പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

2026 സെപ്റ്റംബർ 10

ആഗോള കാര്യങ്ങൾ

കേന്ദ്ര, സംസ്ഥാന, പ്രാദേശിക, ഗോത്രവർഗ്ഗ സർക്കാരുകൾക്കായി AI ആക്സസും സൈബർ പ്രതിരോധവും വിപുലമാക്കുന്നു

കേന്ദ്ര, സംസ്ഥാന, പ്രാദേശിക, ഗോത്രവർഗ്ഗ സർക്കാരുകൾക്ക് സൗജന്യ ആക്സസും ഉപയോഗ നിരക്കിൽ 50% ഇളവും ലഭ്യമാക്കുന്ന, ഇത്തരത്തിലുള്ള ആദ്യത്തെ ഒരു കരാർ നിലവിൽ വരുന്നു; ഒപ്പം പൊതുമേഖലയിലെ സൈബർ പ്രതിരോധ വിഭാഗങ്ങൾക്കുള്ള പിന്തുണയും ആക്സസും വിപുലീകരിക്കുന്നതുമാണ്.

ലോഡിംഗ്…

സൈബർ പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ അമേരിക്കയിലെ പൊതുപ്രവർത്തകർക്ക് ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച AI ടൂളുകൾ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷത്തെ ഫെഡറൽ ഓഫറിന്റെ തുടർച്ചയായി OpenAI for Government-ഉം U.S. General Services Administration (GSA)-ഉം പുതിയ ബഹുവർഷ കരാർ ഇന്ന് പ്രഖ്യാപിക്കുകയാണ്. ഇത്തരത്തിലുള്ള ആദ്യത്തെ ഈ കരാർ വഴി,—സാധാരണയായി ഒരു ഉപയോക്താവിന് പ്രതിമാസം $15—വരുന്ന ലൈസൻസ് ഫീസ് $0 എന്ന നിരക്കിൽ പൂർണ്ണമായും സൗജന്യമാക്കുകയും ഉപയോഗ നിരക്കിൽ 50% ഇളവ് നൽകുകയും ചെയ്യും; ഇതിനൊപ്പം പൊതുമേഖലയിലെ സൈബർ സുരക്ഷാ ജീവനക്കാർക്ക് വിപുലമായ പിന്തുണയും ലഭ്യമാക്കുന്നതാണ്. ഇതേ ഓഫർ എല്ലാ സംസ്ഥാന, പ്രാദേശിക, ഗോത്രവർഗ്ഗ സർക്കാരുകളിലേക്കും കൂടി OpenAI വ്യാപിപ്പിക്കുന്നുണ്ട്.

സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക—അതായത് സേവനങ്ങൾ കൂടുതൽ വേഗതയേറിയതും എളുപ്പമുള്ളതും സുരക്ഷിതവും വിശ്വസനീയവുമാക്കുക—എന്നത് AI-യുടെ ഗുണഫലങ്ങൾ ഏവരിലേക്കും എത്തിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ്. സർക്കാരിൽ AI എങ്ങനെ ഉപയോഗിക്കണമെന്ന് നിശ്ചയിക്കുന്നതിൽ പൊതുപ്രവർത്തകർക്കും പങ്കുണ്ടായിരിക്കണം; അത് ആരംഭിക്കേണ്ടത് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും മുൻകൂട്ടി നിശ്ചയിക്കാവുന്ന ചെലവുകളും അവരുടെ പൊതുലക്ഷ്യങ്ങളോടുള്ള ആദരവുമുള്ള GPT‑6 Astra ഉൾപ്പെടെയുള്ള ഏറ്റവും മികച്ച ടൂളുകൾ അവർക്ക് ലഭ്യമാക്കിക്കൊണ്ടാണ്. ഞങ്ങളുടെ നിലവിലുള്ള കരാറുകൾ വഴി പത്ത് ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്ക് നിലവിൽ തന്നെ ChatGPT ലഭ്യമാണ്; ഈ വിപുലീകരിച്ച പങ്കാളിത്തത്തിലൂടെ ഏകദേശം 23 മില്ല്യൺ ആളുകൾ വരുന്ന യു.എസ്. പൊതുമേഖലാ ജീവനക്കാർക്ക് കൂടി ഇതിനുള്ള അർഹത ലഭിക്കുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, OpenAI ടൂളുകൾ കൂടുതൽ വ്യാപകമായി ലഭ്യമാക്കുന്നതിലൂടെ എന്തെല്ലാം സാധ്യമാകും എന്ന് പൊതുപ്രവർത്തകർ തെളിയിച്ചിട്ടുണ്ട്:

  • സർക്കാർ സൈബർ പ്രതിരോധ വിഭാഗങ്ങൾക്കായുള്ള സുരക്ഷാ-ടൂൾ വികസനം, മാൽവെയർ വിശകലനം, സുരക്ഷാ പിഴവുകൾ കണ്ടെത്തൽ എന്നിവയുടെ വേഗതയും ഗുണനിലവാരവും Daybreak Access ഗണ്യമായി മെച്ചപ്പെടുത്തുന്നുണ്ട്.

  • മുമ്പ് ദിവസങ്ങളോ മാസങ്ങളോ എടുത്തിരുന്ന പൊതുജനാരോഗ്യ സാഹിത്യ അവലോകനങ്ങൾ CDC വേഗത്തിലാക്കി; മിക്ക പ്രാഥമിക റിപ്പോർട്ടുകളും 30 മിനിറ്റിനുള്ളിൽ തയ്യാറായി; പങ്കെടുത്ത വിദഗ്ധരിൽ 92% പേരും ഉൽപ്പാദനക്ഷമത വർധിച്ചതായി അറിയിച്ചു

  • ഒരു നികുതി ഫോം ഡിജിറ്റൈസ് ചെയ്യാൻ രണ്ടാഴ്ചവരെ വേണ്ടിയിരുന്ന സമയം ജോർജിയ റവന്യൂ വകുപ്പ് 15 മിനിറ്റാക്കി കുറച്ചു

  • നോർത്ത് കരോലൈനയിൽ, താമസക്കാർക്ക് തിരികെ നൽകാൻ കഴിയുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ അവകാശപ്പെടാത്ത സ്വത്ത് കണ്ടെത്താൻ സംസ്ഥാന ട്രഷറർ വകുപ്പ് ChatGPT ഉപയോഗിച്ചു

  • പ്രാഥമിക ഫ്യൂഷൻ ഗവേഷണ മോഡലിന്റെ വികസനം വേഗത്തിലാക്കാൻ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി ChatGPT ഉപയോഗിച്ചു; മാസങ്ങൾ വേണ്ടിവരുമായിരുന്ന ജോലി മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കി

ഈ പ്രഖ്യാപനത്തോടൊപ്പം, അടിയന്തര ആവശ്യങ്ങൾ, ഗതാഗതം, പൊതുജനാരോഗ്യം, അവശ്യസേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് നിർണ്ണായക സംവിധാനങ്ങളെ സംരക്ഷിക്കുന്ന സർക്കാർ സൈബർ സുരക്ഷാ ജീവനക്കാർക്കുള്ള പിന്തുണയും ഞങ്ങൾ വിപുലീകരിക്കുന്നുണ്ട്. OpenAI പ്രസിഡന്റ് Greg Brockman-ന്റെ The Defender's Window എന്ന പുതിയ ലേഖനത്തിലും ഇൻഡസ്ട്രി ഒട്ടാകെയുള്ള തുറന്ന കത്തിലും സാങ്കേതിക മേഖലയും സർക്കാരും ഒരുമിച്ച് അടിയന്തിരമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഞങ്ങളുടെ പുതിയ നയത്തിന്റെ ഭാഗമായി പരിശോധിച്ചുറപ്പിച്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഞങ്ങളുടെ അത്യാധുനിക സൈബർ സുരക്ഷാ പ്രോഗ്രാമായ Daybreak Blue ആക്സസ് ലഭ്യമാക്കുന്നതാണ്; ഇത് സാധാരണ വാണിജ്യ നിരക്കിൽ നിന്നും 50% ഇളവുകളോടെയും ഇവ ഉപയോഗിക്കാൻ സഹായിക്കുന്ന വിപുലമായ പരിശീലനങ്ങളോടെയും ആയിരിക്കും നൽകുക. കൂടാതെ, ഈ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അഡ്വാൻസ്ഡ് ആയിട്ടുള്ള സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്നതിനും എക്സ്പ്ലോയിറ്റ് വാലിഡേഷനും റെഡ് ടീമിംഗിനുമായി Daybreak Red ആക്സസിനായി സാധാരണ വാണിജ്യ നിരക്കുകളിൽ അപേക്ഷിക്കാവുന്നതാണ്.

