സംസ്ഥാന, ഫെഡറൽ തലങ്ങളിലെ നടപടികളിലൂടെ യു.എസ്. AI സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ വികസിപ്പിച്ചു വരികയാണ്
റിവേഴ്സ് ഫെഡറലിസം വഴി, ദേശീയ തലത്തിലുള്ള പൊതു മാനദണ്ഡങ്ങൾക്കായി ഫെഡറൽ ഗവൺമെൻ്റ് ശ്രമിക്കുമ്പോൾ തന്നെ വിവിധ സംസ്ഥാനങ്ങൾ AI സുരക്ഷാ നിയമങ്ങൾ ഒരേ രീതിയിൽ നടപ്പിലാക്കിവരികയാണ്—ഇത് യു.എസ്.-ൻ്റെ നേതൃത്വത്തിലുള്ള ഒരു ആഗോള ചട്ടക്കൂടിന് ശക്തമായ അടിത്തറ പാകുന്നു.
Chris Lehane, ഗ്ലോബൽ അഫയേഴ്‌സ് മേധാവി
വിവിധ സംസ്ഥാന തലസ്ഥാനങ്ങൾ മുതൽ വാഷിംഗ്ടൺ വരെയും, അന്താരാഷ്ട്ര കൂട്ടായ്മകൾക്കിടയിലും അത്യാധുനിക AI ഭരണസംവിധാനത്തിനായുള്ള ശക്തമായ നീക്കങ്ങൾ ഇന്ന് രൂപംകൊള്ളുന്നുണ്ട്. ഇവയെല്ലാം ചേർന്ന് AI മേഖലയിൽ ജനാധിപത്യപരമായ ഒരു കാഴ്ചപ്പാടിന് കരുത്തുപകരുകയാണ് ചെയ്യുന്നത്.
കാലിഫോർണിയ, ന്യൂയോർക്ക് ഏറ്റവും ഒടുവിലായി ഇല്ലിനോയി എന്നീ സംസ്ഥാനങ്ങൾ അത്യാധുനിക AI സുരക്ഷാ നിയമനിർമ്മാണങ്ങളുമായി മുന്നോട്ടുപോയിട്ടുണ്ട്. ഏറ്റവും ശക്തമായ AI സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ രാജ്യത്താകെ പൊതു മാനദണ്ഡം രൂപീകരിക്കാൻ ഈ നീക്കങ്ങൾ സഹായിക്കും.
റിവേഴ്സ് ഫെഡറലിസം എന്ന് OpenAI വിശേഷിപ്പിക്കുന്ന ആശയത്തിന് ലഭിക്കുന്ന വർദ്ധിച്ചു വരുന്ന പിന്തുണയാണ് ഈ നീക്കങ്ങൾ വ്യക്തമാക്കുന്നത്; അതായത്, ഒരു പൊതു ചട്ടക്കൂടിലൂടെ സംസ്ഥാനങ്ങൾ ഒത്തൊരുമിച്ച് ഒരു പൊതു ലക്ഷ്യത്തിലേക്ക് നീങ്ങുന്ന രീതി. സംസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ഫെഡറൽ തലത്തിലുള്ള ശ്രമങ്ങളുമായി ഒത്തുചേരുമ്പോൾ, ഒരു ദേശീയ സുരക്ഷാ മാനദണ്ഡം രൂപപ്പെട്ടുവരികയാണ് ചെയ്യുന്നത്. ഇത് യു.എസ്.-ൻ്റെ നേതൃത്വത്തിലുള്ള ഒരു ആഗോള AI ചട്ടക്കൂടിന് കൃത്യമായ അടിത്തറയിടുകയും ചെയ്യും. AI സാങ്കേതികവിദ്യയുടെ ഗുണങ്ങൾ ഏതാനും ചിലരിലേക്ക് മാത്രം ഒതുങ്ങാതെ എല്ലാവരിലേക്കും എത്തുന്നു എന്ന് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നിർണ്ണായക തീരുമാനങ്ങൾ—പ്രത്യേകിച്ച് അത്യാധുനിക തലങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ടവ—AI നിർമ്മിക്കുന്ന ലാബുകൾ സ്വയം തീരുമാണിക്കുന്നതിന് പകരം ജനാധിപത്യ സർക്കാരുകൾ തന്നെ കൈക്കൊള്ളുക എന്നതാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ആത്യന്തികമായി, ഈ തത്വത്തിൽ അധിഷ്ഠിതമായ ഒരു ദേശീയ ചട്ടക്കൂട് രൂപീകരിക്കുന്നതാണ് ഐക്യനാടുകൾക്ക് ഏറ്റവും ഗുണകരമാകുക. എന്നാൽ അത്തരമൊരു ദേശീയ നിയമത്തിൻ്റെ അഭാവത്തിൽ, സമാനമായ നിയമങ്ങൾ പാസാക്കിക്കൊണ്ട് സംസ്ഥാനങ്ങൾക്ക് നമ്മെ ആ ലക്ഷ്യത്തിലേക്ക് നയിക്കാൻ സാധിക്കും. ഓരോ ചുവടായി മുന്നേറിക്കൊണ്ട്, ഫലത്തിൽ അതൊരു ദേശീയ സുരക്ഷാ മാനദണ്ഡമായി മാറ്റിയെടുക്കാൻ അവർക്ക് കഴിയും.
