പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

2026 ഓഗസ്റ്റ് 25

ആഗോള കാര്യങ്ങൾ

റഷ്യയിൽനിന്നുള്ള പുതിയ രഹസ്യ സ്വാധീന പ്രചാരണം തടസ്സപ്പെടുത്തുന്നു

ലോഡിംഗ്…

ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് മനുഷ്യരാശിക്ക് മുഴുവൻ പ്രയോജനകരമാണെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിഹരിക്കാൻ ആളുകളെ സഹായിക്കുന്ന AI ടൂളുകൾ നിർമ്മിക്കുന്നതിനായി ഞങ്ങളുടെ പുതിയ കണ്ടെത്തലുകൾ ഉപയോഗിച്ചുകൊണ്ട് ഞങ്ങൾ ഈ ലക്ഷ്യത്തിലേക്ക് മുന്നേറുന്നു. പൊതുജനങ്ങളുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാനോ രാഷ്ട്രീയ ഫലങ്ങളെ മാറ്റാനോ വേണ്ടി തങ്ങളുടെ യഥാർത്ഥ വിവരങ്ങളോ ഉദ്ദേശ്യങ്ങളോ വെളിപ്പെടുത്താതെ നടത്തുന്ന വഞ്ചനാപരമായ ശ്രമങ്ങളായ 'രഹസ്യ സ്വാധീന പ്രവർത്തനങ്ങളെ (IO)' കണ്ടെത്താനും അന്വേഷിക്കാനും തടസ്സപ്പെടുത്താനും തുറന്നുകാട്ടാനും സഹായിക്കുന്ന ടൂളുകൾ നിർമ്മിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു “വിദഗ്ധ സമൂഹം” എന്ന് സ്വയം വിശേഷിപ്പിക്കുന്ന International Burke Institute (IBI)-നെ പ്രൊമോട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്ന, റഷ്യയിൽ നിന്നുള്ള ഒരു കൂട്ടം ChatGPT അക്കൗണ്ടുകളെ ഞങ്ങൾ ഈ അടുത്തിടെ നിരോധിക്കുകയുണ്ടായി. AI നിർമ്മിത സോഷ്യൽ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള ഒരു സാധാരണ അന്വേഷണമായി ആരംഭിച്ച ഇത്, പിന്നീട് വളരെ വലിയൊരു സ്വാധീന പ്രചാരണ ശൃംഖലയെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചു. മറ്റ് സൈറ്റുകളിൽ നിന്ന് പകർത്തിയതും തെറ്റായ ആളുകളുടെ പേരിൽ ചേർത്തതുമായ അക്കാദമിക് ലേഖനങ്ങൾ അടങ്ങിയ ഒരു വെബ്സൈറ്റ്, റഷ്യയെ അനുകൂലമായി ചിത്രീകരിക്കുന്ന ഒരു “പരമാധികാര” സൂചിക, ഒപ്പം ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന Operator-മാരുടെ റഷ്യൻ പശ്ചാത്തലം മറച്ചുവെക്കാനുള്ള ശമങ്ങൾ എന്നിവയെല്ലാം കേന്ദ്രീകരിച്ചാണ് ഈ ശൃംഖല കെട്ടിപ്പടുത്തിരുന്നത്. ഈ പ്രചാരണം താരതമ്യേന കുറഞ്ഞ ആളുകളിലേക്ക് മാത്രമേ എത്തിയിട്ടുള്ളൂ എങ്കിലും ഇതിന്റെ സങ്കീർണ്ണമായ നിർമ്മിതി, യുക്രെയ്ൻ യുദ്ധം ആരംഭിച്ചതുമുതൽ ഞങ്ങൾ തടസ്സപ്പെടുത്തിയ(പുതിയ വിൻഡോയിൽ തുറക്കുന്നു) റഷ്യയുമായി ബന്ധമുള്ള(പുതിയ വിൻഡോയിൽ തുറക്കുന്നു) മറ്റ് സ്വാധീന(പുതിയ വിൻഡോയിൽ തുറക്കുന്നു) പ്രവർത്തനങ്ങളിൽനിന്ന്(പുതിയ വിൻഡോയിൽ തുറക്കുന്നു) ഇതിനെ വ്യത്യസ്തമാക്കുന്നു. ഈ പ്രവർത്തനം എങ്ങനെ നടന്നു, അതിൽ ChatGPT‑യുടെ പങ്ക് എന്തായിരുന്നു, അത് തടസ്സപ്പെടുത്താൻ ഞങ്ങൾ എന്തുചെയ്തു എന്നിവ ഈ റിപ്പോർട്ട് വിശദീകരിക്കുന്നു.

