OpenAI വഴി AT&T-യിൽ നിയമജോലിക്ക് പുതിയ ദിശ
സ്വന്തം നിയമവിഭാഗത്തെ പിന്തുണയ്ക്കാനുള്ള പുതിയ വഴികൾ കണ്ടെത്താൻ LegalEdge-ന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണ് AT&T.

AT&T-യുടെ ആഭ്യന്തര നിയമവിഭാഗത്തിൽ ലോകമെമ്പാടുമായി നൂറുകണക്കിന് അഭിഭാഷകരും നിയമരംഗത്തെ മറ്റു വിദഗ്ധരും പ്രവർത്തിക്കുന്നു. കമ്പനിക്ക് ഉപദേശം നൽകുന്നതിനുമുമ്പ് അവർ വസ്തുതകളും രേഖകളും പ്രസക്തമായ മുൻകാല പ്രവർത്തനങ്ങളുടെ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. പലപ്പോഴും വിവിധ സംഘങ്ങളിലുള്ളവരുടെ വൈദഗ്ധ്യവും ഇതിനായി പ്രയോജനപ്പെടുത്തണം. ഈ അനുഭവസമ്പത്ത് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതാണ് നിയമവിഭാഗത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമെന്ന് AT&T-യുടെ മുതിർന്ന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മുഖ്യ നിയമോപദേഷ്ടാവുമായ ഡേവിഡ് മക്കാറ്റി കരുതുന്നു.
ആ അടുത്ത ഘട്ടത്തിന് രൂപം നൽകാൻ AT&T, OpenAI-യുമായി ചേർന്ന് പ്രവർത്തിക്കുന്നു. “കമ്പനിയിലുടനീളം അറിവ് ലഭ്യമാക്കാനും നമുക്കെല്ലാവർക്കും അത് പ്രയോജനപ്പെടുത്താനും സഹായിക്കുന്ന അടിസ്ഥാന സംവിധാനം ഒരുക്കാൻ OpenAI-യുമായുള്ള പങ്കാളിത്തം ഞങ്ങളെ പ്രാപ്തരാക്കും,” മക്കാറ്റി പറയുന്നു.
പ്രധാന നിയമകാര്യങ്ങളിൽ നിർമിത ബുദ്ധി പ്രയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന AT&T-യുടെ LegalEdge സംഘത്തിന്റെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സഹകരണം മുന്നോട്ടുപോകുന്നത്. അഭിഭാഷകർ, നിയമരംഗത്തെ മറ്റു വിദഗ്ധർ, സാങ്കേതികവിദഗ്ധർ, പദ്ധതി നിർവഹണ ചുമതലയുള്ളവർ എന്നിവരാണ് ഈ സംഘത്തിലുള്ളത്. കമ്പനി വർഷങ്ങളായി നേടിയ വൈദഗ്ധ്യം അഭിഭാഷകർക്ക് മുന്നിലെത്തുന്ന ജോലികളിൽ കൂടുതൽ പ്രയോജനപ്പെടുത്തുക എന്നതാണ് അടുത്ത പടി.
കമ്പനിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഭ്യർഥനകൾ എത്തുമ്പോൾ, അപകടസാധ്യതകൾ വിട്ടുപോകാതെ നിയമവിഭാഗം വേഗത്തിൽ പ്രതികരിക്കേണ്ടതുണ്ട്. ഉപദേശം നൽകുന്നതിനുമുമ്പ് അവർ പ്രശ്നം മനസ്സിലാക്കുകയും പ്രസക്തമായ പശ്ചാത്തലവിവരങ്ങൾ ശേഖരിക്കുകയും ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും വേണം. അതുകൊണ്ടുതന്നെ, അഭ്യർഥനകൾ സ്വീകരിച്ച് പ്രാഥമികമായി പരിശോധിക്കുന്ന പ്രക്രിയ കമ്പനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായകമാണ്. ആസൂത്രണം ചെയ്യുന്ന ഒരു സംരംഭത്തെ, “സാധാരണ ഭാഷയിൽ അഭ്യർഥനകൾ സ്വീകരിക്കുന്ന ഒരു പ്രവേശനകവാടമുള്ള” സംവിധാനമെന്നാണ് AT&T-യുടെ മുഖ്യ നിയമപാലന ഉദ്യോഗസ്ഥനായ ബിൽ റയാൻ വിശേഷിപ്പിക്കുന്നത്. ഈ സംവിധാനം അഭ്യർഥനകളെ തരംതിരിച്ച് മുൻഗണന നിശ്ചയിക്കും. അവയെ പ്രസക്തമായ മുൻമാതൃകകൾ, ഗവേഷണം, മുൻകാല പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുകയും ചുമതലയുള്ള നിയമവിദഗ്ധന് മുൻകാല പശ്ചാത്തലവിവരങ്ങളും ആദ്യം സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചുള്ള നിർദേശങ്ങളും നൽകുകയും ചെയ്യും.
ഇതിലൂടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞുകൊണ്ട് ജോലി തുടങ്ങാൻ അഭിഭാഷകർക്കാകും. ഒരു വിഷയം വിലയിരുത്താൻ വേണ്ട രേഖകളും വിവരങ്ങളും ശേഖരിക്കുന്നതിന് ചെലവഴിക്കുന്ന സമയവും കുറയും. കമ്പനിയുടെ കൂടുതൽ ആവശ്യങ്ങളിൽ നിയമപരമായ വിലയിരുത്തൽ നൽകാൻ നിയമവിഭാഗത്തെ സഹായിക്കുന്നതിനുള്ള അവസരമായാണ് റയാൻ ഇതിനെ കാണുന്നത്.
“കൂടുതൽ വിപുലമായ തോതിൽ നിയമപരമായ വിലയിരുത്തൽ നൽകാനുള്ള ഞങ്ങളുടെ ശേഷി വർധിപ്പിക്കാനാകുമെന്നതാണ് ഭാവിയെക്കുറിച്ച് എന്നെ ഏറ്റവും ആവേശഭരിതനാക്കുന്നത്,” അദ്ദേഹം പറയുന്നു.
ഈ പ്രവർത്തനത്തെ നയിക്കുന്ന തത്ത്വം മക്കാറ്റിക്ക് വ്യക്തമാണ്: “തീരുമാനമെടുക്കാനുള്ള അധികാരം എന്നും അഭിഭാഷകരിൽത്തന്നെ തുടരും.” മികച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കി, സ്വന്തം വൈദഗ്ധ്യം പ്രയോഗിക്കാൻ അഭിഭാഷകർക്ക് കൂടുതൽ സമയം നൽകുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
LegalEdge-നെക്കുറിച്ചും OpenAI-യുമായി ചേർന്നുള്ള AT&T-യുടെ നിയമപ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തെക്കുറിച്ചും മക്കാറ്റിയും റയാനും നടത്തുന്ന ചർച്ച കാണുക.