സുരക്ഷയാണ് മുൻഗണനയെങ്കിൽ, ഇത്തരമൊരു ദേശീയ മാനദണ്ഡമാണ് ഏറ്റവും നല്ല സമീപനം. (എ) AI മേഖലയിലെ പുതിയ നവീകരണങ്ങളിൽ യു.എസ്. തുടർന്നും മുന്നിൽ നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. പരസ്പര ബന്ധമില്ലാത്ത അനേകം പ്രാദേശിക നിയമങ്ങൾ നമ്മുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്താൻ പാടില്ല. അത്തരം നിയമങ്ങൾ, സൈബർ സുരക്ഷ പോലുള്ള മേഖലകളിൽ AI ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പോരാടാൻ വിശ്വസ്തരായ ഡിഫൻഡർമാർക്ക് ആവശ്യമായ ടൂളുകൾ നൽകുന്ന ഒരു ആഗോള ജനാധിപത്യ AI ഘടന കെട്ടിപ്പാടുക്കുന്നതിനെ മന്ദഗതിയിലാക്കും. (ബി) ജനാധിപത്യ മൂല്യങ്ങളിലൂന്നിയുള്ള AI സുരക്ഷിതമായി വിന്യസിക്കുന്നതിനായി, നമ്മുടെ ഈ ദേശീയ മാനദണ്ഡം അടിസ്ഥാനമാക്കി ഒരു ആഗോള സമീപനം രൂപീകരിക്കാൻ യു.എസ്.-നെ ഏറ്റവും ശക്തമായ നിലയിൽ എത്തിക്കുക. AI സുരക്ഷിതമായി വിന്യസിക്കുന്നതിനെ ഏറ്റവും മികച്ച രീതിയിൽ പിന്തുണയ്ക്കുന്ന ഒരു ദേശീയ-അന്തർദേശീയ സുരക്ഷാ ചട്ടക്കൂട് യഥാർത്ഥത്തിൽ നിലവിൽ വരണമെങ്കിൽ, അതിന് കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവും ആവശ്യമാണ്; ഒപ്പം സംസ്ഥാനങ്ങളെയും ഫെഡറൽ ഗവൺമെൻ്റിനെയും അന്താരാഷ്ട്ര ചർച്ചകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു തന്ത്രവും വേണം. കേവലം പേരിനുവേണ്ടിയുള്ളതോ അല്ലെങ്കിൽ തങ്ങൾ മികച്ചതാണെന്ന് കാണിക്കാൻ മാത്രമുള്ളതോ ആയ സമീപനങ്ങൾ ഇവിടെ ഫലം ചെയ്യില്ല. സംസ്ഥാന തലങ്ങളിലെ നിയമപരമായ അരാജകത്വം സുസ്ഥിരമായ ഒരു സുരക്ഷാ സമീപനത്തിന് ഒട്ടും നല്ലതല്ല, അത് കൂടുതൽ കുഴപ്പങ്ങളിലേക്ക് മാത്രമേ നയിക്കൂ.
