OpenAI ഗ്യാരന്റീഡ് കപ്പാസിറ്റി
ഏറ്റവും പ്രാധാനപ്പെട്ട പ്രൊഡക്റ്റുകൾക്കും ഏജൻ്റുകൾക്കും ഉപഭോക്തൃ വർക്ക്ഫ്ലോകൾക്കുമായി OpenAI കമ്പ്യൂട്ട് ദീർഘകാലത്തേക്ക് ഉറപ്പാക്കൂ.
നിങ്ങൾക്ക് പൂർണ്ണമായും ഉറപ്പിക്കാവുന്ന ശേഷിയോടെ ബിസിനസ് വ്യാപിപ്പിക്കൂ
വേഗത്തിൽ പ്രവർത്തിക്കാനും ആത്മവിശ്വാസത്തോടെ വളർച്ച കൈവരിക്കാനും, അടിസ്ഥാന സൗകര്യങ്ങൾ പിന്തുണയ്ക്കുമോ എന്ന ആശങ്കയില്ലാതെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വർക്ക്ഫ്ലോകളൽ AI ഉൾപ്പെടുത്താനും സാധിക്കുന്ന സ്ഥാപനങ്ങളായിരിക്കും അടുത്ത തലമുറ AI ഉൽപ്പന്നങ്ങൾ നിർമ്മിക്കുക.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വർദ്ധിക്കുന്നതനുസരിച്ച് കമ്പ്യൂട്ടിംഗ് ശേഷി വിപുലീകരിക്കാൻ സഹായിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, പാർട്ണർഷിപ്പുകൾ, കപ്പാസിറ്റി പ്ലാനിംഗ് എന്നിവയിൽ OpenAI ദീർഘകാല നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നങ്ങൾ, ഏജൻ്റുകൾ, ഉപഭോക്തൃ വർക്ക്ഫ്ലോകൾ എന്നിവയ്ക്കുള്ള കമ്പ്യൂറ്റിംഗ് ശേഷി ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതിനായി OpenAI ഇപ്പോൾ ഗ്യാരൻ്റീഡ് കപ്പാസിറ്റി എന്ന പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നു.
ഉപഭോക്താക്കൾക്ക് 1 മുതൽ 3 വർഷം വരെയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്, കൂടാതെ വാർഷിക കാലാവധി കൂടുന്നതനുസരിച്ച് ഡിസ്കൗണ്ടുകളും വർദ്ധിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന ബഡ്ജറ്റിന് അനുസരിച്ച് കമ്പ്യൂറ്റിംഗ് ശേഷി തടസ്സമില്ലാതെ ലഭ്യമാക്കുമെന്ന് ഗ്യാരൻ്റീഡ് കപ്പാസിറ്റി ഉറപ്പു നൽകുന്നു, കൂടാതെ OpenAI-യുടെ വിവിധ ഉൽപ്പന്നങ്ങളിലുടനീളം ഈ പ്ലാൻ ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കുകയും ചെയ്യും.
മാറിവരുന്ന AI ലോകത്ത് ഒരുപടി മുന്നേറാം
പ്രധാനപ്പെട്ട വർക്ക്ഫ്ലോകൾക്ക് തടസ്സമില്ലാത്ത സപ്പോർട്ട് ഉറപ്പു നൽകുന്നു
OpenAI-യിലൂടെ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ സിസ്റ്റങ്ങൾ, ഉപഭോക്താക്കൾ നേരിട്ട് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ, AI ഏജൻ്റുകൾ എന്നിവയ്ക്കായി അർപ്പിതമായിരിക്കുന്ന കമ്പ്യൂട്ടിംഗ് ശേഷി.
കൃത്യമായ കമ്പ്യൂട്ട് ചെലവുകളോടെ പ്ലാൻ ചെയ്യൂ
നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യത്തോടെ, വിവിധ ക്ലൗഡ് പ്രൊവൈഡർമാരിലും മോഡലുകളിലും ഉറപ്പാക്കപ്പെട്ട ചിലവഴിക്കൽ വിഹിതം ഉപയോഗിക്കുക.
ദീർഘകാല വളർച്ചയ്ക്ക് അനുസൃതമായി ശേഷി ക്രമീകരിക്കുക
ഭാവിയിലെ ആവശ്യങ്ങൾ, ഉൽപ്പന്നങ്ങളുടെ വിപുലീകരണം, ദീർഘകാല AI നയങ്ങൾ എന്നിവയ്ക്ക് കൃത്യമായി അനുയോജ്യമാകുന്ന രീതിയിൽ നിങ്ങളുടെ ഗ്യാരൻ്റീഡ് കപ്പാസിറ്റി ക്രമീകരിക്കൂ.