നാട്യക്കാരൻ

റഷ്യയിൽ നിന്നുള്ളതെന്ന് ഉറപ്പുള്ള ഒരു കൂട്ടം ChatGPT അക്കൗണ്ടുകൾ ഞങ്ങൾ നിരോധിച്ചു. Substack, Telegram, X, Facebook, LinkedIn എന്നിവയിൽ പോസ്റ്റ് ചെയ്യാനുള്ള സാമൂഹികമാധ്യമ അഭിപ്രായങ്ങൾ നിർമ്മിക്കാൻ ഈ Operator-മാർ റഷ്യൻ ഭാഷയിലാണ് പ്രോംപ്റ്റുകൾ നൽകിയിരുന്നത്. നിർമ്മിച്ചവയിൽ ഭൂരിഭാഗം അഭിപ്രായങ്ങളും ഇംഗ്ലീഷിലായിരുന്നു; കൂടാതെ തങ്ങൾ റഷ്യക്കാരാണെന്ന് വ്യക്തമാക്കുന്ന യാതൊരുവിദ ഭാഷാപരമായ സൂചനകളും പുറത്തുവിടരുതെന്ന് ഇവർ ChatGPT‑ക്ക് നിർദ്ദേശവും നൽകിയിരുന്നു. റഷ്യയിൽ നിന്ന് ഞങ്ങളുടെ മോഡലുകൾ ഉപയോഗിക്കാൻ അനുമതിയില്ലാത്തതിനാൽ, VPN വഴിയാണ് ഇവർ പ്ലാറ്റ്‌ഫോം സന്ദർശിച്ചിരുന്നത്.

നിർമ്മിക്കപ്പെട്ട ഉള്ളടക്കങ്ങളിൽ ഭൂരിഭാഗവും International Burke Institute (IBI) എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു “വിദഗ്ധ കൂട്ടായ്മയെ” പ്രൊമോട്ട് ചെയ്യാൻ വേണ്ടിയുള്ളതായിരുന്നു. 2025 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത ഒരു വെബ്സൈറ്റുമായി ബന്ധപ്പെട്ടായിരുന്നു IBI ബ്രാൻഡ് പ്രവർത്തിച്ചിരുന്നത്. ഈ ഇൻസ്റ്റിറ്റ്യൂട്ട് ഇസ്രായേൽ ആസ്ഥാനമാക്കിയുള്ളതാണെന്നാണ് വെബ്സൈറ്റ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഞങ്ങളുടെ മോഡലുകൾ ഉപയോഗിച്ച് നിർമ്മിച്ചവയല്ല. അവയിൽ പലതും യഥാർത്ഥ അക്കാദമിക് രചനകളിൽ നിന്ന് പകർത്തിയവയായിരുന്നു, ചിലതാകട്ടെ തെറ്റായ ആളുകളുടെ പേരിൽ ചേർത്തതുമായിരുന്നു; മറ്റു ചിലത് ഒരു സ്ലാവിക് ഭാഷക്കാരൻ തയ്യാറാക്കി മെഷീൻ ട്രാൻസ്‌ലേഷൻ വഴി മാറ്റിയെടുത്തതാണെന്ന് കാണാം. ഉദാഹരണത്തിന്, താഴെ നൽകിയിരിക്കുന്ന IBI വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ടിൽ സ്വാഭാവികമല്ലാത്ത ഒരു പ്രയോഗം കാണാം, ഇത് ഒരു സ്ലാവിക്ക് ഭാഷയിൽ നിന്നുള്ള അക്ഷരാർത്ഥത്തിലുള്ള മെഷീൻ ട്രാൻസ്‌ലേഷൻ ആണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.

“Svetofor” സഖ്യം എന്ന പ്രയോഗമുള്ള, ജർമനിയെക്കുറിച്ചുള്ള IBI വെബ്‌സൈറ്റ് ലേഖനത്തിന്റെ സ്ക്രീൻഷോട്ട്.

