OpenAI

ChatGPT‑യുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗം

അറിവിനെ അടിസ്ഥാനമാക്കിയുള്ള ജോലികളുടെ സ്വഭാവം മാറ്റിമറിക്കുന്ന പുതിയ സാങ്കേതികവിദ്യയാണ് AI. ChatGPT‑യുടെ പ്രവർത്തനത്തിന് അടിസ്ഥാനമായ വലിയ ഭാഷാ മോഡലുകൾക്ക്, പൊതുവായി ലഭ്യമായ വൻതോതിലുള്ള പാഠങ്ങളും മറ്റ് ഡാറ്റയും ഉപയോഗിച്ചാണ് പരിശീലനം നൽകുന്നത്. മനുഷ്യർ ഉപയോഗിക്കുന്നതുപോലുള്ള ഭാഷ പ്രവചിക്കാനും സൃഷ്ടിക്കാനുമാണ് ഈ പരിശീലനം. ഇതിലൂടെ കരടുകൾ തയ്യാറാക്കാനും സംഗ്രഹിക്കാനും ആശയങ്ങൾ കണ്ടെത്താനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അവയ്ക്ക് സഹായിക്കാനാകും. കൂടുതൽ കാര്യക്ഷമമായും സർഗാത്മകമായും പ്രവർത്തിക്കാൻ ഇത് ആളുകളെ സഹായിക്കുന്നു.

ഈ സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുമ്പോൾ, AI ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഈ മോഡലുകൾ ചിലപ്പോൾ തെറ്റായ വിവരങ്ങൾ നൽകിയേക്കാം. അവയുടെ നിഗമനങ്ങൾ ശ്രദ്ധയില്ലാതെ പ്രയോഗിക്കുന്നത് ദുരുപയോഗത്തിലേക്കും നയിച്ചേക്കാം. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) മനുഷ്യരാശിക്ക് മുഴുവൻ പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് OpenAI-യുടെ ദൗത്യം. ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാവരും അത് സുരക്ഷിതമായും വിവേകത്തോടെയും ഉപയോഗിക്കേണ്ടതുണ്ട്. ChatGPT ഉപയോഗിച്ചുതുടങ്ങുന്ന ആർക്കും അത് സുരക്ഷിതമായും ഫലപ്രദമായും ഉപയോഗിക്കാനുള്ള മികച്ച രീതികൾ പിന്തുടരാൻ സഹായിക്കുന്നതാണ് ഈ പേജിലെ നിർദേശങ്ങൾ.

ജോലിസ്ഥലത്തെ നയങ്ങളും OpenAI നയങ്ങളും പാലിക്കുക. ഞങ്ങളുടെ ഉപകരണങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ മാർഗനിർദേശങ്ങൾക്കായി OpenAI-യുടെ ഉപയോഗ നയങ്ങൾ⁠ വായിക്കുക. ജോലിസ്ഥലത്ത് ChatGPT ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കമ്പനിയുടെ നിയമങ്ങൾക്കാണ് മുൻഗണന. അതിനാൽ ജോലിക്കായി ChatGPT ഉപയോഗിക്കുന്നതിനുമുമ്പ് സ്ഥാപനത്തിന്റെ AI നയങ്ങൾ പരിശോധിക്കുക.

പ്രധാനപ്പെട്ട ജോലികളിൽ മനുഷ്യരുടെ മേൽനോട്ടം ഉറപ്പാക്കുക. ⁠(പുതിയ വിൻഡോയിൽ തുറക്കുന്നു)ChatGPT നൽകുന്ന വിവരങ്ങൾ തെറ്റായിരിക്കാം⁠(പുതിയ വിൻഡോയിൽ തുറക്കുന്നു), അല്ലെങ്കിൽ കാലഹരണപ്പെട്ടതായിരിക്കാം. കാരണം, പരിശീലനത്തിന് ഉപയോഗിച്ച ഡാറ്റയിലെ പാറ്റേണുകളെ അടിസ്ഥാനമാക്കിയാണ് അത് മറുപടികൾ സൃഷ്ടിക്കുന്നത്. ആ ഡാറ്റയിൽ ഏറ്റവും പുതിയ വിവരങ്ങൾ ഉണ്ടാകണമെന്നില്ല, തെറ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട വസ്തുതകൾ എല്ലായ്പ്പോഴും വിശ്വസനീയമായ സ്രോതസ്സുകളുമായി ഒത്തുനോക്കി ഉറപ്പാക്കുക. തെറ്റുകൾ കണ്ടാൽ തള്ളവിരൽ താഴേക്ക് ചൂണ്ടുന്ന ബട്ടൺ ഉപയോഗിച്ച് അറിയിക്കാൻ മടിക്കേണ്ടതില്ല. 

