പ്രധാന ഉള്ളടക്കത്തിലേക്ക് നീങ്ങുക
OpenAI

OpenAI ഇവൻ്റുകളുടെ നിബന്ധനകളും വ്യവസ്ഥകളും

ഞങ്ങളുടെ പരിപാടിയിൽ താൽപ്പര്യം കാണിച്ചതിന് നന്ദി! രജിസ്റ്റർ ചെയ്യുന്നതിലൂടെ, നിങ്ങൾ താഴെയുള്ള നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നുവെന്ന് ദയവായി ശ്രദ്ധിക്കുക.

ടിക്കറ്റുകളും രജിസ്ട്രേഷനും

  • നിങ്ങൾക്ക് സ്വന്തമായി ഒരു ടിക്കറ്റ് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. നിങ്ങളുടെ ടിക്കറ്റിൽ പേര് നൽകിയിട്ടുള്ള വ്യക്തിക്ക് മാത്രമേ ഈ പരിപാടിയിലേക്ക് പ്രവേശനമുണ്ടായിരിക്കുകയുളളൂ; ടിക്കറ്റ് കൈമാറാനോ വിൽക്കാനോ പങ്ക് വെക്കാനോ പാടുള്ളതല്ല.
  • രജിസ്ട്രേഷൻ ഫോമിൽ നിങ്ങൾക്ക് ബോധ്യമുള്ള ശരിയായ വിവരങ്ങൾ തന്നെ രേഖപ്പെടുത്താൻ ദയവായി ശ്രദ്ധിക്കുക. നിങ്ങളുടെ പേര്, കമ്പനി, മറ്റ് വിവരങ്ങൾ എന്നിവ നിങ്ങളുടെ പങ്കെടുക്കുന്നയാളുടെ ബാഡ്ജിൽ ഉൾപ്പെടുത്തിയേക്കാം.
  • രജിസ്റ്റർ ചെയ്യുന്നതിനായി, ഈ പരിപാടി നടക്കുന്ന സമയത്ത് നിങ്ങൾക്ക് കുറഞ്ഞത് 16 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം.
    നിങ്ങൾ ഒരു ടിക്കറ്റ് വാങ്ങുകയാണെങ്കിൽ, രജിസ്ട്രേഷൻ ഫീസ് റീഫണ്ട് ചെയ്യാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല.
  • എന്നിരുന്നാലും, പ്രത്യേക സാഹചര്യങ്ങൾ കാരണം നിങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ, ദയവായി devday@openai.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.
  • ഹോട്ടൽ, യാത്ര എന്നിവയ്ക്കാകുന്ന ചെലവുകൾ രജിസ്ട്രേഷൻ ഫീസിൽ ഉൾപ്പെടുന്നില്ല; ഇവ OpenAI ക്രമീകരിച്ചു നൽകുന്നതുമല്ല.

ചെക്ക് - ഇൻ ചെയ്യുക

  • ചെക്ക്-ഇൻ ചെയ്യുമ്പോൾ, ടിക്കറ്റിലുള്ള അതേ പേരിലുള്ള ഫോട്ടോ അടങ്ങിയ ഐഡി കാർഡ് കാണിക്കണം. ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള സർക്കാർ നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ മാത്രമേ സ്വീകാര്യമാകൂ.
  • OpenAI DevDay-യിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പരിപാടിയിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന വസ്തുവകകൾ ആവശ്യമായ പരിശോധനയ്ക്ക് വിധേയമാക്കാൻ ഞങ്ങൾക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. 

റെക്കോർഡിംഗുകൾ

  • നിങ്ങളുടെ ചിത്രമോ രൂപമോ ശബ്ദമോ ഉൾപ്പെടുന്ന പരിപാടിയുടെ റെക്കോർഡിംഗുകൾ OpenAI നിർമ്മിക്കും. ഈ പരിപാടിയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നതിലൂടെ, നിങ്ങൾ യാതൊരുവിധ പ്രതിഫലവും പറ്റാതെ തന്നെ, ഈ റെക്കോർഡിംഗുകൾ പ്രൊമോഷനുകൾക്കോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതിനുള്ള പൂർണ്ണമായ അനുമതി നിങ്ങൾ OpenAI-ക്ക് നൽകുന്നു.
  • പരിപാടിയുടെ സമയത്ത് നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്കായി ഫോട്ടോകൾ എടുക്കുന്നതിന് സാധിക്കും. എന്നിരുന്നാലും, OpenAI-യുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഈ ചടങ്ങ് പരസ്യമായി സംപ്രേഷണം ചെയ്യാൻ പാടുള്ളതല്ല. ഔദ്യോഗിക മാധ്യമ അനുമതിക്കായി അപേക്ഷിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ദയവായി press@devday.openai.com എന്ന അഡ്രസ്സിൽ ബന്ധപ്പെടുക.

അഭ്യർത്ഥനയില്ല

ഈ പരിപാടിയിൽ വെച്ച്, ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുതിരരുതെന്ന് ദയവായി അഭ്യർത്ഥിക്കുന്നു. നിങ്ങൾ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ, രജിസ്ട്രേഷൻ ഫീസ് തിരികെ നൽകാതെ തന്നെ പരിപാടിയിൽ നിന്ന് പുറത്തുപോകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

ബാധ്യത

പരിപാടിയിൽ നിങ്ങളുടെ പങ്കാളിത്തം സ്വമേധയാ ഉള്ളതാണെന്നും, പരിപാടിയിൽ പങ്കെടുക്കുമ്പോൾ നിങ്ങളുടെ സ്വകാര്യ സ്വത്തിനുണ്ടാകുന്ന ഏതെങ്കിലും വ്യക്തിപരമായ പരിക്കുകൾക്കോ നാശനഷ്ടങ്ങൾക്കോ ഉള്ള എല്ലാ അപകടസാധ്യതകളും നിങ്ങൾ മാത്രമേ ഏറ്റെടുക്കുന്നുള്ളൂവെന്നും നിങ്ങൾ സമ്മതിക്കുന്നു. പരിപാടിയിലെ നിങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട ഏതെങ്കിലും നഷ്ടം, നാശനഷ്ടം, ചെലവ് അല്ലെങ്കിൽ പരിക്ക് എന്നിവയ്ക്ക് OpenAI ഉത്തരവാദിയായിരിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.

പ്രൈവസി പോളിസി

രജിസ്റ്റർ ചെയ്യുന്നതിലൂടെ, ഈ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളെ അറിയിക്കുന്നതിനായി നിങ്ങളുമായി ബന്ധപ്പെടാൻ OpenAI-യ്ക്ക് നിങ്ങൾ അനുമതി നൽകുകയാണ്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ എങ്ങനെയെല്ലാമാണ് ശേഖരിക്കുന്നതെന്നും ഉപയോഗിക്കുന്നതെന്നും ഞങ്ങളുടെ പ്രൈവസി പോളിസി വിശദീകരിക്കുന്നു.

പെരുമാറ്റച്ചട്ടം

ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ, ഞങ്ങളുടെ പെരുമാറ്റ ചട്ടങ്ങൾ പൂർണ്ണമായി അനുസരിക്കാൻ നിങ്ങൾ സമ്മതിക്കുന്നു. ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ നിബന്ധനകളും വ്യവസ്ഥകളും തയ്യാറാക്കിയിരിക്കുന്നത്.