പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

2026 ജൂലൈ 22

കമ്പനി

വാർത്താ മാധ്യമങ്ങൾ തങ്ങളുടെ പ്രധാന ദൗത്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ AI പ്രയോജനപ്പെടുത്തുന്ന വിധം

ഞങ്ങളുടെ സാങ്കേതികവിദ്യ വാർത്താ റിപ്പോർട്ടിംഗ് ഗഹനമാക്കാനും വിശ്വസനീയമായ ഉള്ളടക്കങ്ങൾ ഉപകാരപ്രദമാക്കാനും വായനക്കാർ, വരിക്കാർ, പരസ്യദാതാക്കൾ എന്നിവരുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും മാധ്യമപ്രവർത്തകരെ സഹായിക്കുന്നു.

ലോഡിംഗ്…

കഴിഞ്ഞ ഒരു വർഷമായി, AI എങ്ങനെ ഏറ്റവും കൂടുതൽ ഉപകാരപ്രദമാക്കാം എന്ന് പരിശോധിക്കാൻ ഞങ്ങൾ മാധ്യമ സ്ഥാപനനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്—കൂടുതൽ സമയമെടുക്കുന്ന ജോലികൾ എളുപ്പമാക്കാനും പ്രേക്ഷകർക്ക് പുതിയ അനുഭവങ്ങൾ നൽകാനും കൂടുതൽ ശക്തവും സുസ്ഥിരവുമായ ബിസിനസ്സുകൾ കെട്ടിപ്പടുക്കാൻ സഹായിക്കാനും ഇത് പ്രയോജനപ്പെടുന്നു.

മാധ്യമ മേഖലയിലുടനീളമുള്ള റിപ്പോർട്ടർമാരും എഡിറ്റർമാരും സ്ഥാപനങ്ങളും കൂടുതൽ മേഖലകളിലേക്ക് റിപ്പോർട്ടിംഗ് വ്യാപിപ്പിക്കാനും പതിറ്റാണ്ടുകളായുള്ള വാർത്തകൾ വേഗത്തിൽ തിരഞ്ഞു കണ്ടുപിടിക്കാനും പുതിയ ഭാഷകളിലും രൂപങ്ങളിലും വായനക്കാരിലേക്ക് എത്തിച്ചേരാനും സങ്കീർണ്ണമായ വിവരങ്ങളെ വിശകലനം ചെയ്ത് വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും OpenAI സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്—ന്യൂസ്റൂം, പ്രൊഡക്റ്റ്, ബിസിനസ്സ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തലങ്ങളിലും ഈ ടൂളുകൾ ഇപ്പോൾ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, അമേരിക്കൻ ജേണലിസം പ്രോജക്റ്റുമായി ചേർന്ന് 38 സംസ്ഥാനനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അവരുടെ പത്തിലധികം മാധ്യമ സ്ഥാപനങ്ങൾക്ക് നൽകുന്ന പിന്തുണ തുടരുമെന്ന് ഞങ്ങൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു(പുതിയ വിൻഡോയിൽ തുറക്കുന്നു). കൂടാതെ Lenfest Institute for Journalism, WAN-IFRA(പുതിയ വിൻഡോയിൽ തുറക്കുന്നു) എന്നിവയുടെ സുപ്രധാന പ്രവർത്തനങ്ങളെ തുടർന്നും പിന്തുണയ്ക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.

AI ഒരു പ്രധാനപ്പെട്ട ടൂൾ ആണെങ്കിലും, ഈ മേഖലയുടെ കേന്ദ്രസ്ഥാനത്ത് എപ്പോഴും മനുഷ്യർ തന്നെയാണ്—നേരിട്ടുള്ള മാധ്യമപ്രവർത്തനം മുതൽ എഡിറ്റോറിയൽ ദിശാബോധവും സുപ്രധാനമായ ബിസിനസ്സ് തീരുമാങ്ങളും വരെ നിർണ്ണയിക്കുന്നത് അവരാണ്.

മാധ്യമപ്രവർത്തനത്തെയും അതിനെ നിലനിർത്തുന്ന ബിസിനസ്സുകളെയും ശക്തിപ്പെടുത്താൻ AI എങ്ങനെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ താഴെ നൽകുന്നു—ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ തന്നെ വ്യക്തമാക്കിയ വാചകങ്ങളിലാണ് ഇവ പങ്കുവെക്കുന്നത്.—

മാധ്യമപ്രവർത്തനത്തെ ശാക്തീകരിക്കൽ

ഗവേഷണങ്ങളും റിപ്പോർട്ടിംഗുകളും മെച്ചപ്പെടുത്തുന്നതിനായി AI പ്രയോജനപ്പെടുത്താൻ പ്രസാധകർ നിരവധി മാർഗ്ഗങ്ങൾ കണ്ടെത്തുന്നുണ്ട്.