IBI വെബ്‌സൈറ്റിൽ ജർമനിയെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ നിന്നുള്ള ഒരു സ്ക്രീൻഷോട്ട്. ഇതിലെ “the Svetofor coalition” എന്ന പ്രയോഗം ജർമ്മനിയിലെ സോഷ്യലിസ്റ്റുകൾ, ലിബറലുകൾ, ഗ്രീൻസ് എന്നിവരടങ്ങിയ സഖ്യസർക്കാരിനെ ഉദ്ദേശിച്ചുള്ളതാണ്; ചുവപ്പ്, മഞ്ഞ, പച്ച എന്നീ പാർട്ടി നിറങ്ങൾ കാരണം ഇത് “ട്രാഫിക്-ലൈറ്റ് സഖ്യം” എന്നും ജർമൻ ഭാഷയിൽ “Ampelkoalition” എന്നും അറിയപ്പെടുന്നു. റഷ്യൻ ഉൾപ്പെടെ നിരവധി സ്ലാവിക് ഭാഷകളിൽ “svetofor” (светофор) എന്ന വാക്കിന് “ട്രാഫിക് ലൈറ്റ്” എന്നാണ് അർഥം. എന്നാൽ സഖ്യത്തെ വിശേഷിപ്പിക്കാൻ ഒരു ഇംഗ്ലീഷ് അല്ലെങ്കിൽ ജർമൻ ഭാഷക്കാരൻ ഈ വാക്ക് ഉപയോഗിക്കാൻ സാധ്യത തീരെയില്ല. ഒരു സ്ലാവിക് മൂലരചനയിൽനിന്ന് മെഷീൻ ട്രാൻസ്‌ലേഷൻ വഴി മാറ്റിയെടുത്തതാകാനാണ് സാധ്യത.

ഞങ്ങൾ മനസ്സിലാക്കിയിടത്തോളം, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത പുതിയൊരു രഹസ്യ സ്വാധീന പ്രചാരാണ ശൃംഖലയാണിത്. റഷ്യയെ പുകഴ്ത്താനും പാശ്ചാത്യ രാജ്യങ്ങളെ താഴ്ത്തിക്കെട്ടാനുമായി, തങ്ങൾ ഒരു "തിങ്ക് ടാങ്ക്" ആണെന്ന് വരുത്തിത്തീർത്ത് ഇവർ നിർമ്മിച്ച "പരമാധികാര സൂചിക" ആണ് ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ഇത്രയധികം ആസൂത്രിതവും സങ്കീർണ്ണവുമായ രീതിയിൽ പ്രവർത്തിച്ച റഷ്യയുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചാരണ ശൃംഖലയെ ഞങ്ങൾ തടസ്സപ്പെടുത്തുന്നത് ഇതാദ്യമാണ്.

AI പ്രവർത്തനം

ഈ ശൃംഖല പ്രധാനമായും ChatGPT ഉപയോഗിച്ചത് IBI വെബ്‌സൈറ്റിലെ ലേഖനങ്ങളെ പ്രൊമോട്ട് ചെയ്യുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമ്മിക്കാനായിരുന്നു. X, LinkedIn, Facebook, Substack, Telegram പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം പോസ്റ്റുകൾ ഞങ്ങൾ കണ്ടെത്തിയത്. ഇതിൽ ചിലത് IBI-യുടെ പേരും ലോഗോയുമായുള്ള അക്കൗണ്ടുകളിൽ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്; എന്നാൽ മറ്റുള്ളവ, IBI ലേഖനങ്ങൾ പങ്കുവെക്കുന്നത് മാത്രം പ്രധാന ജോലിയാക്കിയ സാധാരണ ഉപയോക്താക്കളുടെ (വ്യാജമാകാൻ സാധ്യതയുള്ളവ) അക്കൗണ്ടുകളിൽ നിന്നാണ് വന്നതായി കാണപ്പെടുന്നത്.

ഈ ശൃംഖല നിർമ്മിച്ച് LinkedIn പ്ലാറ്‌ഫോമിൽ പ്രസിദ്ധീകരിച്ച പോസ്റ്റ്.

