Rosalind Biodefense Program
എങ്ങനെ അപേക്ഷിക്കാം
ലൈഫ് സയൻസസ് മേഖലയിൽ AI-യുടെ ഉയർന്ന സ്വാധീനമുള്ള പ്രതിരോധ ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുന്നതിനായി, സൗജന്യ GPT‑Rosalind API ലഭ്യമാക്കിക്കൊണ്ട് ഞങ്ങൾ Rosalind Biodefense Program ആരംഭിക്കുകയാണ്. ഫാർമസ്യൂട്ടിക്കൽ ഇതര ഇടപെടലുകൾ, രോഗവ്യാപന മാതൃകാ നിർമ്മാണം,ജീവശാസ്ത്ര നിരീക്ഷണം, തയ്യാറെടുപ്പ്, മെഡിക്കൽ കൗണ്ടർമെഷർ (MCM) വികസനം, കൂടാതെ പബ്ലിക് ഹെൽത്തുമായി ബന്ധപ്പെട്ട മറ്റ് സുപ്രധാന പ്രവർത്തനങ്ങൾ എന്നിവ വേഗത്തിലാക്കാൻ ഗവേഷകർ, പബ്ലിക് ഹെൽത്ത് ടീമുകൾ, ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന ഓർഗനൈസേഷനുകൾ എന്നിവരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
GPT‑Rosalind AP ഉപയോഗിക്കാൻ പാകത്തിലുള്ള ഒരു ആപ്പ് നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അത് സമൂഹത്തിന് എങ്ങനെ ഉപകാരപ്പെടും എന്നും പ്രോജക്റ്റ് കൂടുതൽ മെച്ചപ്പെടുത്താൻ എന്തൊക്കെ സഹായങ്ങളാണ് വേണ്ടതെന്നും വ്യക്തമാക്കുക. നിങ്ങൾ ഒരു പുതിയ പ്രതിരോധ ആപ്ലിക്കേഷൻ വികസിപ്പിക്കുകയാണെങ്കിൽ, ഞങ്ങളുടെ അത്യാധുനിക AI മോഡലുകൾ ഉപയോഗിച്ച് ആ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
സാഹിത്യ അവലോകനം, പ്രോട്ടോക്കോൾ രൂപകൽപ്പനയ്ക്കുള്ള പിന്തുണ, മോഡൽ നിർമ്മാണം, ഡാറ്റാ ഏകോപനം, സിമുലേഷൻ, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പിന്തുണ, ശാസ്ത്രീയ ആശയവിനിമയം തുടങ്ങിയ പ്രതിരോധ ഗവേഷണ പ്രക്രിയകളുടെ വേഗത, ഗുണനിലവാരം അല്ലെങ്കിൽ വ്യാപ്തി എന്നിവ ഗണ്യമായി മെച്ചപ്പെടുത്താൻ അത്യാധുനിക AI-യ്ക്ക് സാധിക്കുന്ന പ്രൊജക്റ്റുകളിലാണ് ഞങ്ങൾക്ക് പ്രത്യേക താൽപ്പര്യമുള്ളത്. പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രോജക്റ്റുകൾ ചെയ്യുന്ന കോളേജുകൾ, സന്നദ്ധ സംഘടനകൾ, സർക്കാർ സ്ഥാപനങ്ങൾ, ചെറുകിട കമ്പനികൾ, മറ്റ് ഗവേഷകർ എന്നിവരിൽ നിന്നുള്ള അപേക്ഷകൾ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
വ്യക്തമായ ലക്ഷ്യബോധമുള്ളതും സാങ്കേതികമായി വിശ്വസനീയവും പ്രായോഗിക തലത്തിൽ സ്വാധീനം ചെലുത്താൻ തക്കവണ്ണം രൂപകൽപ്പന ചെയ്തതുമായിരിക്കണം. പരിഹരിക്കാൻ ഉദ്ദേശിക്കുന്ന പ്രശ്നം, ഈ ജോലിക്ക് AI എങ്ങനെ സഹായകമാകും, ടീം എന്താണ് ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നത്, ഇതിൻ്റെ വിജയം എങ്ങനെ അളക്കാം, പ്രോജക്റ്റ് എത്രത്തോളം ഉത്തരവാദിത്തത്തോടെയാണ് നടത്തുക എന്നിവ ഇതിൽ വ്യക്തമായി വിവരിച്ചിരിക്കണം. ജൈവപ്രതിരോധം മെച്ചപ്പെടുത്താനും അതോടൊപ്പം ലൈഫ് സയൻസ് ഗവേഷണങ്ങളെ സഹായിക്കാൻ AI-യ്ക്ക് സാധിക്കുന്ന പുതിയ വഴികൾ കണ്ടെത്താനും സഹായിക്കുന്ന പ്രോജക്റ്റുകളിലാണ് ഞങ്ങൾക്ക് കൂടുതൽ താൽപ്പര്യമുള്ളത്.