  • എഡിറ്റോറിയൽ തീരുമാനങ്ങളുടെ പൂർണ്ണ നിയന്ത്രണം മാധ്യമപ്രവർത്തകരിൽ തന്നെ നിലനിർത്തിക്കൊണ്ട് വാർത്താ റിപ്പോർട്ടിംഗ്, വസ്തുതാ പരിശോധന, ന്യൂസ് റൂം പ്രവർത്തനങ്ങൾ എന്നിവ ശക്തമാക്കാൻ The Associated Press OpenAI സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. രാത്രികാല വാർത്തകളും പോഡ്കാസ്റ്റുകളും പരിശോധിച്ച് റിപ്പോർട്ട് ചെയ്യാവുന്ന വിവരങ്ങൾ കണ്ടെത്താനും അപ്‌ലോഡ് വിവരങ്ങൾ പരിശോധിച്ചും ജിയോലൊക്കേഷൻ, ക്രോണോലൊക്കേഷൻ എന്നിവയിലൂടെ ചിത്രങ്ങളുടെയും വീഡിയോകളുടെയും വിശ്വാസ്യത ഉറപ്പാക്കാനും; ആയിരക്കണക്കിന് സുപ്രീം കോടതി ഫയലിംഗുകളെ എളുപ്പത്തിൽ തിരയാവുന്ന വിവരങ്ങളാക്കി മാറ്റാനും വിവിധ ടൂളുകൾ മാധ്യമപ്രവർത്തകരെ സഹായിക്കുന്നു. കൂടാതെ സർക്കാർ ഡാറ്റാ സെറ്റുകളിൽ നിന്ന് വാർത്താ സാധ്യതകൾ കണ്ടെത്താനും എഡിറ്റർമാർക്ക് പങ്കുവെക്കാവുന്ന വാർത്തകൾ നിർദ്ദേശിക്കാനും പ്രേക്ഷകരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്ന മെട്രിക്സ് റിപ്പോർട്ടുകൾ തയ്യാറാക്കാനും AP ലേഖനങ്ങളെ ബ്രോഡ്കാസ്റ്റ് സക്രിപ്റ്റുകളാക്കി മാറ്റാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇത്തരം ടൂളുകൾ ആവർത്തന ജോലികൾ ലഘൂകരിക്കുകയും മാധ്യമ പ്രവർത്തകർക്ക് വാർത്തകളിലേക്ക് വേഗത്തിൽ എത്തിച്ചേരാനും യഥാർത്ഥ വാർത്താ അന്വേഷണങ്ങൾക്കായി കൂടുതൽ സമയം നീക്കിവെക്കാനും സഹായമേകുന്നു.
  • POLITICO-യിൽ, കൂടുതൽ ഗഹനമായതും സമയബന്ധിതവുമായ ശരിയായ വാർത്താ റിപ്പോർട്ടിംഗുകൾക്കായി വലിയ അളവിലുള്ള പൊതു രേഖകളും വിവരങ്ങളും വിശകലനം ചെയ്യാൻ AI മാധ്യമപ്രവർത്തകരെ സഹായിക്കുന്നു. അതേസമയം കമ്പനിയുടെ വാണിജ്യ വിഭാഗങ്ങൾ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തതയാർന്ന വിവരങ്ങളോടെ മികച്ച സെയിൽസ് സൃഷ്ടിക്കാൻ AI പ്രയോജനപ്പെടുത്തുന്നു; ഇത് ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുകയും ഉപഭോക്താക്കളുമായുള്ള വ്യക്തിബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്ക് സമയം നൽകുകയും ചെയ്യുന്നു.
  • കമ്പനിയുടെ നയങ്ങൾ മനസ്സിലാക്കുക, വിവിധ വകുപ്പുകളിൽ നിന്നുള്ള പിന്തുണ ലഭ്യമാക്കുക, പൊതുരേഖകൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കുക, തങ്ങളുടെ വ്യതിരിക്ത ശൈലിയായ Smart Brevity കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കുക തുടങ്ങി എല്ലാ കാര്യങ്ങൾക്കുമായി Axios സ്വന്തമായി വ്യക്തിഗത GPT‑കളുടെ ഒരു ശേഖരം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, ഇതിലെ “FOIA Refiner GPT” Axios