ഈ പ്രവർത്തനത്തിലൂടെ തയ്യാറാക്കി LinkedIn പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പ്

ഇത്തരം മുൻകൂർ പോസ്റ്റുകൾക്ക് പുറമെ, വിവിധ വിഷയങ്ങളിൽ യഥാർത്ഥ Substack ഉപയോക്താക്കൾ ഇട്ട പോസ്റ്റുകൾക്ക് മറുപടികൾ നൽകാനും ഈ Operator-മാർ ChatGPT ഉപയോഗിച്ചിരുന്നു. IBI-യുടെ ഔദ്യോഗിക ചാനൽ ഫോളോ ചെയ്യാനുള്ള അഭ്യർത്ഥനകൾ അടങ്ങിയതായിരുന്നു ഈ മറുപടികൾ; ഇവ IBI അക്കൗണ്ട് വഴിയാണ് Substack-ൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു പോസ്റ്റിന് മറുപടിയായി ഈ പ്രവർത്തനത്തിലൂടെ തയ്യാറാക്കിയ Substack കമന്റ്.

ഈ ശൃംഖല നിർമ്മിച്ച് ആ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിന് മറുപടിയായി Substack-ൽ രേഖപ്പെടുത്തിയ അഭിപ്രായം.

IBI-യെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിന് പുറമെ, ഈ ശൃംഖലയിലെ ഒരു Operator “Lahme Ente” (“മുടന്തൻ താറാവ്”) എന്ന Telegram ചാനലിൽ പങ്കുവെക്കാനായി ജർമ്മൻ ഭാഷയിലുള്ള പോസ്റ്റുകളും നിർമ്മിച്ചിരുന്നു. യുക്രെയ്ൻ, EU, ജർമ്മൻ സർക്കാർ എന്നിവയെ സ്ഥിരമായി വിമർശിക്കുന്നതും റഷ്യയുമായി കൂടുതൽ മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കണമെന്ന് വാദിക്കുന്നതുമായിരുന്നു ഈ പോസ്റ്റുകൾ.

ഈ ശൃംഖലയിലെ രണ്ടാമതൊരു Operator, IBI-യുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾക്ക് പുറമെ ജർമ്മനി, യു.എസ്.എ., ഫ്രാൻസ്, പോളണ്ട്, തുർക്കി എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു ഡസനോളം Telegram ചാനലുകൾക്കായി (Lahme Ente ഉൾപ്പെടെ) ലോഗോകൾ നിർമ്മിച്ചിരുന്നു. ഇതിൽ ചില ചാനലുകൾ പലപ്പോഴും IBI-യെക്കുറിച്ച് പോസ്റ്റുകൾ ഇടുകയോ IBI-യുടെ സ്വന്തം പോസ്റ്റുകൾ പങ്കുവെക്കുകയോ ചെയ്തിരുന്നു. കൂടാതെ, ഈ ചാനലുകളുടെ പ്രവർത്തനങ്ങളുടെ റഷ്യൻ ഭാഷയിലുള്ള ചുരുക്കവിവരങ്ങൾ ഈ രണ്ടാമത്തെ ഓപ്പറേറ്റർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒരു യു.എസ്. മാധ്യമമെന്ന വ്യാജേന പ്രവർത്തിച്ചിരുന്ന യു.എസിനെ ലക്ഷ്യമിട്ടുള്ള ഒരു ചാനലിന്റെ ബയോയിൽ അത് കൈകാര്യം ചെയ്യുന്നത് ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത ആളുകളാണെന്ന് വ്യക്തമാക്കുന്ന നിരവധി സൂചനകൾ ഉണ്ടായിരുന്നു.

ബയോയിൽ സ്വാഭാവികമല്ലാത്ത ഇംഗ്ലീഷ് ശൈലികളുള്ള American Observer എന്ന Telegram അക്കൗണ്ടിന്റെ പ്രൊഫൈൽ വിവരം.

“American Observer” എന്ന Telegram അക്കൗണ്ടിന്റെ പ്രൊഫൈൽ. ഈ കേസിൽ ഒരു ChatGPT ഉപയോക്താവാണ് ഈ ചാനലിനായുള്ള പ്രൊഫൈൽ ചിത്രം നിർമ്മിച്ചതും അതിന്റെ പ്രവർത്തനങ്ങളുടെ റഷ്യൻ ഭാഷയിലുള്ള ചുരുക്കവിവരങ്ങൾ നിരന്തരം ആവശ്യപ്പെട്ടതും. മാതൃഭാഷയല്ലാത്തവർ ഉപയോഗിക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ് ശൈലി ഇവിടെ ശ്രദ്ധിക്കുക; "a totally unhackneyed perspective on hazzy” എന്ന അർത്ഥശൂന്യമായ വാചകം ഇതിനൊരു ഉദാഹരണമാണ്.