മുൻനിര സൈബർ പ്രതിരോധ വിദഗ്ധർക്ക് സബ്‌സിഡിയോടെയുള്ള ലഭ്യത, പരിശീലനം, സാങ്കേതിക പിന്തുണ, പങ്കാളിത്തങ്ങൾ എന്നിവ നൽകാൻ ആഗോളതലത്തിൽ $1 ബില്യൺ നീക്കിവെച്ച് കഴിഞ്ഞയാഴ്ച OpenAI പ്രഖ്യാപിച്ച Daybreak for Frontline Defenders പദ്ധതിയുടെ തുടർച്ചയാണ് ഈ പ്രഖ്യാപനം.

ഇന്നത്തെ പ്രഖ്യാപനത്തിന്റെ ഭാഗമായി OpenAI നൽകുന്നത്:

  • വിപുലമായ ലഭ്യത: ചരിത്രത്തിലാദ്യമായി, കേന്ദ്ര സർക്കാരിന് പുറമെ സംസ്ഥാന, പ്രാദേശിക, ഗോത്രവർഗ്ഗ സർക്കാരുകൾക്കും ഈ കരാറിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതാണ്

  • കൂടുതൽ ലാഭകരമായ ഉപയോഗം: അർഹരായ കേന്ദ്ര, പ്രാദേശിക, ഗോത്രവർഗ്ഗ സംഘടനകൾക്കായി സാധാരണയായി ഒരാൾക്ക് പ്രതിമാസം $15 വരുന്ന ലൈസൻസ് ഫീസ് $0 അഥവാ പൂർണ്ണമായും സൗജന്യമാക്കുകയും യാതൊരുവിധ മിനിമം പ്രതിബദ്ധതകളും ഇല്ലാതെ തന്നെ ഉപയോഗ നിരക്കിൽ 50% ഇളവ് നൽകുകയും ചെയ്യുന്നു

  • Daybreak Blue ആക്സസും പരിശീലനവും: സ്ഥിരീകരിച്ചുറപ്പിച്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും സാധാരണ വാണിജ്യ നിരക്കിൽ നിന്നും 50% ഇളവുകളോടെ Daybreak Blue ആക്സസ് ലഭ്യമാക്കുന്നതാണ്; ഒപ്പം സർക്കാർ ലീഡർമാർക്കും സൈബർ സുരക്ഷാ ജീവനക്കാർക്കും ഈ മോഡൽ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും സുരക്ഷാ വീഴ്ചകൾ മുൻകൂട്ടി കണ്ടെത്താനും സഹായിക്കുന്ന വിപുലമായ പരിശീലനങ്ങളും ഇതിനൊപ്പം നൽകുന്നതാണ്.