റിപ്പോർട്ടർമാരെ നിരസിക്കപ്പെടാനോ വൈകാനോ സാധ്യതയില്ലാത്തതും അതീവ കൃത്യതയുള്ളതുമായ ഔദ്യോഗിക പൊതുരേഖാ അപേക്ഷകൾ തയ്യാറാക്കാൻ സഹായിക്കുന്നു. "ഓ ക്യാപ്ഷൻ! മൈ ക്യാപ്ഷൻ!" GPT വാർത്തകളിലെ ചിത്രങ്ങൾക്കായുള്ള അടിക്കുറിപ്പുകളെ കൂടുതൽ ആകർഷകമാക്കുന്നു. “Axiomizer” GPT ആകട്ടെ, വാർത്തകളുടെ ഉള്ളടക്കം പരിശോധിച്ച് കൂടുതൽ ശക്തമായ തലക്കെട്ടുകളും വ്യക്തതയാർന്ന എഴുത്തുശൈലിയും നിർദ്ദേശിക്കുന്നു.
  • The Philadelphia Inquirer* ഡസൻകണക്കിന് മുനിസിപ്പാലിറ്റികളിലും സ്കൂൾ ജില്ലകളിലും നടക്കുന്ന പൊതുയോഗങ്ങൾ നിരീക്ഷിക്കാൻ സ്വന്തം മാധ്യമപ്രവർത്തകരെ സഹായിക്കുന്ന AI അധിഷ്ഠിത ഉപകരണമായ Scribe വികസിപ്പിച്ചു. പൊതുയോഗങ്ങളിലെ സംഭാഷണങ്ങളുടെ പകർപ്പുകൾ ചുരുങ്ങിയതും കൃത്യമായി തരംതിരിച്ചതുമായ വിവരങ്ങളാക്കി മാറ്റാൻ Scribe ഉപയോഗിക്കുന്നത് OpenAI സാങ്കേതികവിദ്യയാണ്. തുടർന്ന്, ഇൻക്വയററിലെ റിപ്പോർട്ടർമാരും എഡിറ്റർമാരും ചേർന്ന് രൂപകൽപ്പന ചെയ്ത വാർത്താപ്രാധാന്യ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി, ഓരോ വിവരങ്ങളെയും വിലയിരുത്തുകയും അവയ്ക്ക് റാങ്ക് നൽകുകയും ചെയ്യാൻ ഈ ടൂളിന് സാധിക്കും.
  • Axel Springer തങ്ങളുടെ വിവിധ ബ്രാൻഡുകളിലുടനീളം വായനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ന്യൂസ്റൂം പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനും OpenAI സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. Business Insider-ൽ പ്രേക്ഷകർക്കായി ഒറ്റ ടാപ്പിലൂടെ വാർത്തകൾ കേൾക്കാനുള്ള സൗകര്യം പോലുള്ള സവിശേഷതകൾ ഒരുക്കുന്നതിനും പ്രേക്ഷകരുടെ പ്രതികരണങ്ങൾ വിശകലനം ചെയ്യാൻ മാധ്യമപ്രവർത്തകരെ സഹായിക്കുന്നതിനും AI ഉപയോഗിക്കുന്നു. ഇത് റിപ്പോർട്ടർമാർക്ക് കൂടുതൽ ഗഹനമായ പത്രപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം നൽകുന്നു. WELT-ൽ ആകട്ടെ, പ്രത്യേക താൽപ്പര്യങ്ങളുള്ള പ്രേക്ഷകർക്കായി ന്യൂസ് ലെറ്ററുകൾ തയ്യാറാക്കാനും CMS-നുള്ളിൽ അവർ അധിക ഘട്ടമായി വിവരങ്ങൾ വസ്തുതാപരമായി പരിശോധിക്കാനും AI സഹായിക്കുന്നുണ്ട്. കൂടാതെ വാർത്ത നൽകുന്നതിന് മുമ്പായി പുതിയ സംഭവവികാസങ്ങൾ കണ്ടെത്താനും സ്രോതസ്സുകൾ തരംതിരിക്കാനും വിവരങ്ങളുടെ വിശ്വാസ്യത വിലയിരുത്താനും ഇത് മാധ്യമപ്രവർത്തകരെ സഹായിക്കുന്നു.
  • Future തങ്ങളുടെ AI ഏജൻ്റുകൾ, മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന തരത്തിലുള്ള പ്രവർത്തന രീതികൾ, മികച്ച ടൂളുകൾ എന്നിവയെല്ലാം ഒരുമിച്ച് ചേർത്തുകൊണ്ട് തടസ്സരഹിതമായ അനുഭവം സമ്മാനിക്കുന്ന ഒരു സ്വന്തം എഡിറ്റോറിയൽ പ്ലാറ്റ്‌ഫോം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.
