള്ള ജീവനക്കാരുടെ അവകാശങ്ങൾ ഈ നയം സംരക്ഷിക്കുന്നു. ഞങ്ങൾ അടുത്തിടെ ഞങ്ങളുടെ നയം പരിഷ്കരിച്ചിട്ടുണ്ട്—നിങ്ങൾക്കത് ഇവിടെ⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) വായിക്കാം.

ആശങ്കകൾ ഉന്നയിക്കുന്നതിനുള്ള OpenAI-യുടെ നയത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ

ആശങ്കകൾ ഉന്നയിക്കുന്നതിനുള്ള ഞങ്ങളുടെ നയം, ജീവനക്കാർക്ക് തങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനാകുന്ന വിവിധ മാർഗങ്ങൾ വിവരിക്കുകയും അങ്ങനെ ചെയ്യാൻ തീരുമാനിക്കുന്നവർക്കെതിരായ ഉപദ്രവവും പ്രതികാരനടപടികളും വ്യക്തമായി നിരോധിക്കുകയും ചെയ്യുന്നു. യു.എസ് നാഷണൽ ലേബർ റിലേഷൻസ് ബോർഡ്, യു.എസ് ഈക്വൽ എംപ്ലോയ്മെന്റ് ഓപ്പർച്യൂണിറ്റി കമ്മീഷൻ, യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ, കാലിഫോർണിയ അറ്റോർണി ജനറലിന്റെ ഓഫീസ് എന്നിവ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്ക് റിപ്പോർട്ടുകൾ സമർപ്പിക്കാനോ വെളിപ്പെടുത്തലുകൾ നടത്താനോ ജീവനക്കാർക്ക് അവകാശമുണ്ടെന്നും ഞങ്ങളുടെ നയം വ്യക്തമാക്കുന്നു.

മാനേജർ, എച്ച്.ആർ, കംപ്ലയൻസ് അല്ലെങ്കിൽ നിയമ വിഭാഗം പോലുള്ള നിലവിലുള്ള വഴികൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്ത OpenAI ജീവനക്കാർക്ക്, അവരുടെ പേര് വെളിപ്പെടുത്താതെ തന്നെ ആശങ്കകൾ ഉന്നയിക്കാനായി 2024 ഏപ്രിലിൽ,ഞങ്ങൾ 24/7 പ്രവർത്തിക്കുന്ന ഒരു പുതിയ ഇൻ്റഗ്രിറ്റി ലൈൻ ആരംഭിച്ചു. സാധ്യമായ നിയമപരമോ നയപരമോ ആയ ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ, അവ ഞങ്ങളുടെ കംപ്ലയൻസ്, ലീഗൽ, എംപ്ലോയി റിലേഷൻസ്, സെക്യൂരിറ്റി ടീമുകളാണ് കൈകാര്യം ചെയ്യുന്നത്. ചില പ്രത്യേക പ്രശ്നങ്ങൾ ഡയറക്ടർ ബോർഡിന്റെ ഓഡിറ്റ് കമ്മിറ്റിയുമായും പങ്കുവെച്ചേക്കാം.

ഞങ്ങളുടെ മേഖലയിലെ മറ്റ് കമ്പനികളെപ്പോലെ തന്നെ, ആശങ്കകൾ ഉന്നയിക്കുന്നതും കമ്പനിയുടെ വ്യാപാര രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതും തമ്മിലുള്ള വ്യത്യാസം OpenAI തുടർന്നും വ്യക്തമാക്കുന്നു. ഞങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് യു.എസ്. ദേശീയ സുരക്ഷയിലുള്ള പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ, രണ്ടാമത്തേത് (സംരക്ഷിത വെളിപ്പെടുത്തലുകൾ നടത്താനുള്ള അവകാശത്തിന് വിധേയമായി) നിലവിലുള്ളതും മുൻകാലത്തേതുമായ ജീവനക്കാരുടെ രഹസ്യസ്വഭാവ കരാറുകൾ പ്രകാരം ഇപ്പോഴും നിരോധിച്ചിരിക്കുന്നു.