Amazon Bedrock-ൽ Daybreak മോഡലുകൾ ലഭ്യമാക്കിയതിനു പിന്നാലെ, ഇപ്പോൾ Daybreak Red വഴി അംഗീകൃത ഉപഭോക്താക്കൾക്ക് AWS GovCloud (US-East)-ലും(പുതിയ വിൻഡോയിൽ തുറക്കുന്നു) GPT‑5.6 Cyber ലഭ്യമാണ്. നിർണായക ദൗത്യങ്ങൾക്കായി ഉപയോഗിക്കുന്ന AWS പരിതസ്ഥിതികളിൽ വിപുലമായ സൈബർസുരക്ഷാ ശേഷികൾ പ്രയോജനപ്പെടുത്താൻ സർക്കാർ സുരക്ഷാ സംഘങ്ങൾക്ക് ഈ വിപുലീകരണം പുതിയൊരു വഴി തുറക്കുന്നു.
അനുമതിയോടെയുള്ള സുരക്ഷാപിഴവ് ഗവേഷണം, പിഴവുകൾ മുതലെടുക്കുന്ന രീതികളുടെ സാധുതാപരിശോധന, സുരക്ഷാ പരിശോധന എന്നിവയ്ക്കായി പ്രത്യേകം പരിശീലിപ്പിച്ച OpenAI സൈബർസുരക്ഷാ മോഡലുകൾ ഉപയോഗിക്കാൻ Daybreak Red അവസരമൊരുക്കുന്നു. സങ്കീർണമായ സോഫ്റ്റ്വെയർ ദൗർബല്യങ്ങൾ അന്വേഷിക്കാനും നിയന്ത്രിത സാഹചര്യങ്ങളിൽ സുരക്ഷാപിഴവുകൾ പുനഃസൃഷ്ടിക്കാനും പ്രതിരോധനടപടികൾ വികസിപ്പിക്കാനും സുരക്ഷാ പ്രവർത്തകരെ GPT‑5.6 Cyber സഹായിക്കും. നിർദേശിച്ച പരിഹാരങ്ങൾ നടപ്പാക്കുന്നതിനു മുമ്പ് യോഗ്യതയുള്ള സുരക്ഷാ വിദഗ്ധർ അവയും കണ്ടെത്തലുകളും അവലോകനം ചെയ്യണം.
സർക്കാർ സ്ഥാപനങ്ങൾ വിപുലമായ സൈബർസുരക്ഷാ ശേഷികൾ സ്വീകരിക്കുമ്പോൾ മോഡലിന്റെ പ്രകടനം മാത്രം പരിഗണിച്ചാൽ പോരാ. സുരക്ഷ, മേൽനോട്ടം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിബന്ധനകൾ പാലിച്ചും സംഘങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്.
AWS GovCloud (US-East)-ലെ ലഭ്യതയിലൂടെ, യോഗ്യരായ സംഘങ്ങൾക്ക് Amazon Bedrock വഴി GPT‑5.6 Cyber ഈ പ്രവർത്തനക്രമങ്ങളിൽ ഉൾപ്പെടുത്താനാകും. സുരക്ഷാ പരിശോധനയിലെ കണ്ടെത്തലുകൾ യുക്തിപൂർവം വിശകലനം ചെയ്യാനും അവയുടെ പ്രത്യാഘാതങ്ങൾ വിലയിരുത്താനും പരിഹാരങ്ങൾ പരിശോധിക്കാനും സുരക്ഷാ പ്രവർത്തകർക്ക് ഇത് ഉപയോഗിക്കാം. അതുവഴി സുരക്ഷാപിഴവുകളെക്കുറിച്ചുള്ള ഗവേഷണം പ്രായോഗികമായ പ്രതിരോധ മെച്ചപ്പെടുത്തലുകളിലേക്ക് നയിക്കാൻ സഹായിക്കുന്നു.
തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കിയ സുരക്ഷാ പ്രവർത്തകർക്ക് അനുമതിയോടെയുള്ള സൈബർസുരക്ഷാ ജോലികളിൽ Daybreak Red കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകുന്നു. ഈ ജോലികൾ നിർവഹിക്കാൻ മോഡൽ വിസമ്മതിക്കുന്ന സാഹചര്യങ്ങൾ കുറവാണ്. ഒപ്പം കൂടുതൽ ശക്തമായ തിരിച്ചറിയൽ പരിശോധനയും നിരീക്ഷണവും പ്രവേശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Amazon Bedrock-ലെ Daybreak Red ഉപയോഗിക്കുമ്പോൾ, മോഡൽ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഡാറ്റ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ല. ഉപഭോക്താക്കൾ തങ്ങളുടെ Daybreak Red ഡാറ്റ OpenAI-യുമായി പങ്കിടേണ്ടതുമില്ല.
ഉപയോഗാനുമതിക്ക് OpenAI Daybreak Red അംഗീകാരവും AWS-ൽ ആവശ്യമായ സജ്ജീകരണങ്ങളും വേണം. ആരംഭിക്കാൻ, Daybreak അപേക്ഷ പൂരിപ്പിക്കുക. അല്ലെങ്കിൽ യോഗ്യതയെക്കുറിച്ച് അറിയാൻ നിങ്ങളുടെ OpenAI അല്ലെങ്കിൽ AWS അക്കൗണ്ട് കൈകാര്യം ചെയ്യുന്ന സംഘവുമായി ബന്ധപ്പെടുക. അംഗീകാരം ലഭിച്ചാൽ, ഉപയോഗം സജ്ജമാക്കാൻ നിങ്ങളുടെ AWS അക്കൗണ്ട് കൈകാര്യം ചെയ്യുന്ന സംഘവുമായി ചേർന്ന് പ്രവർത്തിക്കുക. Daybreak Red അംഗീകാരം ലഭിച്ചതുകൊണ്ട് മാത്രം AWS-ൽ മോഡൽ ഉപയോഗിക്കാനുള്ള സൗകര്യം സ്വയമേവ സജ്ജമാകില്ല.
AWS-ലെ Daybreak മോഡലുകളെക്കുറിച്ച് കൂടുതലറിയുക.