ഈ സമീപനം വിജയിക്കണമെങ്കിൽ കാലിഫോർണിയയും ന്യൂയോർക്കും ഇല്ലിനോയിയും ചെയ്തതുപോലെ, സംസ്ഥാനങ്ങൾ ഇതിൻ്റെ അടിസ്ഥാന ഘടകങ്ങളിൽ ഒത്തൊരുമിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. പൊതുവായി പറഞ്ഞാൽ, ആ പ്രധാന ഘടകങ്ങൾ ഇവയൊക്കെയാണ്:
- അത്യാധുനിക മോഡലുകളുടെ സുരക്ഷാ വെല്ലുവിളികൾ മുൻകൂട്ടി വിലയിരുത്തുന്ന, ഔദ്യോഗികമായി രേഖപ്പെടുത്തിയ ഒരു സുരക്ഷാ ചട്ടക്കൂടും; ആ മൂല്യനിർണ്ണയങ്ങളും അവയുടെ ഫലങ്ങളും പൊതുജനങ്ങൾക്ക് മുമ്പിൽ സുതാര്യമായി വെളിപ്പെടുത്തലും.
- ഗുരുതരമായ സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യൽ.
- സ്വതന്ത്രവും വസ്തുനിഷ്ഠവുമായ ഓഡിറ്റുകളിലൂടയുള്ളെ ഭരണനിർവഹണവും ഉത്തരവാദിത്തവും.
ചുരുക്കത്തിൽ, ഈ മൂന്ന് സംസ്ഥാനങ്ങളും ചേർന്ന് അത്യാധുനിക AI വിന്യാസത്തിന്മേൽ ഒരു മേൽനോട്ടം ഉറപ്പുവരുത്തിയിരിക്കുകയാണ്. സുരക്ഷാ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള കൃത്യമായ ഒരു ചട്ടക്കൂടിന് കാലിഫോർണിയ തുടക്കമിട്ടു. ഈ നിയമനരീതി മറ്റ് പല അധികാരപരിധികളിലും വിജയകരമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് ന്യൂയോർക്ക് കാണിച്ചുതന്നു. ഇതിനെയെല്ലാം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, വെളിപ്പെടുത്തുന്ന പ്രധാന വിവരങ്ങൾ സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്തണം എന്ന വ്യവസ്ഥ ഇല്ലിനോയിയും കൂട്ടിച്ചേർത്തു.
ഒരു നിയമം പാസാക്കിയെടുക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ പലപ്പോഴും അതിൽ മറ്റ് അധിക വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്താറുണ്ട് എന്ന കാര്യം ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിലും 'റിവേഴ്സ് ഫെഡറലിസം' വഴി പ്രായോഗികമായി ഒരു ദേശീയ സുരക്ഷാ മാനദണ്ഡം രൂപപ്പെടുത്താൻ മുകളിൽ പറഞ്ഞ അടിസ്ഥാന ഘടകങ്ങൾ തന്നെയാണ് അത്യാവശ്യം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആ ഒരു അച്ചടക്കം പാലിച്ചില്ലെങ്കിൽ, യഥാർത്ഥ ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനവും ഓരോ സംസ്ഥാനത്തും വ്യത്യസ്തവും സങ്കീർണ്ണവുമായ നിയമങ്ങളും ഉണ്ടാകാൻ അത് കാരണമാകും. ഇത് അധികാരികൾക്ക് നിയമം നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടാക്കും, ഉപഭോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും, ഒപ്പം സുരക്ഷാ ഗവേഷണങ്ങൾക്കായി ഉപയോഗിക്കേണ്ട —സ്റ്റാർട്ടപ്പുകളുടെയും ചെറുകിട കമ്പനികളുടെയും—വിഭവങ്ങളെയും ശ്രദ്ധയെയും മറ്റ് കാര്യങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്യും. പ്രത്യേകിച്ചും, കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത് പോലെ, AI മോഡലുകളുടെ ശേഷി അതിവേഗം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഗവൺമെൻ്റുകൾക്കും നിർണ്ണായക അടിസ്ഥാന മേഖലകൾക്കും സഖ്യരാജ്യങ്ങൾക്കും വിശ്വസ്തരായ പങ്കാളികൾക്കും ആവശ്യമായ സുരക്ഷാ ടൂളുകൾ ലഭ്യമാക്കാൻ സഹായിക്കുന്ന വ്യക്തതയുള്ള ഒരു ഏകീകൃത സംവിധാനം നമുക്ക് അത്യന്താപേക്ഷിതമാണ്.