പക്ഷപാതവും കാഴ്ചപ്പാടും ശ്രദ്ധിക്കുക. ⁠(പുതിയ വിൻഡോയിൽ തുറക്കുന്നു)മോഡലുകൾ പക്ഷപാതരഹിതമായിരിക്കണമെന്നില്ല⁠(പുതിയ വിൻഡോയിൽ തുറക്കുന്നു). അതിനാൽ അവ നൽകുന്ന ഉള്ളടക്കം എപ്പോഴും ശ്രദ്ധാപൂർവം പരിശോധിക്കുകയും ആവശ്യമെങ്കിൽ നിഗമനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയും വേണം. പക്ഷപാതം കുറയ്ക്കുന്നതിനെക്കുറിച്ച് ഞങ്ങൾ തുടർച്ചയായി ഗവേഷണം നടത്തുന്നു. ഇത് മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

നിയമം, ചികിത്സ, സാമ്പത്തികം എന്നിവ സംബന്ധിച്ച ഉപദേശങ്ങൾ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുക. ChatGPT പ്രവർത്തനാനുമതിയുള്ള ഒരു വിദഗ്ധനല്ല. ഡാറ്റയിലെ പാറ്റേണുകളെ അടിസ്ഥാനമാക്കി മറുപടി നൽകുന്ന ഒരു സംഭാഷണ AI ആണ് അത്. യോഗ്യതയുള്ള വിദഗ്ധരുടെ മാർഗനിർദേശത്തിന് പകരമല്ല അത്. അതിനാൽ ChatGPT നൽകുന്ന ഉപദേശം നിങ്ങളുടെ സാഹചര്യത്തിന് എപ്പോഴും അനുയോജ്യമാകണമെന്നില്ല. ആരോഗ്യം, നിയമം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ, പ്രവർത്തിക്കുന്നതിനുമുമ്പ് എല്ലായ്പ്പോഴും യോഗ്യതയുള്ള വിദഗ്ധരോട് ചോദിച്ചുറപ്പാക്കുക, അല്ലെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ നയങ്ങൾ പിന്തുടരുക.

ChatGPT ഉപയോഗിക്കുന്ന കാര്യം തുറന്നുപറയുക. നിങ്ങളുടെ ജോലിയിൽ AI ഉപയോഗിച്ചത് വെളിപ്പെടുത്തണമെന്ന് തൊഴിലുടമയോ വിദ്യാഭ്യാസ സ്ഥാപനമോ ആവശ്യപ്പെടുന്നുണ്ടെങ്കിൽ, സംഭാഷണ ലിങ്കുകൾ⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) അല്ലെങ്കിൽ രേഖകൾ സൂക്ഷിക്കുക. ChatGPT എങ്ങനെ സഹായിച്ചെന്ന് മറ്റുള്ളവർക്ക് ഇതിലൂടെ മനസ്സിലാക്കാം.

മറ്റൊരാളുടെ ശബ്ദമോ ഡാറ്റയോ പങ്കിടുന്നതിനുമുമ്പ് അവരുടെ സമ്മതം നേടുക. ⁠(പുതിയ വിൻഡോയിൽ തുറക്കുന്നു)റെക്കോർഡ് മോഡ്⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) (നിങ്ങളുടെ വർക്ക്സ്പേസ് അഡ്മിൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ), സമാനമായ മറ്റ് സവിശേഷതകൾ എന്നിവ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചേക്കാം. റെക്കോർഡ് ചെയ്യുന്നതിന് പങ്കെടുക്കുന്ന എല്ലാവരുടെയും സമ്മതമുണ്ടെന്ന് ഉറപ്പാക്കുക. ഈ സവിശേഷതകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സ്ഥാപനത്തിന്റെ നയങ്ങളും പാലിക്കുക.

അഭിപ്രായങ്ങൾ നൽകുകയും നയലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക. സുരക്ഷിതമല്ലാത്തതോ തെറ്റായതോ ആയ മറുപടികൾ അറിയിക്കാൻ തള്ളവിരൽ താഴേക്ക് ചൂണ്ടുന്ന ബട്ടണോ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനമോ ഉപയോഗിക്കുക. നിങ്ങൾ നൽകുന്ന അഭിപ്രായങ്ങൾ എല്ലാവരുടെയും സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുന്നു⁠(പുതിയ വിൻഡോയിൽ തുറക്കുന്നു).

ഏറ്റവും പുതിയ വിവരങ്ങളടങ്ങിയ മറുപടികൾക്കായി തിരയൽ അല്ലെങ്കിൽ ഡീപ് റിസർച്ച് ഉപയോഗിക്കുക. പുതിയ വിവരങ്ങൾ ആവശ്യമാകുമ്പോൾ, തിരയൽ⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) അല്ലെങ്കിൽ ഡീപ് റിസർച്ച്⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) പ്രവർത്തനക്ഷമമാക്കുക. ഇതിലൂടെ നിലവിലെ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ChatGPT‑ക്ക് കഴിയും. മറുപടികളെ ആശ്രയിക്കുന്നതിനുമുമ്പ് അവലംബങ്ങൾ പരിശോധിക്കുക, ലിങ്കുകൾ തുറക്കുക, വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.

OpenAI അക്കാദമിയില്‍ പഠനം തുടരുക

പ്രായോഗിക AI കഴിവുകൾ വികസിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നതിനായി അധിക മാർഗ്ഗനിർദ്ദേശങ്ങളും വിഭവങ്ങളും കണ്ടെത്തുക.