ബിഷപ്പ് ഫോക്സ്
വെബ്സൈറ്റ് സന്ദർശിക്കുക(പുതിയ വിൻഡോയിൽ തുറക്കുന്നു)കുറിച്ച്
ആക്രമണരീതികൾ ഉപയോഗിച്ച് സുരക്ഷ പരിശോധിക്കുന്നതിൽ 20 വർഷത്തിലേറെ അനുഭവസമ്പത്തുള്ള പ്രമുഖ സ്ഥാപനമാണ് ബിഷപ്പ് ഫോക്സ്. ആപ്ലിക്കേഷനുകൾ, ക്ലൗഡ്, ശൃംഖലകൾ, ഹാർഡ്വെയർ എന്നിവയ്ക്കായി വിദഗ്ധ റെഡ് ടീമിംഗ്, നിരന്തര സുരക്ഷാപരിശോധന, സുരക്ഷാ വിലയിരുത്തലുകൾ എന്നിവ ഞങ്ങൾ നൽകുന്നു. ആക്രമണരീതികളിലൂടെയുള്ള സുരക്ഷാപരിശോധനയിലെ ഞങ്ങളുടെ മികവും നിർമിതബുദ്ധി, LLM സംവിധാനങ്ങളിലെ ആഴത്തിലുള്ള വൈദഗ്ധ്യവും ചേർന്ന് സമഗ്രവും കണിശവുമായ സമീപനം ഉറപ്പാക്കുന്നു. നിർമിതബുദ്ധി ഉപയോഗിച്ച് ഇന്നത്തെ ഏറ്റവും സങ്കീർണമായ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സ്ഥാപനങ്ങളെ സഹായിക്കാൻ ഇത് ഞങ്ങളെ പ്രാപ്തരാക്കുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ കമ്പനികളെ പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മാറാൻ രണ്ടു പതിറ്റാണ്ടായി ഞങ്ങൾ സഹായിക്കുന്നു. ഫോർച്യൂൺ 100 പട്ടികയിലെ 25 ശതമാനത്തിലേറെ കമ്പനികളും ഫോർച്യൂൺ 10 പട്ടികയിലെ പകുതിയും ലോകത്തെ മുൻനിരയിലുള്ള 10 സാങ്കേതികവിദ്യാ കമ്പനികളിൽ എട്ടും ഇതിൽ ഉൾപ്പെടുന്നു. പുതിയ സാങ്കേതികവിദ്യകളുടെ അപകടസാധ്യതകളിൽനിന്ന് സംരക്ഷണം നൽകുന്നതിനൊപ്പം അവ സുരക്ഷിതമായി ഉപയോഗപ്പെടുത്താനും ഞങ്ങൾ ഈ കമ്പനികളെ സഹായിക്കുന്നു.
- സേവനം നൽകുന്ന രാജ്യങ്ങൾ
- ആഗോളം
- ഇൻഡസ്ട്രി
- വിവിധ വ്യവസായങ്ങൾ
- പ്രോഗ്രാം പങ്കാളികൾ
- Daybreak