അതോടൊപ്പം തന്നെ, തങ്ങളുടെ പരിധിയിൽ പെടാത്ത കാര്യങ്ങളിലേക്ക് നിയമങ്ങൾ വ്യാപിപ്പിക്കുന്ന രീതിക്കെതിരെ നയരൂപകർത്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. വലിയ തോതിലുള്ള ദേശീയ സുരക്ഷാ ഭീഷണികൾ കൈകാര്യം ചെയ്യാനോ (അല്ലെങ്കിൽ ഫലത്തിൽ രാജ്യത്തിന് മുഴുവൻ ബാധകമായ ദേശീയ സുരക്ഷാ തീരുമാനങ്ങൾ എടുക്കാനോ) സംസ്ഥാനങ്ങളോട് ആവശ്യപ്പെടരുത്. അതുപോലെതന്നെ, ആവശ്യത്തിന് വിഭവങ്ങളും വൈദഗ്ധ്യവും രഹസ്യ വിവരങ്ങളിലേക്ക് പ്രവേശനവുമുള്ള ഫെഡറൽ ഗവൺമെൻ്റിലെ വിദഗ്ധർ ചെയ്യുന്നതാവും കൂടുതൽ അനുയോജ്യം. ഞങ്ങളുടെ ടീമുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യമായ ശേഷിയുള്ളതും അവർക്കാണ്.
ഫെഡറൽ തലത്തിൽ, സാങ്കേതിക ദേശീയ സുരക്ഷാ വിദഗ്ധരുമായി ചേർന്ന് Trump ഭരണകൂടം സൈബർ മേഖലയിലെ ഏറ്റവും ഉയർന്ന ശേഷിയുള്ള AI മോഡലുകൾ യു.എസ്. ഗവൺമെൻ്റ് പരിശോധിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് തയ്യാറാക്കാൻ പ്രവർത്തനം തുടരുകയാണ്. ഈ ചട്ടക്കൂട്, പരിശോധനാ മാനദണ്ഡങ്ങളും സമയപരിധികളും പ്രക്രിയകളും നിശ്ചയിക്കും. ഈ ശ്രമത്തിന് രൂപം നൽകാൻ സഹായിക്കുന്നതിനായി OpenAI, ഭരണകൂടം, സഹ കമ്പനികൾ, ബിസിനസ്സ് ഗ്രൂപ്പുകൾ, മറ്റ് ബന്ധപ്പെട്ട പങ്കാളികൾ എന്നിവരുമായി ഫലപ്രദമായ ചർച്ചകളിൽ ഏർപ്പെട്ടു വരുകയാണ്.
സൈബർ മൂല്യനിർണ്ണയങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, എന്തുകൊണ്ടാണ് ഈ പ്രക്രിയകളിൽ കൃത്യമായൊരു സ്ഥിരത ആവശ്യമായിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു. നിലവിൽ ഫെഡറൽ ചട്ടക്കൂട് പൂർണ്ണമായി രൂപീകരിക്കുന്നതിന് മുമ്പ് തന്നെ AI മോഡലുകൾ പരിശോധിക്കപ്പെടുന്നുണ്ട് എന്ന കാര്യം സ്വാഭാവികമാണ്. എന്നാൽ ഈ പ്രക്രിയയിലൂടെ കടന്നുപോയപ്പോൾ ഒരു കാര്യം വ്യക്തമായി മനസ്സിലായിട്ടുണ്ട്: സംസ്ഥാന-ഫെഡറൽ തലങ്ങളിൽ നമുക്ക് കൃത്യവും ആവർത്തിച്ചു ചെയ്യാൻ സാധിക്കുന്നതുമായ ഒരു സമീപനം ആവശ്യമാണ്. ഏറ്റവും മികച്ച ശേഷിയുള്ള മോഡലുകൾ ഗവൺമെൻ്റ്, പ്രധാന അടിസ്ഥാന സൗകാര്യങ്ങളുടെ പ്രതിരോധ ചുമതലയുള്ളവർ, സഖ്യകക്ഷികൾ, മറ്റ് വിശ്വസ്ത പങ്കാളികൾ എന്നിവരിലേക്ക് എത്തിക്കണമെങ്കിൽ ഇത് അത്യാവശ്യമാണ്. ഈ ചട്ടക്കൂട് ആഗസ്റ്റ് ആദ്യ വാരത്തോടെ നടപ്പിലാക്കണമെന്ന ഭരകൂടത്തിൻ്റെ ലക്ഷ്യത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ഒരു ഫെഡറൽ പരിശോധനാ ചട്ടക്കൂട് നിലവിൽ വരുന്നത് വഴി ഗവൺമെൻ്റ്, പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധ ചുമതലയുള്ളവർ, സഖ്യകക്ഷികൾ, മറ്റ് വിശ്വസ്ത പങ്കാളികൾ എന്നിവരിലേക്ക് അത്യാധുനിക AI ടൂളുകൾ എത്തിക്കാൻ സാധിക്കും. ഇതിലൂടെ ജനാധിപത്യ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെടുകയും അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു ജനാധിപത്യ AI ഘടന കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യും. ജനാധിപത്യ മൂല്യങ്ങളിലൂന്നിയ AI സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനായി അമേരിക്കയുടെ സാങ്കേതിക നവീകരണ മികവ് പ്രയോജനപ്പെടുത്തേണ്ട സമയമാണിത്.