AI ഇതര പ്രവർത്തനം

ഈ പ്രവർത്തനത്തിന്റെ പ്രഭവ കേന്ദ്രം International Burke Institute (IBI) ആണെന്നാണ് കാണപ്പെടുന്നത്; എങ്കിലും ഞങ്ങൾ തടസ്സപ്പെടുത്തിയ പ്രവർത്തനങ്ങൾ, അവരുടെ വെബ്സൈറ്റിൽ നേരിട്ട് നൽകിയിട്ടുള്ള ഉള്ളടക്കങ്ങളേക്കാൾ കൂടുതൽ ആ വെബ്സൈറ്റിനെ പ്രൊമോട്ട് ചെയ്യുന്നതോ അതിലേക്ക് ലിങ്ക് നൽകുന്നതോ ആയ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ഇസ്രായേലിലെ ഒരു മേൽവിലാസമുള്ള “വിദഗ്ധ സമൂഹം” എന്നാണ് സൈറ്റ് സ്വയം വിശേഷിപ്പിച്ചത്. ജൂലൈ 17-ലെ സ്ഥിതിയനുസരിച്ച്, Francis Fukuyama, Noam Chomsky തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ലോകോത്തര വിദഗ്ധരുടെ വിപുലമായ നിര തങ്ങൾക്കുണ്ടെന്ന് വെബ്‌സൈറ്റ് അവകാശപ്പെടുകയും വിവിധതരം ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ 2025 സെപ്റ്റംബറിനും 2026 മേയ് മാസത്തിനുമിടയിൽ പ്രസിദ്ധീകരിച്ച് IBI വെബ്‌സൈറ്റിലെ വിദഗ്ധരുമായി ബന്ധപ്പെടുത്തിയ 36 ലേഖനങ്ങളുടെ സാമ്പിൾ പരിശോധിച്ചപ്പോൾ, അവയിൽ 34 എണ്ണവും ഇന്റർനെറ്റിലെ മറ്റിടങ്ങളിൽനിന്ന് പകർത്തിയതാണെന്ന് കണ്ടെത്തി.

ഈ ലേഖനങ്ങളിൽ ചിലത് വർഷങ്ങൾ പഴക്കമുള്ളവയായിരുന്നു. മറ്റുചിലത് തെറ്റായ രചയിതാക്കളുടെ പേരിലാണ് നൽകിയിരുന്നത്. ഉദാഹരണത്തിന്, ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള ഒരു ലേഖനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസിന്റെ യഥാർഥ ലേഖനത്തിൽനിന്ന് പകർത്തിയതാണെന്ന് തോന്നുന്നു. എന്നാൽ ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ വൈദഗ്ധ്യമുള്ള നോട്ടിങ്ങാം സർവകലാശാലയിലെ ഒരു പ്രൊഫസറുടെ പേരിലാണ് അത് തെറ്റായി നൽകിയിരുന്നത്.

ബ്രാഡ്ഫോർഡ് സർവ്വകലാശാലയിലെ പ്രൊഫസർ Emeritus Yunas Samad തയ്യാറാക്കിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ യഥാർത്ഥ ലേഖനം.

ബ്രാഡ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ Emeritus Yunas Samad എഴുതിയ യഥാർഥ ലേഖനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്(പുതിയ വിൻഡോയിൽ തുറക്കുന്നു) ഇത് പ്രസിദ്ധീകരിച്ചത് 2025 ജൂലൈ 7-നാണ്.

കുടിയേറ്റ ഭരണനിർവഹണത്തെക്കുറിച്ചുള്ള മറ്റൊരു ലേഖനം Migration Policy Institute-ൽ നിന്ന് പകർത്തിയതാണെന്ന് കാണാം; എന്നാൽ ഫുഡ് സയൻസിലെ ഒരു ഓസ്‌ട്രേലിയൻ പ്രൊഫസറുടെ പേരിലാണ് ഇത് തെറ്റായി രേഖപ്പെടുത്തിയിരുന്നത്. യഥാർത്ഥ ഉള്ളടക്കങ്ങൾ കുത്തിനിറച്ച് IBI വെബ്‌സൈറ്റിന് കൂടുതൽ വിശ്വാസ്യത വരുത്തിത്തീർക്കാനും അതേസമയം ആ ഉള്ളടക്കങ്ങളുടെ യഥാർത്ഥ ഉറവിടം മറച്ചുവെക്കാനുമുള്ള ശ്രമമാണ് ഈ രീതിയിലൂടെ വ്യക്തമാകുന്നത്.