  • 2022-ൽ Le Monde In English ആരംഭിച്ചുകൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്ന വായനക്കാർക്കായി Le Monde ന്യൂസ്‌റൂം തങ്ങളുടെ വാർത്താ കവറേജ് വിപുലീകരിച്ചു. 2025-ൽ OpenAI-യുമായുള്ള ഇവരുടെ പങ്കാളിത്തം ഇതിൽ മറ്റൊരു നാഴികക്കല്ലായി മാറി. വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നതിനായി, തങ്ങളുടെ കൃത്യമായ വിവർത്തന നിയമങ്ങൾ, എഡിറ്റോറിയൽ ടീമുകൾ ChatGPT മോഡലുകളിൽ ഉൾപ്പെടുത്തി. ഇതിലൂടെ മാധ്യമ പ്രവർത്തകരുടെ സമയം ലാഭിക്കാനും വാർത്താശേഖരണത്തിലും അപഗ്രഥനത്തിലുമുള്ള തങ്ങളുടെ പ്രധാന ചുമതലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും Le Monde-യ്ക്ക് സാധിച്ചു.
  • തങ്ങളുടെ മാധ്യമപ്രവർത്തകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വിവിധ എഡിറ്റോറിയൽ ടൂളുകളിലുടനീളം PRISA Media OpenAI സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. Vibe coding-ലൂടെ Codex ഉപയോഗിച്ച് നിർമ്മിച്ച ട്രെൻഡുകളും വിവരങ്ങളും തിരിച്ചറിയുന്ന ട്രാക്കർ, Diario AS നൽകുന്ന ഫിഫ ലോകകപ്പിൻ്റെ രാജ്യാന്തര ഓഡിയോ വാർത്താ ചുരുക്കങ്ങൾ, EL PAÍS സബ്സ്ക്രൈബർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന Vera എന്ന കണക്റ്റീവ് അസിസ്റ്റൻ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഉള്ളടക്കത്തെ അക്കങ്ങളാക്കി മാറ്റൽ, ലേഖനങ്ങളുടെ വിവർത്തനം, ചിത്രങ്ങളുടെ പകർപ്പവകാശ നിർണ്ണയം തുടങ്ങിയ ഉയർന്ന ജോലികൾ സ്വയമേവ നിർവ്വഹിച്ചുകൊണ്ട് PRISA Media-യുടെ വിവരശേഖരണവും അറിവുകളും കൂടുതൽ ശക്തമാക്കാനും OpenAI മോഡലുകൾ സഹായിക്കുന്നു. AI എങ്ങനെ ന്യൂസ്റൂമുകളിൽ പ്രായോഗികമായി ഉപയോഗിക്കാമെന്നും അവസരങ്ങൾ കണ്ടെത്താനും വേഗത്തിൽ ജോലി ചെയ്യാനും വാർത്തകളുടെ ആഴവും വ്യാപ്തിയും വർദ്ധിപ്പിക്കാനും ടീമുകളെ എങ്ങനെ സഹായിക്കാമെന്നും ഈ പദ്ധതികൾ വ്യക്തമാക്കുന്നു.
  • The Daily Beast ഡാറ്റാ ടീം, വിവരങ്ങളെ അതിവേഗം പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ന്യൂസ്റൂമിനെയും ബിസിനസ്സ് ടീമുകളെയും സഹായിക്കുന്നതിനായി OpenAI അധിഷ്ഠിത ഏജൻ്റുകളുടെ ഒരു സമാഹാരമായ Data Scouts വികസിപ്പിച്ചെടുത്തു. വിവരങ്ങൾ ലളിതമായി ചുരുക്കി നൽകുന്നതിലുപരി, പുതിയ അവസരങ്ങൾ കണ്ടെത്താനും ബിസിനസ്സിൽ സംഭവിക്കുന്ന മാറ്റങ്ങൾ വിശദീകരിക്കാനും ആളുകൾക്ക് പരിശോധിച്ച് നടപ്പിലാക്കാൻ സാധിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കാനും