വ്യക്തതയില്ലാത്ത ഫെഡറൽ പ്രക്രിയകൾക്കോ ഏകോപനമില്ലാത്ത വിവിധ സംസ്ഥാന നിയമങ്ങൾക്കോ സുസ്ഥിരവും വ്യക്തവുമായ ഒരു അത്യാധുനിക സുരക്ഷാ സംവിധാനം രൂപീകരിക്കാൻ സാധിക്കില്ല. ഏറ്റവും മികച്ച വിദഗ്ധർ തന്നെ ഏറ്റവും ശേഷിയുള്ള മോഡലുകൾ വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു സമീപനമാണ് നമുക്കാവശ്യം—സുപ്രധാന പ്രതിരോധ ശൃംഖലകൾക്ക് സൈബർ സുരക്ഷാ വെല്ലുവിളികളെ പ്രതിരോധിക്കാൻ ആവശ്യമായ സാങ്കേതിക ടൂളുകൾ വേഗത്തിൽ ലഭ്യമാക്കാൻ ഇത് മാത്രമാണ് ഏക പോംവഴി.
കോൺഗ്രസും ഈ ദിശയിൽ സജീവമായി നീങ്ങുന്നുണ്ട്. ഇരുസഭകളിലെയും ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള ജനപ്രതിനിധികൾ—ഏറ്റവും ഒടുവിലായി കോൺഗ്രസ് അംഗങ്ങളായ Jay Obernolte, Lori Trahan എന്നിവരുൾപ്പെടെയുള്ളവർ—വിവിധ സംസ്ഥാനങ്ങളിലും ഭരണകൂടത്തിലും നടക്കുന്ന നീക്കങ്ങള് വിലയിരുത്തിക്കൊണ്ട് ഒരു ഫെഡറൽ ചട്ടക്കൂടിനായുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. നിയമമായി പാസാക്കപ്പെടാൻ യഥാർത്ഥ സാധ്യതയുള്ള ഇത്തരം ചർച്ചാ കരടുകൾ ഒന്നുംതന്നെ നൂറ് ശതമാനം പൂർണ്ണമായിക്കൊള്ളണമെന്നില്ല. എങ്കിലും ഈ നീക്കങ്ങളെ പ്രതീക്ഷ നൽകുന്ന വലിയൊരു ചുവടുവെപ്പായി ഞങ്ങൾ കാണുന്നു. ഇതിലെ പല വ്യവസ്ഥകളും ഏറെ ചിന്തോദ്ദീപകവും പിന്തുണയർഹിക്കുന്നതുമാണെന്നാണ് ഞങ്ങളുടെ വിശ്വാസം.
അതുപോലെതന്നെ, ദേശീയ ഭരണനിർവഹണത്തിലും അത്യാധുനിക സുരക്ഷാ നിർദേശങ്ങളിലും സെനറ്റിലെയും ഹൗസിലെയും നേതാക്കൾ വലിയ താൽപ്പര്യമെടുത്ത് പ്രവർത്തിക്കുന്നത് ഞങ്ങൾക്ക് ഏറെ പ്രോത്സാഹനമേകുന്ന കാര്യമാണ്; അവരിൽ പലരുമായും ഞങ്ങൾ ഫലപ്രദമായ ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. സമാനമായ ലക്ഷ്യങ്ങളോടെ ഇതിനകം തന്നെ നിയമങ്ങൾ പാസാക്കിയിട്ടുള്ള സംസ്ഥാനങ്ങളുടെ വലിപ്പവും സ്വാധീനവും കണക്കിലെടുക്കുമ്പോൾ അവരുടെ നയങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഫെഡറൽ നിയമനിർമ്മാണം നടത്തുന്നത് രാജ്യത്താകെ ഒറ്റ സുരക്ഷാസംവിധാനം എളുപ്പത്തിൽ രൂപീകരിക്കാൻ സഹായിക്കും.
