OpenAI

OpenAI CSAM വർഗ്ഗീകരണ സംവിധാനത്തിനുള്ള അപേക്ഷ

OpenAI CSAM വർഗ്ഗീകരണ സംവിധാനത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചതിന് നന്ദി. നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ചും നിലവിൽ നിങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള നടപടികളും നിങ്ങൾ ഉദ്ദേശിക്കുന്ന ഉപയോഗരീതിയും ഈ ടൂൾ നിങ്ങളുടെ പ്രവർത്തനരീതിക്ക് അനുയോജ്യമാണോ എന്നതും മനസ്സിലാക്കാൻ ഈ ഫോം ഞങ്ങളെ സഹായിക്കുന്നു. ഉപയോഗാനുമതി നൽകണോ എന്ന് വിലയിരുത്താൻ ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.

അപേക്ഷകന്റെ വിവരങ്ങൾ

തൊഴിൽപരമായ ഉപയോഗം

നിങ്ങൾ നിലവിൽ CSAM കണ്ടെത്തുന്നതിനോ അറിയപ്പെടുന്ന CSAM-മായി പൊരുത്തം പരിശോധിക്കുന്നതിനോ മറ്റേതെങ്കിലും സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടോ? *
നിങ്ങളുടെ സ്ഥാപനത്തിൽ CSAM മനുഷ്യർ നേരിട്ട് പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിലവിലുണ്ടോ? *
CSAM ആണെന്ന് തോന്നുന്ന ഉള്ളടക്കത്തെക്കുറിച്ച്, ബാധകമായ സാഹചര്യങ്ങളിൽ NCMEC-യെയും കൂടാതെ/അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളെയും അറിയിക്കുന്നതിനുള്ള നടപടിക്രമം നിങ്ങളുടെ സ്ഥാപനത്തിലുണ്ടോ? *
നിങ്ങളുടെ സ്ഥാപനം NCMEC-യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? *

നിയമപരമായ നിബന്ധനകളും സാക്ഷ്യപ്പെടുത്തലുകളും

ഞാൻ ഇവ സാക്ഷ്യപ്പെടുത്തുന്നു:

  1. എന്റെ മറുപടികളും സാക്ഷ്യപ്പെടുത്തലുകളും ഉൾപ്പെടെ ഈ അപേക്ഷാഫോം (ഇവയെല്ലാം ചേർന്ന്, “അപേക്ഷാഫോം”) ഞാൻ പരിശോധിച്ചിട്ടുണ്ട്. ഉചിതമായ അന്വേഷണവും ന്യായമായ ജാഗ്രതയും പുലർത്തിയ ശേഷം, എന്റെ അറിവിലും വിശ്വാസത്തിലും നൽകിയ വിവരങ്ങൾ കൃത്യവും പൂർണ്ണവുമാണെന്ന് ഞാൻ പ്രഖ്യാപിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.

  2. ഈ അപേക്ഷാഫോമിൽ പേരുനൽകിയിട്ടുള്ള സ്ഥാപനത്തിന്റെ (“ഉപഭോക്താവ്”) പേരിൽ ഈ ഫോം ഒപ്പിടാൻ ആവശ്യമായ അധികാരം എനിക്കുണ്ട്. പദ്ധതിയിൽ പങ്കെടുക്കുന്നതിനാവശ്യമായ എല്ലാ ആഭ്യന്തര അനുമതികളും ഞാൻ നേടിയിട്ടുണ്ട്.

  3. ഈ അപേക്ഷാഫോമിലെ ഏതെങ്കിലും വിവരം കൃത്യമോ പൂർണ്ണമോ അല്ലെന്നോ അങ്ങനെ അല്ലാതായെന്നോ അറിഞ്ഞാൽ ഞാൻ ഉടൻ OpenAI-യെ രേഖാമൂലം അറിയിക്കും (csamclassifier@openai.com).

  4. ഈ അപേക്ഷാഫോമിലെ നിയമപരമായ നിബന്ധനകൾ ഉപഭോക്താവ് അംഗീകരിക്കുന്നു. അവ ഇതിനാൽ കരാറിന്റെ ഭാഗമാക്കുന്നു. “കരാർ” എന്നതിന്റെ അർത്ഥം: (a) സേവനങ്ങൾക്കായി ഉപഭോക്താവും OpenAI-യും തമ്മിൽ ഇതിനകം ഒപ്പിട്ട കരാറുണ്ടെങ്കിൽ, ഉപഭോക്താവിന്റെ സേവന ഉപയോഗത്തിന് ആ കരാർ ബാധകമാണ്; അല്ലെങ്കിൽ (b) സേവനങ്ങൾക്കായി ഉപഭോക്താവും OpenAI-യും തമ്മിൽ ഇതിനകം ഒപ്പിട്ട കരാറില്ലെങ്കിൽ, ഉപഭോക്താവിന്റെ സേവന ഉപയോഗം https://openai.com/policies/services-agreement എന്ന വിലാസത്തിൽ ലഭ്യമായ OpenAI സേവന കരാറിന് വിധേയമാണ്. ഈ അപേക്ഷാഫോമിൽ നിർവചിച്ചിട്ടില്ലാത്തതും ഇംഗ്ലീഷ് മൂലരൂപത്തിൽ വലിയ അക്ഷരത്തിൽ ആരംഭിക്കുന്നതുമായ പദങ്ങൾക്ക്, കരാറിൽ നൽകിയിരിക്കുന്ന അർത്ഥങ്ങൾ ബാധകമായിരിക്കും.

അപേക്ഷകന്റെ സാക്ഷ്യപ്പെടുത്തൽ *
പദ്ധതിയുടെ നിബന്ധനകളോടുള്ള സമ്മതം *

കുറിപ്പ്: സമർപ്പിച്ചതിന് ശേഷം, നിങ്ങളുടെ വ്യക്തിത്വം സ്ഥിരീകരിക്കാൻ ഒരു ഹ്രസ്വ പരിശോധന പൂർത്തിയാക്കാൻ ആവശ്യപ്പെട്ടേക്കാം. സർക്കാർ നൽകിയ തിരിച്ചറിയൽ രേഖ ഹാജരാക്കുന്നതും അടിസ്ഥാന ബിസിനസ് വിവരങ്ങൾ നൽകുന്നതും ഇതിൽ ഉൾപ്പെടും.