Data Scout-ന് സാധിക്കുന്നു. ടീമുകൾ നിലവിൽ ആശയവിനിമയത്തിനും തീരുമാനങ്ങൾ എടുക്കുന്നതിനുമായി ഉപയോഗിക്കുന്ന Slack പ്ലാറ്റ്‌ഫോമിലാണ് Data Scouts-ൻ്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും നടക്കുന്നത്. ഇത് പുതിയൊരു ഡാഷ്ബോർഡ് ഉപയോഗിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, നിലവിലെ ചർച്ചകളിലേക്ക് തന്നെ വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നു. ഒപ്പം മറ്റ് ടൂളുകളിലും പ്രവർത്തന രീതികളിലും അനുയോജ്യമായ രീതിയിൽ പ്രവർത്തിക്കാനുള്ള വഴക്കവും ഇതിനുണ്ട്.
  • പ്രാദേശിക വാർത്താ സ്ഥാപനങ്ങൾക്ക് മാധ്യമപ്രവർത്തനത്തിൻ്റെ ഗുണനിലവാരവും സാമ്പത്തിക ഭദ്രതയും വർദ്ധിപ്പിക്കുന്നതിനായി ഉത്തരവാദിത്തത്തോടെ AI പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന കേന്ദ്രമാണ്—OpenAI-യുടെ പിന്തുണയോടെ—പ്രവർത്തിക്കുന്ന American Journalism Project-ൻ്റെ Product & AI Studio. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വാർത്താ ഏജൻസികൾ AI അധിഷ്ഠിത പ്രവർത്തന രീതികൾ അതിവേഗം സ്വീകരിക്കുകയും അതിലൂടെ വ്യക്തമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നുണ്ട്. പ്യൂർട്ടോ റിക്കോയിലെ പ്രമുഖ അന്വേഷണാത്മക വാർത്താമാധ്യമമായ Centro de Periodismo Investigativo (CPI), തങ്ങളുടെ മാധ്യമത്തിൻ്റെ സവിശേഷമായ ശൈലി ചോർന്നു പോകാതെ തന്നെ—ഇംഗ്ലീഷിലും സ്പാനിഷിലും ഉള്ള ദാതാക്കളുമായുള്ള ആശയവിനിമയങ്ങൾ തയ്യാറാക്കാനും വിവർത്തനം ചെയ്യാനും സഹായിക്കുന്ന വ്യക്തിഗതമാക്കാവുന്ന ഒരു കൂട്ടം(പുതിയ വിൻഡോയിൽ തുറക്കുന്നു) GPT‑കൾ വികസിപ്പിച്ചെടുത്തു. ഇതവരുടെ ചെറിയ ടീമിൻ്റെ സമയം ഗണ്യമായി ലാഭിക്കാൻ സഹായിച്ചു. ഇത്തരം പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ രാജ്യമൊട്ടാകെ പ്രചരിക്കുകയും ഏറ്റവും ആവശ്യമുള്ള ഇടങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. CPI വികസിപ്പിച്ചെടുത്ത ChatGPT അധിഷ്ഠിത വിവർത്തന ശൈലി മറ്റ് ന്യൂസ്റൂമുകൾക്കും പ്രചോദനമായി(പുതിയ വിൻഡോയിൽ തുറക്കുന്നു): Enlace Latino North Carolina ഈ രീതി അവലംബിച്ചാണ് തങ്ങളുടെ ആദ്യ ഇംഗ്ലീഷ് ന്യൂസ് ലെറ്റർ ആരംഭിച്ചത്. ഇത് കൂടുതൽ ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കാനും പുതിയ സ്പോൺസർഷിപ്പ് അവസരങ്ങൾ തുറക്കാനും സഹായിച്ചു. കൂടാതെ, L.A. (ലോസ് ആഞ്ചലസ്)-ലെ കാട്ടുതീ സമയത്ത് തത്സമയ ദ്വിഭാഷാ വാർത്തകൾ നൽകാൻ Boyle Heights Beat പ്രയോജനപ്പെടുത്തിയതും ഇതേ സമീപനമാണ്.