ആ ചട്ടക്കൂടിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങൾ എന്തൊക്കെയാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് OpenAI-യുടെ അത്യാധുനിക സുരക്ഷാ രൂപരേഖ.
ഒന്നാമതായി, അത്യാധുനിക AI സിസ്റ്റങ്ങളുടെ പരിശോധനകൾക്കും മൂല്യനിർണ്ണയങ്ങൾക്കും ഫെഡറൽ ഗവൺമെൻ്റ് തന്നെ നേതൃത്വം നൽകണം. അത്യാധുനിക AI ഉയർത്തുന്ന ദേശീയ സുരക്ഷാ, പൊതുജന സുരക്ഷാ ചോദ്യങ്ങൾക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം, വിഭവങ്ങൾ, വിവര ലഭ്യത എന്നിവ ഒരു സംസ്ഥാനത്തിനും പൂർണ്ണമായി സ്വന്തം നിലയിൽ ലഭ്യമാക്കാൻ സാധിക്കില്ല.
Biden പ്രസിഡൻ്റായിരുന്ന കാലത്ത് രൂപീകരിക്കപ്പെടുകയുംTrump പ്രസിഡൻ്റായിരുന്ന ഭരണകാലത്ത് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്ത Center for AI Standards and Innovation (CAISI) എന്ന സ്ഥാപനത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ ഈ പ്രവർത്തങ്ങൾ സഹായിക്കണം. അത്യാധുനിക മോഡലുകളെ കൃത്യമായി വിലയിരുത്തുന്നതിനും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായതിന് ശേഷം നടപടിയെടുക്കുന്നതിന് പകരം അവ മുൻകൂട്ടി തടയുന്നതിലേക്ക് അത്യാധുനിക സുരക്ഷയെ മാറ്റുന്നതിനും ആവശ്യമായ ശക്തമായ ഫെഡറൽ നിയമനിർമ്മാണവും CAISI ഗവൺമെൻ്റിൻ്റെ മറ്റ് വിഭാഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും പരിശോധനകളുടെ കേന്ദ്രബിന്ദുവായി അത് എന്ത് പങ്കാണ് വഹിക്കേണ്ടതെന്നും കൃത്യമായി പരിഗണിക്കേണ്ടതുണ്ട്.
രണ്ടാമതായി, ഏറ്റവും ഉയർന്ന ശേഷിയുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്ന കമ്പനികൾ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. സ്വതന്ത്രമായ ഓഡിറ്റിംഗുകൾ, സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യൽ, ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ, നിയമവിരുദ്ധമായ കാര്യങ്ങൾ പുറത്തുവിടുന്ന ജീവനക്കാർക്കുള്ള സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മൂന്നാമതായി, ഫെഡറൽ, സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങൾ പരസ്പരം ശക്തിപ്പെടുത്തണം. സംസ്ഥാന നിയമങ്ങൾ എല്ലാം ഒരേപോലെയായിരിക്കില്ല; എഐയുടെ സാമ്പത്തിക ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സുരക്ഷ ശക്തിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ രാജ്യത്തുടനീളമുള്ള നയരൂപകർത്താക്കളുമായി ചേർന്നു പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
അത്യാധുനിക AI സുരക്ഷയ്ക്ക് പുറമെ, യുവാക്കളുടെ സംരക്ഷണം, വൈദ്യുതി, പരിസ്ഥിതി നയം, AI വിദ്യാഭ്യാസം, സാങ്കേതിക സാക്ഷരത തുടങ്ങിയ മറ്റ് മേഖലകളിലും ജനാധിപത്യത്തിൻ്റെ പരീക്ഷണശാലകളായി പ്രവർത്തിക്കുന്നത് തുടരാൻ വിവിധ സംസ്ഥാനങ്ങൾക്ക് സാധിക്കും.