ഉൾപ്പെടുത്തേണ്ട അപേക്ഷാ വിവരങ്ങൾ:
- ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്, നിങ്ങൾ എന്താണ് ചെയ്യാൻ ഉദേശിക്കുന്നത്, ഇത് എപ്പോൾ, എവിടെയാണ് നടക്കുക, എന്തുകൊണ്ടാണ് ഇതിന് പ്രാധാന്യമുള്ളത്
- നിങ്ങളുടെ പ്രോജക്റ്റിൻ്റെ ഗുണഫലങ്ങൾ മറ്റുളളവരിലേക്ക് എങ്ങനെ എത്തിക്കും
- വ്യത്യസ്ത അളവിലുള്ള ധനസഹായം ലഭിച്ചാൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും—എന്നതുൾപ്പെടെയുള്ള ഏകദേശ ബജറ്റ് വിവരങ്ങൾ.
പരിശോധനാ പ്രക്രിയ
ഞങ്ങൾ അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് പരിശോധിക്കുകയും, യോഗ്യത ഉണ്ടെന്ന് കണ്ടെത്തുന്നവരുമായി ബന്ധപ്പെടുകയും ചെയ്യും.
അപേക്ഷകൾ ഒരുപാട് ലഭിക്കുന്നതിനാൽ, തിരഞ്ഞെടുക്കാത്തവയ്ക്ക് വ്യക്തിഗതമായി വിശദീകരണം നൽകാൻ ഞങ്ങൾക്ക് കഴിയില്ല. എന്നിരുന്നാലും, പിന്നീട് നിങ്ങളുടെ ആശയം കൂടുതൽ മെച്ചപ്പെടുത്തുകയാണെങ്കിൽ, പുതുക്കിയ നിർദ്ദേശം പൂർണ്ണമായി സമർപ്പിക്കാനും അത് മുമ്പ് നൽകിയതിൻ്റെ ഒരു തിരുത്തൽ ആണെന്ന് വ്യക്തമാക്കാനും മടിക്കേണ്ടതില്ല.
എല്ലാറ്റിനുമുപരിയായി, സഹകരണത്തിനും സുതാര്യതയ്ക്കുമാണ് ഞങ്ങൾ വില കൽപ്പിക്കുന്നത്. കണ്ടെത്തലുകൾ നേരത്തേ പങ്കുവെക്കാനും മറ്റുള്ളവരുമായി ഒത്തുചേർന്ന് പ്രവർത്തിക്കാനും ജൈവ പ്രതിരോധത്തിനായി AI-യുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനും ഞങ്ങൾ ടീമുകളെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പദ്ധതികളും പൊതുജനങ്ങൾക്ക് പരമാവധി ഉപകാരപ്പെടുന്ന രീതിയിൽ ലൈസൻസ് ചെയ്യാനോ വിതരണം ചെയ്യാനോ ഉദ്ദേശിച്ചുള്ളതായിരിക്കണം. ഇതിനായി വ്യക്തമായ പദ്ധതിയുള്ള അപേക്ഷകൾക്ക് ഞങ്ങൾ മുൻഗണന നൽകും.