വായനക്കാരുടെ എണ്ണം വർദ്ധിപ്പിക്കലും അവരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തലും

വിശ്വസനീയ വാർത്തകൾ കൂടുതൽ ഉപകാരപ്രദവും വ്യക്തിഗതവുമായ രീതിയിൽ കാണാനും വിശകലനം ചെയ്യാനും അവയുമായി സംവദിക്കാനും വായനക്കാരെ സഹായിക്കുന്നതിൽ പ്രസാധകർ AI പ്രയോജനപ്പെടുത്തുന്നുണ്ട്.

  • Condé Nast തങ്ങളുടെ വിശ്വസനീയമായ ബ്രാൻഡുകളുമായി കൂടുതൽ സംവദിക്കാൻ വായനക്കാർക്ക് പുതിയ വഴികൾ ഒരുക്കുന്നതിനായി OpenAI സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിൻ്റെ ഭാഗമായി Bon Appétit തങ്ങളുടെ വിപുലമായ എഡിറ്റോറിയൽ ശേഖരത്തെ OpenAI മോഡലുകളുമായി സംയോജിപ്പിച്ചുകൊണ്ട് AI അധിഷ്ഠിത Test Kitchen Assistant പുറത്തിറക്കി. ഇതിലൂടെ വീട്ടിൽ പാചകം ചെയ്യുന്നവർക്ക് പാചകക്കുറിപ്പുകൾ, പാചകരീതികൾ, ചേരുവകൾക്ക് പകരമുള്ളവ, ഭക്ഷണം തയ്യാറാക്കൽ, ഉൽപ്പന്ന ശുപാർശകൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തത്സമയം മറുപടി ലഭിക്കുന്നു. Bon Appétit-ൻ്റെ എഡിറ്റർമാർ അംഗീകരിച്ച വിശ്വസനീയമായ പാചക വിവരങ്ങൾ കൂടുതൽ വ്യക്തിഗതവും സംവേദനാത്മകവുമായ രീതിയിൽ അനുഭവവേദ്യമാകാൻ ഈ Kitchen Assistant വായനക്കാരെ സഹായിക്കുന്നു. ഇത് പാചക പ്രക്രിയയിലുടനീളം അവർക്ക് ആത്മവിശ്വാസത്തോടെയുള്ള മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നു.
  • The Atlantic ഒരു കൊലപാതകത്തിൻ്റെ ചുരുളഴിക്കുന്ന ആവേശകരമായ ഒരു ഗെയിം—Lemony Snicket’s Suspicious Incident in Dubious Park(പുതിയ വിൻഡോയിൽ തുറക്കുന്നു)—പുറത്തിറക്കി. ഈ ഗെയിം നിർമ്മിക്കുന്നതിനായി, അതിലെ കഥാപാത്രങ്ങളെയും കഥയും പശ്ചാത്തലവും തയ്യാറാക്കാൻ The Atlantic പ്രശസ്ത എഴുത്തുകാരനായ Lemony Snicket-മായി ചേർന്ന് പ്രവർത്തിച്ചു. തുടർന്ന്, എഴുത്തുകാരൻ നൽകിയ സവിശേഷമായ സംഭാഷണ ശൈലി, ലക്ഷ്യങ്ങൾ, പശ്ചാത്തലം എന്നിവ അടിസ്ഥാനമാക്കി ഓരോ കഥാപാത്രത്തിനുമുള്ള AI ഏജൻ്റുകൾ നിർമ്മിക്കാൻ The Atlantic ChatGPT‑യുടെ API ഉപയോഗിച്ചു. ഇത് കളിക്കാർക്ക് കഥാപാത്രങ്ങളെ നേരിട്ട് ചോദ്യം ചെയ്യാനും അവരുമായി സംവദിച്ചുകൊണ്ട് കുറ്റവാളിയെ കണ്ടെത്താനും അവസരമൊരുക്കുന്നു.
  • Eater OpenAI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു AI അധിഷ്ഠിതമായ റെസ്റ്റോറൻ്റ് സെർച്ച് സംവിധാനം അടുത്തിടെ പുറത്തിറക്കി. സാധാരണ സംഭാഷണ ശൈലിയിലുള്ള ചോദ്യങ്ങളെ, Eater-ൻ്റെ 20 വർഷത്തിലേറെയായുള്ള വിശ്വസനീയമായ റെസ്റ്റോറൻ്റ് നിർദ്ദേശങ്ങളുമായും വാർത്തകളുമായും ബന്ധിപ്പിച്ചുകൊണ്ട് വായനക്കാർക്ക് അനുയോജ്യമായ റെസ്റ്റോറൻ്റുകൾ കണ്ടെത്താൻ ഈ ടൂൾ സഹായിക്കുന്നു. Eater-ൻ്റെ എഡിറ്റോറിയൽ വൈദഗ്ധ്യം ലളിതമായ സംഭാഷണങ്ങളിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതിലൂടെ, ഏത് സന്ദർഭത്തിനും അനുയോജ്യമായ റെസ്റ്റോറൻ്റ് വേഗത്തിൽ കണ്ടെത്താൻ ഇത് വായനക്കാരെ സഹായിക്കുന്നു.