ഒരു ഫെഡറൽ നിയമ ചട്ടക്കൂട് എപ്പോഴും അത്യന്താപേക്ഷിതമാണ്. അത്യാധുനിക AI ഉയർത്തുന്ന ചോദ്യങ്ങൾ ദേശീയ സുരക്ഷയെയും സാമ്പത്തിക മത്സരശേഷിയെയും പൊതുജന സുരക്ഷിതത്വത്തെയുമാണ് ബാധിക്കുന്നത്. അതിനാൽ ജനാധിപത്യപരമായ AI സംവിധാനങ്ങളെ പിന്തുണയ്ക്കാൻ ഒടുവിൽ നമുക്ക് ദേശീയ മാനദണ്ഡങ്ങളും ദേശീയ തലത്തിലുള്ള ശേഷികളും ദേശീയ സ്ഥാപനങ്ങളും തന്നെ ആവശ്യമായി വരും.
AI മാനദണ്ഡങ്ങൾക്കായി യു.എസ്.-ൻ്റെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട ചട്ടക്കൂട് രൂപീകരിക്കുന്നതിനും ദേശീയതലത്തിലുള്ള നിയമനിർമ്മാണം നിർണ്ണായകമാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ബ്രസീൽ, ഈജിപ്ത്, ഇന്ത്യ, കെനിയ, കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം നടന്ന G7 ഉച്ചകോടിയിൽ പ്രമുഖ അത്യാധുനിക AI ലാബുകളുടെ CEO-മാർ ഇത്തരമൊരു ചട്ടക്കൂടിൻ്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ആ യോഗത്തിന് പിന്നാലെ OpenAI CEO Sam Altman ഒരു നിർദ്ദേശംFinancial Times(പുതിയ വിൻഡോയിൽ തുറക്കുന്നു) വഴി മുന്നോട്ട് വെക്കുകയുണ്ടായി: "എല്ലാവരും അംഗീകരിക്കുന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കാനും AI ശേഷികളെയും അവയുടെ റിസ്ക് സാധ്യതകളെയും കുറിച്ച് വിദഗ്ധവും നിക്ഷ്പക്ഷവുമായ വിശകലനം നൽകാനും ഒപ്പം നിയമങ്ങൾ പാലിച്ച് ഇതിൽ പങ്കാളികളാകുന്ന രാജ്യങ്ങൾക്കും കമ്പനികൾക്കും ഈ സാങ്കേതികവിദ്യ ലഭ്യമാക്കാനും സഹായിക്കുന്ന തരത്തിൽ യു.എസ്.-ൻ്റെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കണം." ഈ ആഴ്ച Google DeepMind CEO Demis Hassabis-ഉം തൻ്റെ പുതിയ പ്രബന്ധത്തിലൂടെ ഇതേക്കുറിച്ച് വളരെ ആഴത്തിലുള്ള ആശയങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള പിന്തുണയോടെ കൊണ്ടുവരുന്ന ഒരു—ഫെഡറൽ നിയമം—അത്തരം അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ശക്തമായൊരു അടിത്തറ നൽകും.
നിലവിൽ ഈ പുരോഗതി എല്ലാ തലങ്ങളിലും വളരെ വ്യക്തമായി ദൃശ്യമാണ്. വിവിധ സംസ്ഥാനങ്ങൾ ഒരേ സ്വഭാവമുള്ള പൊതു നിയമങ്ങൾ നടപ്പിലാക്കി വരികയാണ്. യു.എസ്. കോൺഗ്രസും ഭരണകൂടവും ഒരു ഏകീകൃത ദേശീയ ചട്ടക്കൂട് കെട്ടിപ്പടുക്കുന്നതിനായി ഒന്നിച്ച് നീങ്ങുന്നു. അതോടൊപ്പം തന്നെ,, ആഗോള നേതാക്കൾ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുമുണ്ട്. ഈ ശ്രമങ്ങൾ പരസ്പരം പൂരകങ്ങളായി മുന്നോട്ട് പോവുകയാണെങ്കിൽ, ജനാധിപത്യ മൂല്യങ്ങളിലൂന്നിയ ഒരു ആഗോള ചട്ടക്കൂടിൻ്റെ നിർമ്മാണത്തിന് നേതൃത്വം നൽകാൻ യു.എസ്.-ന് സാധിക്കും. ജനാധിപത്യപരമായ ഇത്തരം കൂട്ടായ്മയിലൂടെ രൂപീകരിക്കുന്ന സുരക്ഷാ നയമാണ് യഥാർത്ഥത്തിൽ സാങ്കേതിക സുരക്ഷയ്ക്ക് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന മികച്ച സമീപനം.