2026 ജനുവരി 21-ലെ ലേഖനം ഉൾക്കൊള്ളുന്ന, Kate Howell-നായുള്ള IBI ഓഥർ പേജ്.

സ്ക്രീൻഷോട്ട്ഓഥർ പേജിന്റേതും(പുതിയ വിൻഡോയിൽ തുറക്കുന്നു) IBI വെബ്സൈറ്റിലുള്ള, 2026 ജനുവരി 21-ാം തീയതിയിലെ ലേഖനം ഉൾപ്പെടെയുള്ളതും, Kate Howell-ന്റേതെന്ന് കാണിച്ചിട്ടുള്ളതുമായ, Migration Policy Institute-ലെ വിദഗ്ധയെന്ന് കരുതപ്പെടുന്ന വ്യക്തിയുടേത്.

Meghan Benton, Natalia Banulescu-Bogdan, Kate Hooper എന്നിവർ എഴുതിയ Migration Policy Institute-ന്റെ യഥാർഥ ലേഖനം.

2025 ഏപ്രിലിൽ മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട്(പുതിയ വിൻഡോയിൽ തുറക്കുന്നു) പ്രസിദ്ധീകരിച്ച യഥാർഥ ലേഖനം. Meghan Benton, Natalia Banulescu-Bogdan, Kate Hooper എന്നിവരാണ് ഇത് എഴുതിയത്.

2017-ലെ Kate Howell-ന്റെ സ്പീക്കർ പേജ്; IBI പേജിൽ ഉപയോഗിച്ചിരിക്കുന്ന അതേ ചിത്രം തന്നെയാണ് ഇതിലും കാണിച്ചിരിക്കുന്നത്.

പ്രഭാഷക പേജ്(പുതിയ വിൻഡോയിൽ തുറക്കുന്നു) Kate Howell-ന്റേതാണ്, ഇവർ യാഥാർത്ഥത്തിൽ ഒരു ഓസ്ട്രേലിയൻ ഫുഡ് കെമിസ്ട്രി പ്രൊഫസറാണ്(പുതിയ വിൻഡോയിൽ തുറക്കുന്നു), 2017-ലേതാണ്, IBI പേജിലുള്ള അതേ ഫോട്ടോ ഉൾപ്പെടെയുള്ളതാണ്.

ഈ ലേഖനങ്ങൾക്കൊപ്പം, IBI വെബ്സൈറ്റിൽ വിവിധ രാജ്യങ്ങളെക്കുറിച്ചും അവരുടെ പരമാധികാരത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകളും ഉൾപ്പെടുത്തിയിരുന്നു; ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വന്തം ഇൻഡക്സ് മാനദണ്ഡമാക്കിയാണ് ഇവ തയ്യാറാക്കിയിരുന്നത്. ഇവ ഞങ്ങളുടെ മോഡലുകൾ ഉപയോഗിച്ച് നിർമ്മിച്ചവയല്ല. ഇതിൽ ചില റിപ്പോർട്ടുകൾ രണ്ട് രാജ്യങ്ങൾ തമ്മിലുള താരതമ്യങ്ങളായിട്ടാണ് അവതരിപ്പിച്ചിരുന്നത്. ഫ്രാൻസ്, ജർമ്മനി പോലുള്ള യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ വിമർശിക്കുന്ന രാജ്യങ്ങളിലും, യൂറോപ്യൻ യൂണിയനിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു മറ്റ് റിപ്പോർട്ടുകൾ. ഈ ശൃംഖല അമേരിക്കയെക്കുറിച്ചും സമാനമായ പ്രചാരണങ്ങൾ നടത്തിയിരുന്നു. കടുത്ത വിമർശനങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞതായിരുന്നു ഈ റിപ്പോർട്ടുകൾ; അവയുടെ ചില ഉദാഹരണങ്ങൾ താഴെ നൽകുന്നു:

  • France(പുതിയ വിൻഡോയിൽ തുറക്കുന്നു): “പത്ത് വർഷത്തെ Macronism, Rothschild Bank-ൽ നിന്ന് Elysée കൊട്ടാരത്തിലേക്ക് എത്തിയ ഒരു മാനേജർ നൽകേണ്ട അതേ ഫലം തന്നെയാണ് ഉണ്ടാക്കിയത്: ചരിത്രപരമായ മൂലധനമുല്ല ഒരു സേഫ് തുറക്കുന്നത് പോലെ ഫ്രാൻസിനെ തുറന്നിട്ടു, ഇപ്പോൾ അത് ഓരോ ഭാഗങ്ങളായി വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്."
  • USA(പുതിയ വിൻഡോയിൽ തുറക്കുന്നു): “ലോകത്തിലെ ഒന്നാം സ്ഥാനമുള്ള പരമാധികാര സൂചികയുമായാണ് Trump [ബെയ്ജിങ്ങിൽ] എത്തിയത്. എന്നാൽ [...] സ്വയംഭരണം സ്വന്തം ഇഷ്ടപ്രകാരം കുറയ്ക്കുന്നതായി വിശേഷിപ്പിക്കാവുന്ന നിരവധി നടപടികൾ സ്വീകരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.”
  • Germany(പുതിയ വിൻഡോയിൽ തുറക്കുന്നു): “ഓഹരി വിലകൾക്ക് മാത്രമല്ല, തൊഴിലവസരങ്ങൾ സംരക്ഷിക്കുന്ന ഒന്നുകൂടിയായ ഒരു വ്യവസായ നയമാണ് ജർമ്മനിക്ക് ആവശ്യം. വിലക്കുകളും അനാവശ്യ ബുദ്ധിമുട്ടുകളും ഇല്ലാതെ തങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് തുറന്ന ചർച്ചകൾ രാജ്യത്ത് നടക്കേണ്ടതുണ്ട്. അമേരിക്കൻ സൈനിക താവളങ്ങളെ ആശ്രയിക്കുന്നതിന് പകരം സ്വന്തമായ ഒരു സൈനിക പരമാധികാരം ജർമ്മനിക്ക് ആവശ്യമാണ്. ഒപ്പം ന്യൂയോർക്കിലെ കോർപ്പറേറ്റ് ഡയറക്ടർ ബോർഡുകളോട് കൂറുള്ളവർക്ക് പകരമായി, ജർമ്മൻ ജനതയോട് പ്രഥമ പ്രതിബദ്ധത പുലർത്തുന്ന രാഷ്ട്രീയക്കാരെയാണ് ആ രാജ്യത്തിന് ആവശ്യം."
  • EU(പുതിയ വിൻഡോയിൽ തുറക്കുന്നു): “സ്ലൊവാക്യയും ഇറ്റലിയും: ‘വലിയ’ യൂണിയന്റെ ബന്ദിരാജ്യങ്ങളുടെ പരമാധികാരത്തിലെ വിരോധാഭാസങ്ങൾ”

IBI-യെ പ്രൊമോട്ട് ചെയ്യുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിർമ്മിച്ചത് തങ്ങളുടെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെക്കാൻ കഠിനശ്രമം നടത്തിയ റഷ്യയിലെ ChatGPT ഉപയോക്താക്കളാണെങ്കിലും ഒപ്പം IBI വെബ്‌സൈറ്റിലെ ഭൂരിഭാഗം വിവരങ്ങളും മറ്റ് സൈറ്റുകളിൽ നിന്ന് പകർത്തിയതാണെങ്കിലും ഇസ്രായേലിലുള്ള ഏതാനും യഥാർത്ഥ വ്യക്തികളും ലേഖനങ്ങൾ സമർപ്പിക്കുന്നതിലും കോൺഫറൻസുകളിലും IBI-യെ പ്രതിനിധീകരിച്ചിട്ടുണ്ടാകാം എന്ന് ചില ഓൺലൈൻ തെളിവുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വ്യക്തികളും IBI-യും റഷ്യയിലെ Operator-മാരും തമ്മിലുള്ള യഥാർത്ഥ ബന്ധം എന്താണെന്ന് വ്യക്തമാക്കാൻ ഞങ്ങൾക്ക് സാധ്യമല്ല.