  • തങ്ങളുടെ വായനക്കാർക്കും ഉപഭോക്താക്കൾക്കും മികച്ച സേവനം നൽകുന്നതിനായി, ഉള്ളടക്കം കൂടുതൽ കൃത്യമായി മനസ്സിലാക്കാനും അവതരിപ്പിക്കാനും പ്രാപ്തമാക്കിക്കൊണ്ട് Future ഈ വർഷം തങ്ങളുടെ ആദ്യത്തെ രണ്ട് ChatGPT plugin-കൾ പുറത്തിറക്കി. വെബിലെ ഏറ്റവും മികച്ച ഫാഷൻ ഉള്ളടക്കങ്ങളെ അടിസ്ഥാനമാക്കി, സമ്പന്നമായ ഒരു ഇൻ്റർഫേസിലൂടെ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള മികച്ച ലുക്കുകൾ കണ്ടെത്താൻ Who What Wear ആളുകളെ സഹായിക്കുന്നു.
  • വാർത്തകൾ വായിക്കുന്നതിലും മനസ്സിലാക്കുന്നതിലുമുള്ള ഉപയോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങൾക്ക് പരിഹാരമായി, 2025-ൽ Le Monde തങ്ങളുടെ ഓരോ ലേഖനത്തിനും ശബ്ദ രൂപം നൽകി. Le Monde-ൻ്റെ വാർത്താ ശൈലിക്ക് അനുയോജ്യമായ രീതിയിൽ പ്രൊഫഷണൽ വോയ്സ് ആർട്ടിസ്റ്റുകളുമായി സഹകരിച്ചാണ് ഇതിൻ്റെ ശബ്ദവും വായനാ ശൈലിയും വളരെ ശ്രദ്ധയോടെ രൂപകൽപ്പന ചെയ്തത്. തുടർന്ന്, OpenAI മോഡലുകൾ ഉപയോഗിച്ച് ഏതൊരു ലേഖനവും പ്രസിദ്ധീകരിച്ച ഉടൻ തന്നെ കേൾക്കാൻ സാധിക്കുന്ന രീതിയിൽ അവർ ഇത് ലഭ്യമാക്കി.
  • പ്രാദേശിക വാർത്തകൾ വായനക്കാർക്ക് എങ്ങനെ ലഭ്യമാക്കാം എന്നതിൽ പുതിയ മാറ്റങ്ങൾ വരുത്താനായി The San Francisco Standard* OpenAI സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. വായനക്കാരുടെ താൽപ്പര്യങ്ങൾ, സ്ഥലം, വായനാ ശീലങ്ങൾ എന്നിവയ്ക്കനുസരിച്ച് വ്യക്തിഗത ചുരുക്ക രൂപങ്ങൾ നൽകുന്ന ഒരു പുതിയ AI-first വരിസംഖ്യാ ആപ്പ് അവർ വികസിപ്പിച്ചു. കൂടാതെ, വായനക്കാരുടെ ഉപചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പ്രമുഖ വ്യക്തികളെ എടുത്തുകാണിക്കാനും തങ്ങളുടെ മുൻകാല ലേഖന ശേഖരത്തിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കാനും കഴിയുന്ന സംവേദനാത്മക മൊഡ്യൂളാക്കി തങ്ങളുടെ വാർത്തകളെ മാറ്റാനും ഇതിലൂടെ സാധിക്കുന്നു.
  • BILD-ൻ്റെ AI അസിസ്റ്റൻ്റായ 'Hey_' ഇതുവരെ വായനക്കാരുടെ 25 കോടിയിലധികം ചോദ്യങ്ങൾക്ക് മറുപടി നൽകിക്കഴിഞ്ഞു. ചാറ്റുകളിലൂടെയും നികുതി-പെൻഷൻ കാലക്കുലേറ്ററുകൾ ഉൾപ്പെടെയുള്ള ലേഖനങ്ങളിലെ സംവേദനാത്മക വിജറ്റുകളിലൂടെയും ഓരോ വാർത്തയും തങ്ങളെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നതെന്ന് മനസ്സിലാക്കാൻ വായനക്കാരെ സഹായിച്ചുകൊണ്ട് ഇത് ഒരു ദൈനംദിന സഹായിയായി മാറിയിരിക്കുകയാണ്.
  • Chicago Public Media* തങ്ങളുടെ WBEZ റേഡിയോ സ്റ്റേഷൻ്റെ 40 വർഷത്തെ ഓഡിയോ ശേഖരങ്ങൾ ലിഖിത രൂപത്തിലേക്ക് മാറ്റാൻ OpenAI മോഡലുകൾ പ്രയോജനപ്പെടുത്തുന്നു. ഈ ശ്രമത്തിലൂടെ പ്രാദേശിക പത്രപ്രവർത്തനത്തിൻ്റെ വലിയൊരു ശേഖരം ചരിത്രത്തിലാദ്യമായി തിരയാൻ സാധിക്കുന്ന രീതിയിലേക്ക് മാറുകയാണ്. സ്വന്തം സമൂഹത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിന് മാധ്യമ പ്രവർത്തകർക്കും—ഭാവിയിൽ പൊതുജനങ്ങൾക്കും—ഇതൊരു സുപ്രധാന സ്രോതസ്സായി മാറും.