  • ദീർഘകാല ലഭ്യത: കരാർ 2026 ഒക്ടോബർ 1 മുതൽ 2028 ഡിസംബർ 31 വരെ 27 മാസം നിലനിൽക്കും; ഇത് AI സ്വീകരിക്കാൻ ഏജൻസികൾക്ക് സുസ്ഥിരമായ അടിത്തറ നൽകും

  • പ്രായോഗിക വിന്യാസ പിന്തുണ: എല്ലാ പൊതുപ്രവർത്തകർക്കും ആത്മവിശ്വാസത്തോടെ AI ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ, OpenAI അവർക്കായി വാങ്ങൽ മാർഗനിർദേശം, ഉപയോഗ ഏകദേശ കണക്കുകൾ, ചെലവ് നിയന്ത്രണങ്ങൾ, പ്രാരംഭ സജ്ജീകരണം, FinOps മാർഗനിർദേശങ്ങൾ, വെബിനാറുകൾ കൂടാതെ വിപുലീകരിച്ച സർക്കാർ അക്കാദമി എന്നിവ ലഭ്യമാക്കും

  • സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ വിന്യാസം: ഇൻപുട്ടുകളും ഔട്ട്പുട്ടുകളും ഉൾപ്പെടെയുള്ള ബിസിനസ് ഡാറ്റ OpenAI മോഡലുകളെ പരിശീലിപ്പിക്കാനോ മെച്ചപ്പെടുത്താനോ ChatGPT Enterprise ഉപയോഗിക്കുന്നില്ല; പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് അവർ തിരഞ്ഞെടുക്കുന്ന അർഹമായ സേവനങ്ങളോടനുബന്ധിച്ച സംരക്ഷണങ്ങൾ തുടർന്നും ലഭിക്കും

പൊതുജനങ്ങളെ സേവിക്കുക, അമേരിക്കൻ ജനത ആശ്രയിക്കുന്ന നിർണ്ണായക സംവിധാനങ്ങളെ സംരക്ഷിക്കുക, സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കായി പൊതുപ്രവർത്തകർക്ക് കൂടുതൽ സമയം നൽകാൻ AI-യ്ക്ക് സാധിക്കേണ്ടതുണ്ട്. സർക്കാരിന്റെ എല്ലാ തലങ്ങളിലേക്കും ഇതിനുള്ള ആക്സസ് വിപുലീകരിക്കുന്നതിലൂടെ മനുഷ്യന്റെ കഴിവുകളെ പൊതുനന്മയ്ക്കായുള്ള വലിയ സ്വാധീനമാക്കി മാറ്റാനും AI-യുടെ ഗുണഫലങ്ങൾ അമേരിക്കയിലുടനീളമുള്ള സമൂഹങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങൾക്ക് കഴിയും.

OneGov ഉപയോഗിച്ചുതുടങ്ങുക

നിങ്ങളുടെ ഏജൻസിയിൽ OneGov ഉപയോഗിക്കാൻ താൽപ്പര്യമുണ്ടോ? താൽപ്പര്യം രജിസ്റ്റർ ചെയ്യാനും അർഹത, നിരക്കുകൾ, വാങ്ങൽ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയാനും ഞങ്ങളുടെ സർക്കാർ സംഘവുമായി ബന്ധപ്പെടുക.

2026 സെപ്റ്റംബർ 14 തിങ്കളാഴ്ച, ET (ഈസ്റ്റേൺ സമയം) രാവിലെ 11:15-ന് നടത്തുന്ന “OpenAI OneGov 2.0: സർക്കാർ നേതാക്കൾ അറിയേണ്ടത്” എന്ന ഞങ്ങളുടെ വെബിനാറിൽ പങ്കുചേരുക; ഈ കരാറിനെക്കുറിച്ചുള്ള പ്രായോഗിക വിവരങ്ങൾ മനസ്സിലാക്കാനും ഇത് ഉപയോഗിച്ചു തുടങ്ങാമെന്ന് അറിയാനും ഇത് സഹായിക്കും. വെബിനാറിനായി ഇവിടെ രജിസ്റ്റർ ചെയ്യുക(പുതിയ വിൻഡോയിൽ തുറക്കുന്നു).