സ്വാധീനം

ഈ ശൃംഖലയുടെ പെട്ടുന്നുള്ള സ്വാധീനം പരിമിതമായിരുന്നു എന്നാണ് കാണപ്പെടുന്നത്: ഇവരുടെ സാധാരണ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് വളരെ കുറഞ്ഞ വ്യൂസ് മാത്രമേ ലഭിച്ചിട്ടുള്ളൂ, കൂടാതെ ഔദ്യോഗിക IBI അക്കൗണ്ടുകൾക്ക് കുറഞ്ഞ വരിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇവരുടെ Telegram ചാനലുകൾക്ക് കൂടുതൽ വരിക്കാരെ ആകർഷിക്കാൻ സാധിച്ചതായി കാണപ്പെടുന്നു; ഇവയിൽ ഓരോന്നിന്നും പൊതുവേ 10,000 മുതൽ 20,000 വരെ ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഈ ഓപ്പറേഷന്റെ ആഘാതം വിലയിരുത്താൻ Brookings-ന്റെ Breakout Scale(പുതിയ വിൻഡോയിൽ തുറക്കുന്നു) ഉപയോഗിച്ചാൽ, ഇത് യാഥാർത്ഥ ഉപയോക്താക്കളിലേക്ക് എത്തിയതിന്റെ ചില സൂചനകളുള്ളതും എന്നാൽ വിവിധ പ്ലാറ്റ്‌ഫോമുകളിൽ മാത്രം ഒതുങ്ങിയതുമായ ഒരു Category Three-യുടെ താഴെത്തട്ടിലാണെന്ന് ഞങ്ങൾ വിലയിരുത്തുന്നു (വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി യഥാർത്ഥ ഉപയോക്താക്കളിലേക്ക് എത്തിയതിന്റെ ചില സൂചനകളുള്ളത്).

എങ്കിലും ഈ ഓപ്പറേഷന്റെ പ്രാധാന്യം അത് എത്രത്തോളം ആളുകളിലേക്ക് എത്തി എന്നതിലല്ല, മറിച്ച് അത് നിർമ്മിച്ചെടുത്ത ശക്തമായ അടിത്തറയിലാണ്. ഈ നാട്യക്കാർ ഒറ്റപ്പട്ട പൊമോഷണൽ പോസ്റ്റുകൾ നിർമ്മിക്കാൻ മാത്രമാണ് ChatGPT ഉപയോഗിച്ചതെങ്കിലും ആ പോസ്റ്റുകൾ വിരൽ ചൂണ്ടിയത് പ്രമുഖ വിദഗ്ധരും പുനപ്രസിദ്ധീകരിച്ച അക്കാദമിക് ലേഖനങ്ങളും സ്വന്തമെന്ന് അവകാശപ്പെടുന്ന ഒരു റിസ്ക് ഇൻഡക്സും ഒക്കെയുള്ള കണ്ടാൽ തികച്ചും വിശ്വസനീയമെന്ന് തോന്നിക്കുന്ന ഒരു വ്യാജ സ്ഥാപനത്തിലേക്കായിരുന്നു. വ്യാജമായി അധികാരം കെട്ടിയേൽപ്പിക്കാനും തങ്ങൾക്ക് താൽപ്പര്യമുള്ള പ്രചാരണങ്ങളുടെ യഥാർത്ഥ ഉറവിടം മറച്ചുവെക്കാനും കാലക്രമേണ വിപുലീകരിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കാനും ഒക്കെയുള്ള ഒരു വലിയ ശ്രമത്തിനിടയിൽ സ്വാധീന ശൃംഖലകൾക്ക് AI എങ്ങനെ ഒരു സഹായ ടൂളായി ഉപയോഗിക്കാം എന്ന് ഇത് കാണിച്ചുതരുന്നു. കൂടാതെ, AI-യുടെ ഇത്തരം സഹായകരമായ ഉപയോഗങ്ങൾ തന്നെ എങ്ങനെയാണ് ആ വലിയ ശൃംഖലയെ മുഴുവനായി പുറത്തുകൊണ്ടുവരാൻ കാരണമാകുന്നത് എന്നതിനും ഇതൊരു ഉദാഹരണമാണ്.

രചയിതാവ്

OpenAI