വാർത്താ മേഖലയിലെ ബിസിനസ്സ് ശക്തമാക്കൽ

സങ്കീർണ്ണമായ ബിസിനസ്സ് വിവരങ്ങളെ ഉപകാരപ്രദമായ ഉൾക്കാഴ്ചകളാക്കി മാറ്റാനും തങ്ങളുടെ ടീമുകൾക്ക് കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാൻ സൗകര്യമൊരുക്കാനും പ്രസാധകർ AI പ്രയോജനപ്പെടുത്തുന്നുണ്ട്.

  • News Corp AI സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നിരവധി "Knowledge Agents" വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങളും അവയുടെ പശ്ചാത്തലവും കൃത്യമായി മനസ്സിലാക്കാൻ ഈ ഏജൻ്റുകൾക്ക് സാധിക്കും. അതായത്, സങ്കീർണ്ണമായ വിശകലന ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താൻ ടീമുകളെ സഹായിക്കുന്നതിനായി ഇവ കമ്പനിയുടെ ഘടനാപരമായ ഡാറ്റയും മറ്റ് പൊതുവായ ബിസിനസ്സ് അറിവുകളും തമ്മിൽ കൂട്ടിച്ചേർക്കുന്നു. Model Context Protocol (MCP)-ഉം OpenAI മോഡലുകളും ഉപയോഗിച്ച്, News Corp-ൻ്റെ ആഗോള ഡാറ്റാ ശേഖരത്തിൽ നിന്നുള്ള വിവരങ്ങൾ സുരക്ഷിതമായി പരിശോധിക്കാൻ ഈ ഏജൻ്റുകൾക്ക് കഴിയും. എന്നാൽ, ഈ വിവരങ്ങളുടെ അർത്ഥപരമായ ഘടന ഏജൻ്റുകളെ പഠിപ്പിച്ചു എന്നത് ഇതിലെ ഒരു പ്രധാന നവീകരണമാണ്.
  • The Seattle Times* തങ്ങളുടെ പരസ്യ വിഭാഗത്തിന് പുതിയ ഉപഭോക്താക്കളെ കൂടുതൽ കാര്യക്ഷമമായി കണ്ടെത്താനും വിലയിരുത്താനും സഹായിക്കുന്നതിനായി ChatGPT Enterprise ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു AI പ്രോസ്പെക്റ്റിംഗ് ഏജൻ്റ് വികസിപ്പിച്ചെടുത്തു. സംഭാഷണ രീതിയിലുള്ള ഒരു വ്യക്തിഗതമാക്കാവുന്ന GPT വഴി, വിൽപ്പന പ്രതിനിധികൾക്ക് ലക്ഷ്യമിട്ട ലീഡ് ലിസ്റ്റുകൾ സൃഷ്ടിക്കാനും, Times നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് അവരെ വിലയിരുത്താനും സാധിക്കുന്നു. കൂടാതെ ഗവേഷണ റിപ്പോർട്ടുകൾ തയ്യാറാക്കാനും, ഒരു ഉപഭോക്താവ് കമ്പനിയുടെ CRM സിസ്റ്റത്തിൽ നിലവിലുണ്ടോ എന്ന് പരിശോധിക്കാനും, അവരുമായുള്ള ചർച്ചകൾക്കായുള്ള ചോദ്യങ്ങൾ തയ്യാറാക്കാനും ഇതിലൂടെ കഴിയും. മണിക്കൂറുകൾ എടുത്തിരുന്ന ഈ പ്രക്രിയ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഈ ടൂൾ സഹായിച്ചുവെന്ന് മാത്രമല്ല, ഇത് വഴി നേരിട്ട് പുതിയ ബിസിനസ്സ് നേടാനും സാധിച്ചിട്ടുണ്ട്.

പ്രസാധകർ AI സാങ്കേതികവിദ്യ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കും ബിസിനസ്സുകൾക്കും എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിൻ്റെ ചില ഉദാഹരണങ്ങൾ മാത്രമാണ് ഈ പ്രോജക്റ്റുകൾ കാണിക്കുന്നത്: മാധ്യമപ്രവർത്തകർക്ക് സമയം ലാഭിച്ചുകൊടുക്കുക, വിശ്വസനീയമായ വാർത്തകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുക, ഗഹനമായ ബിസിനസ്സ് അറിവുകൾ പുറത്തുകൊണ്ടുവരുക, വളർച്ചയ്ക്കുള്ള പുതിയ വഴികൾ വികസിപ്പിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിൽ നിന്നുള്ള അറിവുകളും അനുഭവങ്ങളും പങ്കുവെക്കുന്നതിനും ഇതിൻ്റെ ഗുണങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി ഞങ്ങൾ OpenAI Academy for News Oganizations ആരംഭിച്ചിട്ടുണ്ട്. ന്യൂസ് റൂമുകളിൽ AI ഉപയോഗിക്കുന്ന മറ്റ് രീതികളെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ(പുതിയ വിൻഡോയിൽ തുറക്കുന്നു) കൂടുതൽ അറിയാം.

കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ഞങ്ങൾ വാർത്താ മേഖലയിൽ നിക്ഷേപം നടത്തുകയും അവരുമായി അടുത്ത് സഹകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ടുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടേയുളൂ. ശക്തവും സുസ്ഥിരവുമായ മാധ്യമ സ്ഥാപനങ്ങളെ കെട്ടിപ്പടുക്കുന്നതിനും കൂടുതൽ ആളുകളിലേക്ക് ഉയർന്ന നിലവാരമുള്ള പത്രപ്രവർത്തനം എത്തിക്കുന്നതിനും സഹായിക്കുന്ന ടൂളുകൾ നിർമ്മിക്കുന്നതിനായി ഞങ്ങൾ പ്രസാധകർ, എഡിറ്റർമാർ, മാധ്യമപ്രവർത്തകർ എന്നിവരുമായി തുടർന്നും സഹകരിച്ച് പ്രവർത്തിക്കും.

*Lenfest Institute AI Collaborative and Fellowship program-ൽ പങ്കാളിയായ മാധ്യമ സ്ഥാപനങ്ങളിലൊന്ന്

രചയിതാവ്

OpenAI